അമ്മ||Amma||കവിത||Maneesh Mathai Koottumkal||Diana James||

  Рет қаралды 35,583

Mount Moriah Creations

Mount Moriah Creations

2 жыл бұрын

Female Version of the malayalam poem 'Amma' , written by Maneesh Mathai Koottumkal and recited by Diana James (USA)
Poem Name : Amma
Lyrics: Maneesh Mathai Koottumkal
Recitation: Diana James
Banner: #MountMoriahCreations
Orchestration: V J Pratheesh
Mix & Master: Nebu Alex
Studio: Symphony Digitals, USA
Editing: Unni Ramapuram
To watch മലയാളം കവിത 'മധുരിക്കും ഓർമ്മകൾ',
Visit # • MADHURIKKUM ORMMAKAL|m...
For Latest Christian Devotional Songs,
കാൽവരി ക്രൂശിൽ...
Visit # • KALVARY KRUSHIL|ഏറ്റവു...
സ്നേഹം ദിവ്യസ്നേഹം....
visit # • Sneham Divya Sneham|LA...
തിരിനാളമായെൻ നാഥൻ ......
visit # • THIRINAALAMAAYEN NAADH...
***LYRICS****
പാരിൽ പിറന്നൊരു നാളിലാ മാറിലെ
ചൂടു പകർന്നു പിന്നെന്നും
കോരിയെടുത്തന്നെ വാരിപ്പുണർന്നെന്റെ
നെറുകയിലുമ്മകൾ തന്നു (പാരിൽ.......)
കുഞ്ഞിളം പൂവുപോലുള്ളൊരെൻ മേനിയിൽ
എണ്ണ പുരട്ടിയതമ്മ
വെള്ളിത്തളികയിൽ വെള്ളം നിറച്ചെന്നു-
മെന്നെക്കുളിപ്പിച്ചതമ്മ
ഉച്ചിയിൽ വെള്ളമിറങ്ങാതെ കച്ചകൊ-
ണ്ടെന്നെത്തുവർത്തിയതമ്മ (2)
കണ്ണേറുതട്ടാതെ എൻകവിളിൽ മഷി-
പ്പൊട്ടൊന്നു തൊട്ടതെന്നമ്മ (മഷി...)
പിച്ചവച്ചു ഞാൻ നടന്നൊരു കാലമെൻ
കൈപിടിച്ചു കൂടെ വന്നു
ഉച്ചവെയിലത്തു കളിച്ചു നടന്നപ്പൊ-
ളുച്ചത്തിലെന്നെ വിളിച്ചു
അച്ഛന്റെ ചൂരലിൻ തുമ്പത്തു നിന്നെന്നെ-
യെന്നും ഒളിപ്പിച്ചതമ്മ
ദീനങ്ങളെന്നെയലട്ടിയ നാളേറെ
ദൈവങ്ങളെ വിളിച്ചമ്മ
നോവുകൾ നിദ്ര കവർന്ന നിശകളിൽ
കാവലാളായവൾ നിന്നു (2)
എന്നെയുറക്കുവാൻ കണ്ണിമ പൂട്ടാതെ
താരാട്ടുപാട്ടുകൾ പാടി (താരാട്ടു.....)
ആദ്യാക്ഷരം പൂഴിയിൽ ഞാൻ കുറിച്ചനാ-
ളെൻ വിരൽ വേദനിച്ചപ്പോൾ
ഉദ്യമിച്ചീടുകിൽ നീ വിജയിക്കുമെ-
ന്നാദ്യമായ് ചൊല്ലിയതമ്മ
വിദ്യാലയത്തിലന്നാദ്യമായ് പോയനാൾ
കൈപിരിഞ്ഞു; ഞാൻ കരഞ്ഞു
ഞാനറിയാതവൾ ചുവരിൻ മറവില-
ന്നെൻ ചേഷ്ടകൾ നോക്കിനിന്നു
പിന്നിട്ടു വർഷങ്ങളേറെയെന്നാകിലും
അമ്മയ്ക്കു ഞാനിന്നുമുണ്ണി (2)
വാത്സല്യമെന്നതല്ലാതൊരു നാളുമാ
ഉള്ളത്തിൽ ഞാൻ കണ്ടതില്ല (ഉള്ളത്തിൽ.......)
അത്ഭുതങ്ങൾ സപ്തമാകിലുമീഭൂവിൽ
ഒന്നുകൂടി ഞാനറിഞ്ഞു
എക്കാലവും ഒളി മങ്ങാത്തൊരൊന്നതെ-
ന്നമ്മയെന്നുൺമ തന്നല്ലോ
പരിഭവമില്ല; പരാതികളില്ലാതെ-
യുരുകുന്ന മെഴുതിരി അമ്മ (2)
എന്നിട്ടുമമ്മയ്‌ക്കൊരുമ്മ നൽകീടുവാ-
നെന്തേ മറക്കുന്നു ഞാനും
എന്തേ മറക്കുന്നു....... ഞാനും ..........???

Пікірлер: 151
@sajeevanmenon4235
@sajeevanmenon4235
🙏🏼❤️🌹 അമ്മ 🌹❤️🙏🏼,
@shageethpuliyathingal799
@shageethpuliyathingal799 2 жыл бұрын
Maneesh mathai യുടെ വരികളും Diana യുടെ ഭംഗിയായ ആലാപനവും കവിതയെ, മനോഹരമാക്കി.... കൂടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 🌹🌹
@hairunnisak.a6174
@hairunnisak.a6174 14 күн бұрын
Nice kavitha♥️♥️
@jayesh100100
@jayesh100100 2 жыл бұрын
അമ്മ... എനിക്ക് നഷ്ടമായ എന്റെ സ്വർഗ്ഗം 😔❤️.. മനോഹരമായ വരികൾ ❤️ മികച്ച ആലാപനം ❤️
@AshuR-me8ie
@AshuR-me8ie
Supper voice
@devasangels934
@devasangels934
Super... Maneesh Mathai Kootunkal , proud of you, I am so proud and glad that I am your neibour ...keep going
@jojymonjoseph4037
@jojymonjoseph4037 2 жыл бұрын
മനീഷ് മത്തായി കൂട്ടുങ്കലിന്റ " അമ്മ ' എന്ന അതിമനോഹരമായ കവിത കേട്ടു..
@chandramathikvchandramathi3885
@chandramathikvchandramathi3885 28 күн бұрын
❤️❤️
@basilbasi7693
@basilbasi7693 2 жыл бұрын
Endhu rasaa kelkaan..... Superb👌🏻👌🏻👌🏻👌🏻🥰🥰🥰🥰
@lijojacob2189
@lijojacob2189 2 жыл бұрын
🥰🤩മനോഹരമായാ വരികൾ.. ഫീൽ 💯👌👌ആലാപനം 💯💐💐
@GirijaTs-ho1zp
@GirijaTs-ho1zp
@geetham1399
@geetham1399
❤️❤️❤️❤️❤️
@premlal2929
@premlal2929 2 жыл бұрын
You’re a fantastic singer.... അഭിനനന്ദനങ്ങൾ
@namithak2876
@namithak2876 2 жыл бұрын
Great sir👌👌👍
@joemanalel
@joemanalel 2 жыл бұрын
Blessed voice ❤️ lyrics and music 👌❤️
@robinsjacobkunnummalil8548
@robinsjacobkunnummalil8548 2 жыл бұрын
Very Good
@bincyk9837
@bincyk9837
❤❤❤
@humtydumtyvimal
@humtydumtyvimal
👌👌👌👌👌😍😍😍😍
@NikhillPN
@NikhillPN 2 жыл бұрын
MANOHARAM 👌👍👍
@LifeTone112114
@LifeTone112114 2 жыл бұрын
അതി മനോഹരമായി film song പാടുന്ന Diana james കവിത പാടിയത് ആദ്യം കേൾക്കുന്നത്... 👍👍❤️👍 beautyful... Life tone channel..
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН