No video

Consumer Rights Day Quiz/ Malayalam/ Consumer Protection Act 2019/ ഉപഭോക്തൃനിയമം2019

  Рет қаралды 6,511

Social Science Corner

Social Science Corner

Күн бұрын

ഉപഭോക്തൃദിന ക്വിസ്
1. ലോക ഉപഭോക്തൃ അവകാശ ദിനമെന്ന്? World Consumer Rights Day
മാർച്ച് 15
2. പൂർണമായോ ഭാഗികമായോ പണം കൊടുത്തോ കൊടുക്കാമെന്ന ഉറപ്പിലോ സാധനമോ സേവനമോ ഉപയോഗിക്കുന്നയാളെ വിളിക്കുന്ന പേരെന്ത്?
ഉപഭോക്താവ്(Consumer)
3. ലോകത്തിലാദ്യമായി ആരാണ് ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ച് പാർലമെന്റിൽ പ്രസംഗിച്ചത്?
ജോൺ എഫ് കെന്നഡി(അമേരിക്കൻ പ്രസിഡന്റ്,അമേരിക്കൻ പാർലമെന്റിൽ)
4. എന്നായിരുന്നു അമേരിക്കൻപാർലമെന്റിൽ ജോൺ എഫ് കെന്നഡി ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ച് പ്രസംഗിച്ചത്?
1962 മാർച്ച് 15
5. ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നതിനാസ്പദമായ പ്രസംഗം ആരുടെതാണ്?
ജോൺ എഫ് കെന്നഡി
6. ദേശീയ ഉപഭോക്തൃ ദിനമെന്ന്? National Consumer Rights Day
ഡിസംബർ 24
7. ചൂഷണത്തിന് വിധേയരായി കൊണ്ടിരിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനായി രൂപീകരിച്ച നിയമമേത്?
ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act) 1986
8. ദേശീയ ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act)നിലവിൽ വന്നതെന്ന്?
1986ഡിസംബര്‍ 24
9. ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act) 1986 പാസാക്കിയ കാലത്തെ പ്രധാനമന്ത്രിയാരായിരുന്നു?
രാജീവ് ഗാന്ധി
10. ദേശീയ ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act) 1986 പരിഷ്കരിച്ച വർഷമേത്?
2019
11. എത്രവർഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമമാണ് 2019 ൽ പരിഷ്കരിച്ചത്?
34
12. ഉപഭോക്തൃ സംരക്ഷണ നിയമം 2019 പാസാക്കിയ സമയത്തെ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രിയാരായിരുന്നു?
ശ്രീ രാം വിലാസ് പാസ്വാൻ
13. ഉപഭോക്തൃ സംരക്ഷണ നിയമം 2019 പാർലമെന്റ് പാസാക്കിയതെന്ന്?
2019 ഓഗസ്റ്റ് 6
14. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ വിജ്ഞാപനം ഇറക്കിയതെന്ന്?
2020 ജൂലൈ 15
15. ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രാബല്യത്തിൽ വന്നതെന്ന്?
2020 ജൂലൈ 20
16. സംസ്ഥാന,ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനുകള്‍ക്ക് സ്വന്തം വിധികള്‍ പുന:പരിശോധിക്കാനുള്ള അധികാരം വ്യവസ്ഥ ചെയ്യുന്ന നിയമമേത്?
ഉപഭോക്തൃ സംരക്ഷണ നിയമം 2019
17. ഉപഭോക്തൃപരാതികള്‍ ഇലക്ട്രോണിക് മാധ്യമത്തിലൂടെ നൽകാനുള്ള അനുവാദം ലഭിച്ചത് ഏത് നിയമം വഴിയാണ്?
ഉപഭോക്തൃ സംരക്ഷണ നിയമം 2019
18. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ൽ പുതുതായി ഉള്‍പ്പെടുത്തിയ പ്രധാന മേഖലയേത്?
ഓൺലൈൻ വ്യാപാരമേഖല
19. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ൽ പ്രധാന്യം നഷ്ടപ്പെട്ട മേഖലയേത്?
ആതുരസേവനമേഖല
20. ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താവിന് എത്ര അവകാശങ്ങളാണ് ഉറപ്പു വരുത്തുന്നത്?
ആറ്
21. ISI മാർക്കിലൂടെ ഏത് ഉപഭോക്തൃഅവകാശമാണ് സംരക്ഷിക്കപ്പെടുന്നത്?
Right to Safety
22. ഒരു ഉത്പന്നത്തിലെ എക്സപയറി ഡേറ്റ് ഏത് ഉപഭോക്തൃഅവകാശവുമായി ബന്ധപ്പെട്ടതാണ്?
Right to be informed
23. കസ്റ്റമർ കെയർ ഏത് ഉപഭോക്തൃഅവകാശം ഉറപ്പു വരുത്താനുള്ളതാണ്?
Right to be heard
24. ത്രതലസംവിധാനം(Three-tier ) പ്രവർത്തിക്കുന്നത് ഏത് ഉപഭോക്തൃഅവകാശവുമായി ബന്ധപ്പെട്ടതാണ്?
Right to seek Redressal
25. ഉപഭോക്തൃതർക്കങ്ങളിൽ ഉപഭോക്തൃകമ്മീഷന്റെ ആഭിമുഖ്യത്തിൽ മധ്യസ്ഥതയിലൂടെയുള്ള ഒത്തുതീർപ്പിനെതിരെ അപ്പീൽ നൽകാനാകുമോ?
ഇല്ല
26. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ എത്ര രൂപ വരെയുള്ള കേസുകള്‍ ഫയൽ ചെയ്യുന്നതിനാണ് ഫീസില്ലാത്തത്?
അഞ്ചു ലക്ഷം വരെ
27. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 5 ലക്ഷം മുതൽ10 ലക്ഷം രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
200 രൂപ
28. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 10 ലക്ഷം മുതൽ20 ലക്ഷം രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
400രൂപ
29. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 20 ലക്ഷം മുതൽ50 ലക്ഷം രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
1000 രൂപ
30. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ50 ലക്ഷം മുതൽ1 കോടി രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
2000രൂപ
31. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 1 കോടി മുതൽ2 കോടി രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
2500 രൂപ
32. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 2 കോടി മുതൽ 4കോടി രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
3000 രൂപ
33. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 4കോടി മുതൽ6 കോടി രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
4000 രൂപ
34. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 6കോടി മുതൽ8കോടി രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
5000 രൂപ
35. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 8 കോടി മുതൽ10 കോടി രൂപ വരെയുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
6000 രൂപ
36. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷനിൽ 10കോടി രൂപയ്ക്ക് മുകളിലുള്ള പരാതികളിൽ എത്ര രൂപ ഫീസ് അടയ്ക്കണം?
7500 രൂപ
37. ഉപഭോക്തൃപ്രശ്നങ്ങളെ കുറിച്ചുള്ള കേന്ദ്ര ഉപദേശകസമിതിയുടെ പേരെന്ത്?
കേന്ദ്ര ഉപഭോക്തൃസംരക്ഷണ സമിതി
38. കേന്ദ്ര ഉപഭോക്തൃസംരക്ഷണ സമിതിയുടെ അധ്യക്ഷനാരായിരിക്കണം?
കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രി
39. കേന്ദ്ര ഉപഭോക്തൃസംരക്ഷണ സമിതിയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള എത്ര അംഗങ്ങളുണ്ടായിരിക്കും?
34
40. കേന്ദ്ര ഉപഭോക്തൃസംരക്ഷണ സമിതിയുടെ കാലാവധി എത്ര വർഷമാണ്?
മൂന്നു വർഷം
41. ഉൽപ്പന്നത്തിന്റെ പിഴവു കാരണം ഉപഭോക്താവിന് പരുക്കേൽക്കുകയാണെങ്കിൽ ഉൽപ്പാദകർക്ക് നിയമം എത്ര വർഷം വരെയുള്ള തടവും എത്ര രൂപ പിഴയും ആണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്?
ഏഴ് വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും
42. ഉൽപ്പന്നത്തിന്റെ പിഴവു കാരണം മരണം സംഭവിച്ചാൽ ഉൽപ്പാദകർക്ക് നിയമം എത്ര വർഷം വരെയുള്ള തടവും എത്ര രൂപ പിഴയും ആണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്?
ജീവപര്യന്തം വരെ തടവും പത്തു ലക്ഷം രൂപ പിഴയും
43. ഓൺലൈനിലൂടെ വ്യാജ പരസ്യങ്ങള്‍ നൽകുന്നവർക്ക് എന്തു ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്?
അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം രൂപ വരെ പിഴയും
44. ഉപഭോക്താവിന് പരാതിയുണ്ടെങ്കിൽ പരാതിയ്ക്കാസ്പദമായ സംഭവം നടന്ന് എത്ര വർഷത്തിനകം പരാതി നൽകിയിരിക്കണം?
രണ്ട്
45. ഉപഭോക്താവിന് എങ്ങനെ പരാതി നൽകാം?
വെള്ള പേപ്പറിലെഴുതിയോ ഓൺലൈനായോ രജിസ്ട്രേർഡ് പോസ്റ്റ് വഴിയോ

Пікірлер: 15
@MalavikaSR
@MalavikaSR 3 жыл бұрын
Very useful video teacher
@ProKasiVideos
@ProKasiVideos 7 ай бұрын
Super
@malluboy559
@malluboy559 2 жыл бұрын
Epoyana e channel kanunne...Late ayyi ennathil ore sangadam ..Superb ane ❣️
@shylajatr6238
@shylajatr6238 3 жыл бұрын
Very useful teacher.
@SocialScienceCorner
@SocialScienceCorner 3 жыл бұрын
Thank you
@prasanthvinayakam735
@prasanthvinayakam735 3 жыл бұрын
super
@rohinisuresh3994
@rohinisuresh3994 3 жыл бұрын
fees പറയുന്നത് 2019ലെ നിയമപ്രകാരം വന്നതാണോ?
@SocialScienceCorner
@SocialScienceCorner 3 жыл бұрын
Yട
@shabeenaaneesh1154
@shabeenaaneesh1154 11 ай бұрын
ഫീസിൽ മാറ്റമില്ല
@ambilyr1991
@ambilyr1991 Жыл бұрын
Good class thank you teacher🙏🙏🙏🙏
@PrakashPrakash-jn6wi
@PrakashPrakash-jn6wi 3 жыл бұрын
Teacher appoll ee videoyude first December 15 th anu national consumer day ennu paranjuvallo athu entha teacher agane please explain
@SocialScienceCorner
@SocialScienceCorner 3 жыл бұрын
March 15 -world consumer Rights day എന്നും Dec 24 National Consumer day എന്നുമല്ലേ പറഞ്ഞിരിക്കുന്നത്... Dec 15 എന്ന് പറഞ്ഞിട്ടില്ലല്ലോ!!
@PrakashPrakash-jn6wi
@PrakashPrakash-jn6wi 3 жыл бұрын
@@SocialScienceCorner ok teacher
@navaneeth7211
@navaneeth7211 3 жыл бұрын
Super
@hashim7509
@hashim7509 2 жыл бұрын
Super
CONSUMER PROTECTION ACT | CLASS - 14 | FINAL LAP | LAKSHYAPSC| KPSC
17:43
TEAM LAKSHYA KERALA
Рет қаралды 9 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
CONSUMER PROTECTION ACT PART 1 | VOCABSPEDIA PSC
46:52
Vocabspedia
Рет қаралды 14 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН