നല്ലയിനം പുല്ല് വിത്തുകൾ വിലക്കുറവിൽ | Hybrid Grass Stumb for sale | Super napiyer | Draft napiyer |

  Рет қаралды 66,476

farmhouse vikas vikky

farmhouse vikas vikky

3 жыл бұрын

Use headphones for better experience..
Hello friends....
Farmhouse ന്റെ മറ്റൊരു video യിലേക്ക് ഏവർക്കും സ്വാഗതം. Hybrid Grass farm നിങ്ങൾക്ക് ഏവർക്കും ഇഷ്ടപെട്ടന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായം comment ചെയ്യുക. Video പരമാവധി കർഷകരിലേക്ക് എത്തിക്കുക. സംശയങ്ങൾക്കും മറ്റു business ആവശ്യങ്ങൾക്കും വേണ്ടി contact ചെയ്യുക farm owner ; Vignesh
Palakkad
Phone:9037145606
+91 87142 69818
പ്രെമോഷന് വീഡിയോ ചെയ്യുവാൻ
youtube channel Farmhouse vikky
mob 9961134257 ( watsup only )
PENNISELUM PURPURPEM എന്ന ശാസ്ത്രനാമമുള്ള ഈ ചെടി, കേരളത്തിൽ പോതയെന്നും, വളർത്തുപുല്ല് എന്നും തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്.
നീണ്ട മൃദുവായ ഇലകളും, മധുരം നിറഞ്ഞ തണ്ടുകളുമുള്ളതുകൊണ്ട് കരിമ്പിനോട് ഈ ചെടിക്ക് ഏറെ സാമ്യമുണ്ട്.
ഏകദേശം പതിന്നാലുമുതൽ പതിനെട്ടു ശതമാനത്തോളം പോഷകാംശം നിറഞ്ഞവയാണ് സൂപ്പർനേപ്പിയർ.
ഈ ചെടികളുടെ ഇലകൾക്ക് 115 മുതൽ 125 സെന്റിമീറ്റർ വരെ നീളവും, 6 മുതൽ 8 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും.
ഇവ 400 മുതൽ 500 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്നു.
ഒരു തണ്ടിൽത്തന്നെ 400 - 450 ഇലകൾ ഉണ്ടാകും.
ഇലകളോടൊപ്പം ഇതിന്റെ തണ്ടും മാടുകൾക്ക് ഭക്ഷണമായി കൊടുക്കാവുന്നതാണ്.
വളരെക്കുറഞ്ഞ സ്ഥലത്തുപോലും, കുറഞ്ഞ സമയത്തിനുള്ളിൽ സൂപ്പർനേപ്പിയർ നല്ല വിളവ് തരുന്നു.
ഒരേക്കർ കണക്കാക്കുകയാണെങ്കിൽ 180 മുതൽ 200 ടൺ വരെ വിളവ് ലഭിക്കും.
വാണിജ്യാടിസ്ഥാനത്തിൽ ഏഷ്യയിൽ വളരെയധികം സാമ്പത്തികലാഭം നേടിത്തരുന്ന കൃഷിയാണ് സൂപ്പർനേപ്പിയർ.
Age: 8 years.
ഒരു ചെടിയുടെ പ്രായം ഏകദേശം എട്ടുവർഷമാണ് പ്രതിരോധശേഷി കൂടിയ ഇനമായതുകൊണ്ട് അധികം വളത്തിന്റെ ആവശ്യം വരുന്നില്ല.
Bearing capacity
ഏതുദേശത്തും, ഏതു കാലാവസ്ഥയിലും ഈ ചെടി കൃഷിചെയ്യാമെന്നുള്ളതുതന്നെ ഇതിന്റെ പ്രത്യേകതയാണ്.
Season
കൃഷിക്ക് ശുദ്ധജലം വേണമെന്നില്ല. ഉപ്പുരസം കലർന്ന വെള്ളത്തിൽപ്പോലും ഈ ചെടികൾ വളരും.
കൃഷിയിടം
ഏതുമണ്ണിലും നമുക്കിത് കൃഷി ചെയ്യാൻ പറ്റും. പോഷകാംശം അല്പം കുറഞ്ഞാൽപോലും തീരദേശത്തുപോലും വളരുന്ന ചെടിയാണിത്.
കൃഷി ചെയ്യുന്ന രീതി / നിലം ഒരുക്കൽ
നമ്മുടെ പരമ്പരാഗത രീതി അനുസരിച്ചാണെങ്കിൽ ഇരുമ്പു കലപ്പയ്ക്ക് രണ്ടുപ്രാവശ്യം 15 മുതൽ 30 സെന്റീമീറ്റർ, അതായത് 0 .5 മുതൽ ഒരടിവരെ ആഴത്തിൽ നിലം ഉഴണം.
യന്ത്രക്കലപ്പയാണ് ഉപയോഗിക്കുന്നതെങ്കിൽ 0 .5 അടി ആഴം മാത്രമേ കിട്ടുകയുള്ളൂ.
ഒരേക്കറിന് 10 ടൺ ചാണകപ്പൊടി അവസാന ഉഴവിനു മുൻപ് ഇടേണ്ടതാണ്.
അറുപതു കിലോ യൂറിയയും, ഇരുപതു കിലോ സൂപ്പർ ഫോസ്ഫേറ്റും, പതിനാറു കിലോ പൊട്ടാഷും ചാരവും മിക്സ് ചെയ്ത് ഇടണം.
ഇതിൽ അൻപത് ശതമാനത്തോളം യൂറിയ അടിവളമായി വേണം ഇടാൻ.
ബാക്കി അമ്പതു ശതമാനം, തണ്ടുകൾ നട്ട് മുപ്പതുദിവസങ്ങൾ കഴിഞ്ഞു മേൽവളമായി പ്രയോഗിക്കണം.
ഇതുപോലെ ഓരോ കൊയ്ത്തിനു ശേഷവും മുപ്പതു കിലോ യൂറിയകൂടെ ഇട്ടുകൊടുത്താൽ നല്ല വിളവ് ലഭിക്കും.
തണ്ടുകൾ നടുന്ന വിധം
സൂപ്പർ നേപ്പിയറിന്റെ തണ്ടുകൾ കുഴിച്ചുവയ്ക്കുന്നത് സാധാരണ കരിമ്പ് നടന്നതുപോലെ തന്നെയാണ്. നീളത്തിൽ ബണ്ടുകൾ തയ്യാറാക്കണം.
ബണ്ടുകൾ തമ്മിൽ 90 സെന്റിമീറ്റർ അകലം വേണം. വെള്ളം നനച്ചതിനുശേഷം ഓരോ ബണ്ടിലും 60 സെന്റിമീറ്റർ അകലത്തിൽ വെട്ടിയെടുത്ത തണ്ടുകൾ കരിമ്പ് നടുന്നതുപോലെതന്നെ ചരിച്ച് നടണം.
കള പറിക്കൽ
തണ്ടുകൾ നട്ട് മുപ്പതു ദിവസം കഴിയുമ്പോൾ കളകൾ പറിക്കാം. നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്കുശേഷം വീണ്ടുമൊരിക്കൽക്കൂടെ കളകൾ പറിച്ചു കളയണം. സൂപ്പർ നേപ്പിയർ ചെടികൾ വേഗത്തിൽ വളരുന്നതുകൊണ്ട് പിന്നീട് കളകൾ പറിക്കേണ്ട ആവശ്യം വരുന്നില്ല. എൺപതു ദിവസംകഴിഞ്ഞു ആദ്യത്തെ കൊയ്ത്തിനുശേഷം വേണമെങ്കിൽ ഒരുപ്രാവശ്യംകൂടെ കളകൾ പറിക്കാം. പിന്നീട് അതിന്റെ ആവശ്യം വരില്ല.
ജലസേചനം
തണ്ടു നട്ടതിനുശേഷം മൂന്നാം ദിവസം നനച്ചുകൊടുക്കാം. പിന്നീട് മഴയുടെ തോതനുസരിച്ച് നനച്ചാൽ മതിയാകും. മലിനജലവും നമുക്കുപയോഗിക്കാം. ഉപ്പുവെള്ളത്തിലും സൂപ്പർ നേപ്പിയർ വളരുമെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്.
തടം പിടിക്കൽ
രണ്ടുപ്രാവശ്യം കളകൾ പറിച്ചുകളഞ്ഞതിനുശേഷം വളമിട്ട് കഴിഞ്ഞു ഒരിക്കൽക്കൂടെ തടം പിടിക്കണം. പിന്നീട് മൂന്നു കൊയ്ത്തുകഴിഞ്ഞു തടം പിടിച്ചാൽ മതിയാകും.
കീടങ്ങളെ പ്രതിരോധിക്കുന്ന വിധം
പൊതുവെ സൂപ്പർ നേപ്പിയറിനെ കീടങ്ങൾ ബാധിക്കാറില്ല. ഒരുപക്ഷേ, കീടങ്ങളുടെ ആക്രമണമുണ്ടായാൽപോലും, രാസവളങ്ങൾ പ്രയോഗിക്കരുത്. കാരണം, കീടനാശിയുടെ മണമുണ്ടായാൽ മാടുകൾ ഇത് തിന്നുകയില്ല. അതുകൊണ്ട്, പ്രകൃതിദത്ത കീടനാശിനികളേ പ്രയോഗിക്കാവൂ. അതും, കൊയ്ത്തിന് 15 ദിവസം മുൻപ്, ഇലകളിൽ മാത്രമേ തളിക്കാൻ പാടുള്ളൂ.
ശ്രദ്ധിക്കേണ്ടത്
ക്ടാവുകൾക്ക് സൂപ്പർ നേപ്പിയർ ദിവസം മുഴുവനും സമീകൃതാഹാരമായി നൽകാമെങ്കിലും, അതിന്റെ തണ്ടുകൾ കൊടുക്കുമ്പോൾ സൂക്ഷിക്കണം. കാരണം, തണ്ടുകളിൽ മധുരം ഉള്ളതുകൊണ്ട്, അത് ദഹനത്തെ സാരമായി ബാധിച്ച് വയറിളക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, മറ്റ് ആഹാരപദാർത്ഥങ്ങൾക്കൊപ്പമേ തണ്ട് കൊടുക്കാൻ പാടുള്ളൂ.
രാസവളങ്ങൾ ഉപയോഗിക്കാതെ കൃഷി ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല പോഷകസമൃദ്ധമായ സൂപ്പർ നേപ്പിയർ ഏറെക്കാലം വളരെ നല്ലരീതിയിൽ കൃഷി ചെയ്യാം.
നന്ദി

Пікірлер: 194
@farmhousevikasvikky
@farmhousevikasvikky 2 жыл бұрын
Vignesh
@vishakm8331
@vishakm8331 3 жыл бұрын
Hybrid Napier പുല്ലിനെ വർഗ സങ്കരം നടത്തിയാണ് co3,4,5 ഒക്കെ ഉണ്ടായത്
@jafferdriver4306
@jafferdriver4306 3 жыл бұрын
👌ക്യാമറമാൻ സൂപ്പർ അവാർഡ് കൊടുക്കണം
@user-tv6pg2xj6v
@user-tv6pg2xj6v Жыл бұрын
റഫ് നേപ്പിയർ.. എന്ന പുല്ലിന്റെ.. കാബ്, എന്താ വില, ഇപ്പോൾ കിട്ടാനുണ്ടോ... 2000, എണ്ണം ആവശ്യം ഉണ്ട് 👌👌👌സൂപ്പർ വീഡിയോ..
@vijayankt2712
@vijayankt2712 2 жыл бұрын
പുൽ വിത്ത് എവിടെ നിന്ന് | കിട്ടും എങ്ങനെയാണ് വില '.'.'.
@sheebavn3893
@sheebavn3893 2 жыл бұрын
മുയലിനു കൊടുക്കാനുള്ള പുല്ലുണ്ടോ
@venugopalankp7917
@venugopalankp7917 Жыл бұрын
100, ഡാർഫ് നേപ്പിയർ പുൽ തണ്ട് കിട്ടുമോ
@visakhvijayan8113
@visakhvijayan8113 2 жыл бұрын
inganth videos edu
@hussainpanakkad9624
@hussainpanakkad9624 Жыл бұрын
രണ്ട് വർശംമുമ്പുപോസ്റ്റ് ചൈയ്തവീഡിയൊആണ് കണ്ടത്16-6-2023 ഇപ്പോവിത്ത് വിൽപ്പക്ക് ഉണ്ടൊ ? ഇപ്പഴത്തെവില ? സൂപ്പർ നേപ്പിയർ
@alexshaji6368
@alexshaji6368 2 жыл бұрын
Pothine kodukkamo
@sindhusindhu9109
@sindhusindhu9109 3 жыл бұрын
ടെറസിൽ വളർത്താൻപറ്റുമോ പ്ലീസ് റിപ്ലൈ
@truthseeker4813
@truthseeker4813 3 жыл бұрын
Photography Supet..
@thapasyakavin2281
@thapasyakavin2281 3 жыл бұрын
അടിപൊളി...
@user-hz3sj4tx5p
@user-hz3sj4tx5p 3 жыл бұрын
👍👍👍
@munnamunna16
@munnamunna16 3 жыл бұрын
Hai. Good
@akarshakku6631
@akarshakku6631 2 жыл бұрын
Chetta nell krishiyude aduth vaikkan pattumo
@ashrafmv3647
@ashrafmv3647 2 жыл бұрын
👍👍🌹
@sandhyasyamkumar1087
@sandhyasyamkumar1087 2 жыл бұрын
നട്ടു എത്ര തവണ വിളവെടുക്കാൻ പറ്റും ആദ്യമായാണ് ഞാൻ വിഡിയോ കാണുന്നത് 👌🏻👌🏻👌🏻👌🏻
@daahaanidaahaani7429
@daahaanidaahaani7429 3 жыл бұрын
നല്ല അവതരണം
@eldhosepa4473
@eldhosepa4473 2 жыл бұрын
Good🙏🙏🙏🙏
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 64 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН