No video

നിലപാട് ഉള്ളവന് പറഞ്ഞിട്ടുള്ളതാണ് കുരിശ്.! പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ അനുസ്മരണം: മാർ സേവേറിയോസ്

  Рет қаралды 4,500

mashikkoottu മഷിക്കൂട്ട്

mashikkoottu മഷിക്കൂട്ട്

Ай бұрын

മലങ്കരയുടെ മഹിതാചാര്യന് പ്രണാമം 🙏
ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ്റെ നേതൃത്വത്തിൽ പഴയ സെമിനാരിയിൽ നടന്ന
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുസ്മരണ സമ്മേളനത്തിൽ അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് തിരുമേനി നടത്തിയ പ്രഭാഷണം.
Credits: DidymosLIVE
.
.
നീതിപൂർവമായ സമാധാനമാണ് ശാശ്വതമായിത്തീരുക എന്നൊരു നിലപാട് ഉണ്ടായിരുന്ന മനുഷ്യൻ. ഇതൊരു കടുംപിടുത്തമായി തെറ്റിദ്ധരിച്ചവരുണ്ട്. സ്വത്തു തർക്കം, സ്നേഹരാഹിത്യം, കലഹപ്രിയം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അപരാധങ്ങൾ ചുമത്തി പരസ്യ വിചാരണ ചെയ്തവരുണ്ട്.
ഒന്നു മറക്കരുത്!
തൽസമയ സംപ്രേക്ഷണങ്ങളിലെ അഭിപ്രായ നിർമ്മിതിയല്ല സഭയുടെ നിലപാട്.
അത് ചരിത്ര ബോധമുള്ളവന്റെ ശരി ദൂരമാണ്. സ്വത്വബോധത്തിന്റെ ഉണർവാണ്.
സത്യത്തിന്റെ പക്ഷം നിൽക്കലാണ്.
ഉറച്ച നിലപാടുകളുടെ തുടർചരിത്രമാണ് തിരുവെഴുത്ത് എന്ന ഉറച്ച ബോധ്യവുമാണ്.
അധികാര നഷ്ടം ഭയന്ന് രാഷ്ട്രീയ കസർത്തുകൾ കാട്ടിയ ഹേരോദാവിനെ യേശു വിളിച്ചത് കുറുക്കൻ എന്നാണ്.
നീതിമാൻ എന്ന നാട്യത്തിൽ സത്യം തമസ്കരിച്ച് കൈ കഴുകിയ പീലാത്തോസിൻ്റെ അരമനയിലെ അന്തിചർച്ചയെ അവൻ പ്രതിരോധിച്ചത് കുലീനമായ മൗനം കൊണ്ടാണ്. അധാർമികതയുടെ തീൻമേശകളിൽ ഓശാന പാടാഞ്ഞതിനാൽ പലവുരു ഒറ്റപ്പെട്ടു.
ശരിക്കും,
ഒരു നിലപാട് ഉള്ളവന് പറഞ്ഞിട്ടുള്ളതാണ് കുരിശ്. അവസരവാദികൾക്ക് അത് പുറമേ അണിയാനുള്ള ആഭരണം മാത്രം.
നിരുപാധികമായ ദൈവാശ്രയത്തിന്റെ മലങ്കര നസ്രാണി മുഖമായ പരിശുദ്ധ പിതാവിന് ശ്രദ്ധാഞ്ജലി.!
✍️ - സഖറിയാ മാർ സേവേറിയോസ്
H.G. Zachariah Mar Severios Metropolitan
.
.
#zacher #idukki #malayalammotivation #malayalamspeach #malayalamspiritualtalks #malayalamstatus #mar_severios #parumala #parumalapally #baseliosmarthomapauloseii #memorialfeast #baseliospauloseii #baseliospauloseiicatholicose #malankarasabha #indianorthodoxchurch

Пікірлер: 14
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 10 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН