Pattinte vazhi | Story behind the song of Bichu Thirumala | Manorama News

  Рет қаралды 105,968

Manorama News

Manorama News

7 жыл бұрын

Pattinte vazhi | Story behind the song of Bichu Thirumala
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 199
@roby-v5o
@roby-v5o 2 жыл бұрын
*ബിച്ചു സാറിന്റെ മരണവാർത്ത അറിഞ്ഞാമ്പോൾ വല്ലാത്തൊരു ആത്മനൊമ്പരം തോന്നിഇവിടെ വന്നത് ... സാറിന്റെ പാട്ടുകൾ മലയാളികളുടെ മനസ്സിൽ ഉണ്ടാകും...*
@vaishnaviganesh
@vaishnaviganesh 2 жыл бұрын
We lost another genius. RIP Sir...thanks for all those beautiful songs during our childhood.
@vinodkumarv7747
@vinodkumarv7747 5 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട ഗാനരചയിതാക്കളിൽ ഒരാൾ.. Thank u സർ
@abhilashvishwalvr3569
@abhilashvishwalvr3569 4 жыл бұрын
എനിക്കും, ഞാൻ ഇപ്പോളും വിളിക്കാറുണ്ട്
@venugopalb1172
@venugopalb1172 5 жыл бұрын
ഒരു പ്രതിഭയേയും ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കില്ല എന്നതാണല്ലോ മലയാളത്തിന്‍റെ രീതി. ഹൃദയം ദേവാലയം എന്ന ഒറ്റ ഗാനം മതി അദ്ദേഹത്തിന്‍റെ കഴിവ് മനസിലാകാന്‍
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
ബിച്ചു തിരുമല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
@RAINBOW-gi2xd
@RAINBOW-gi2xd 4 жыл бұрын
Yes correct
@jobyjoseph6419
@jobyjoseph6419 5 жыл бұрын
തന്റെ അത്യുജ്ജ്വലമായ ഗാന രചനാ ശൈലിയിലുടെ മലയാള ചലചിത്ര ഗാന ശാഖയുടെ ഒരു കാലഘട്ടത്തെ പുഷ്ക്കലമാക്കിയ പ്രതിഭാ വിസ്മയമായിരുന്നു ശ്രീ ബിച്ചു തിരുമല. അതിമനോഹരമായ പദ വിന്യാസ പ്രയോഗങ്ങളിലൂടെ തന്റെ കവിതാ ശൈലിയെത്തന്നെ ജനഹൃദയങ്ങളിൽ ശക്തമായി പ്രതിഷ്ഠിച്ച അപൂർവം ഗാന രചയിതാക്കളിൽ ഒരാൾ.. ഈ സമസ്ത പ്രപഞ്ച വസ്തുക്കളിലും കാവ്യ ഭംഗി ഒളിഞ്ഞിരിക്കുന്നു വെന്ന് തന്റെ തൂലികാ വൈഭവത്തിലൂടെ നമ്മെ ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്ന പ്രിയ ബിച്ചു തിരുമലയ്ക്ക് ഒരായിരം പ്രണാമങ്ങൾ...... 🙏🙏🙏
@minnal9864
@minnal9864 2 жыл бұрын
വാഗപ്പൂ മരം ചൂടും ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്, ബിച്ചു sir 🙏🙏🙏
@sajusajup284
@sajusajup284 5 жыл бұрын
Wow വാകപ്പൂ.. അങ്ങ് എഴുതിയതായിരുന്നോ! ക്യാച്ചിങ് ആയ വരികൾ ഉളള എത്ര ഹിറ്റുകൾ ! ഏഴുസ്വരങ്ങൾ , ചമ്പക്കുളം തച്ചനിലെ മകളെ..സ്‌ഥിരം കേൾക്കുന്ന പാട്ടാണ്
@anilkumarkumar6207
@anilkumarkumar6207 4 жыл бұрын
🌲🌲🌲🌹🌹🌹❤️❤️❤️💔💔💔കൊതുകിന്റെ ശപ്തതിൽ ഒറ്റകമ്പിക്കു നാദം കൊടുത്തു... ഏഴുസ്വരങ്ങളും തഴുകി വരുന്ന ഗാനത്തിന് ജീവൻ കൊടുത്ത അങ്ങേക്ക് എത്ര സ്തുതിച്ചാലും മതിവരില്ല👍👍👍👍❤️❤️❤️💚💚💚💔💔👏👏👏
@sumalsathian6725
@sumalsathian6725 2 жыл бұрын
എല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങൾ. അർത്ഥമുള്ള വരികൾ തട്ടുപൊളിപ്പൻ പാട്ടുകൾ പോലും മനോഹരമായ രചന. വിസ്മയം തന്നെയാണ് ബിച്ചു തിരുമല.
@roykuriyan4909
@roykuriyan4909 2 жыл бұрын
ഏതു തരം പാട്ടുകളും കഥാ സന്ദർഭം അനുസരിച്ച് ഏറ്റവും ഹൃദ്യമായി എഴുതുവാനുള്ള ബിച്ചു സാറിന്റെ കഴിവ് അത്ഭുതം തന്നെ. വേണ്ട വിധം അംഗീകാരം ലഭിക്കാതെ പോയ അതുല്യ കലാകാരൻ. പ്രണാമം!
@sihabpattel8386
@sihabpattel8386 3 жыл бұрын
ഒരു നല്ല പായസം പോലെയാണ് പാട്ട്, ചേരുവകൾ കൃത്യമായി ചേർത്താൽ മാത്രമേ രുചി ഉണ്ടാവൂ, ഇന്നില്ലാത്തത് അതാണ്
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
ബിച്ചു തിരുമല സാർ....സാർ എന്തൊരു പ്രതിഭയാണ് പറയാൻ വാക്കുകളില്ല.. എത്ര അക്ഷരങ്ങൾക്ക് ജീവൻ കൊടുത്ത ആളാണ് താങ്കൾ താങ്കളെ പറ്റി പറയാൻ വാക്കുകളില്ല...🙏🙏🙏🙏🙏🙏🙏🌷🌷🌷🌷
@abhilashvishwalvr3569
@abhilashvishwalvr3569 4 жыл бұрын
ഞാനും ഏറ്റവും ഇഷ്ടം ബിച്ചു സാർ, ഞാൻ ഇപ്പോളും വിളിക്കാറുണ്ട്
@sureshvssursh8581
@sureshvssursh8581 4 жыл бұрын
@@abhilashvishwalvr3569 നമ്പർ കിട്ടുമോ..
@kgsivaprasad2356
@kgsivaprasad2356 5 жыл бұрын
കുട്ടികൾക്ക് വേണ്ടി ആയാലും... മുതിർന്നവർക്ക് വേണ്ടി ആയാലും... പ്രണയ ജോഡികൾക്കായാലും...തമാശ സീനുകൾക്ക് വേണ്ടി ആയാലും... വള്ളംകളി പാട്ടായാലും... സിമ്പിൾ ഗാനമായാലും... കടുകട്ടി വാക്കുകൾ ഉപയോഗിച്ചുള്ള ഗാനങ്ങളായാലും... ഭക്തി ഗാനങ്ങളായാലും... എന്ന് വേണ്ട സകല രീതിയിലുമുള്ള ഗാനങ്ങൾ എഴുതാൻ മിടുക്കനായ ശ്രീ. ബിച്ചു തിരുമലയെ എത്ര പ്രശംസിച്ചാലും മതിവരില്ല...!!!
@jkj1459
@jkj1459 4 жыл бұрын
TRUE PADAKKALI ENNA GAANAM ADHEHATHINTETHAANANNU AARUM PARAYILLA ... HE IS SO VERSATILE ....
@ambarosvlogs9178
@ambarosvlogs9178 3 жыл бұрын
❤️
@dineshkattaram
@dineshkattaram 4 жыл бұрын
വെറുതേ എഴുതിയാൽ പോലും ആ പാട്ടുകൾക്കുള്ള റേഞ്ച് ഇന്നത്തെ പാട്ടെഴുത്തുകാർ തലകുത്തി എഴുതിയാലും കിട്ടില്ല....🎧
@swarajkrishna8045
@swarajkrishna8045 4 жыл бұрын
ഇന്നത്തെ എഴുത്തുകാർ മൊത്തം ഇവരെ അനുകരിക്കുന്നവരല്ലേ
@JobyJacob1234
@JobyJacob1234 2 жыл бұрын
1. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി 2. വാകപ്പൂമരം ചൂടും 3. തുഷാര ബിന്ദുക്കളെ 4. നക്ഷത്രദീപങ്ങള്‍ തിളങ്ങി 5. ആരാരോ ആരീരാരോ 6. നീലജലാശയത്തില്‍ ഹംസങ്ങള്‍ 7. രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ 8. ഉണ്ണി ആരാരിരോ തങ്കമാരാരിരോ 9. യാമ ശംഖൊലി വാനിലുയർന്ന 10. ഹൃദയം ദേവാലയം 11. നിമിഷങ്ങൾ പോലും വാചാലമാകും 12. എന്‍ സ്വരം പൂവിടും ഗാനമേ 13. ഒരേ രാഗപല്ലവി നമ്മള്‍ 14. ആയിരം മാതളപ്പൂക്കൾ 15. നിഴലായ്.......ഒഴുകി വരും ഞാൻ. 16. കുങ്കുമ സന്ധ്യകളോ 17. സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ 18.എഴാം മാളിക മേലേ ഏതോ കാമിനി പോല 19. എവിടെയോ. കളഞ്ഞു പോയ കൗമാരം 20. കുറുമൊഴീ... കൂന്തലിൽ വിടരുമോ 21. പാവാട വേണം മേലാട വേണം 22. കന്നിപ്പളുങ്കേ പൊന്നുംകിനാവേ 23. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ 24. നീല നിലാവൊരു തോണി 25. മഞ്ഞണി കൊമ്പില്‍ 26. മിഴിയോരം നനഞ്ഞൊഴുകും 27. മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ 28. കൊമ്പിൽ കിലുക്കും കെട്ടി 29. ഒരു മയില്‍പ്പീലിയായ് ഞാന്‍ 30. ശ്രുതിയില്‍ നിന്നുയരും 31. മൈനാകം കടലിൽ നിന്നുയരുന്നുവോ 32. തേനും വയമ്പും നാവില്‍ തൂവും 33. മനസ്സൊരു കോവില്‍ 34. ഒറ്റക്കമ്പി നാദം മാത്രം മൂളും 35. ഓളങ്ങൾ താളം തല്ലുമ്പോൾ 36. നനഞ്ഞ നേരിയ പട്ടുറുമാല്‍ 37. തംബുരു.... താനെ ശ്രുതി മീട്ടി... 38. വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും 39. കാറ്റ് താരാട്ടും കിളിമരത്തോണിയില്‍ 40. ജലശംഖുപുഷ്പം ചൂടും 41. ഏഴു സ്വരങ്ങളും തഴുകി 42. സമയ രഥങ്ങളില്‍ ഞങ്ങള്‍ 43. ഇതുവരെ ഈ കൊച്ചു കളിവീണയില്‍ 44. കാലം കൈവിരലാല്‍ കളംമെഴുതും 45. ഏതോ ജന്മബന്ധം 46. കണ്ണോടു കണ്ണോരം നീ കണിമലരല്ലേ 47. തൈമണിക്കുഞ്ഞുതെന്നല്‍ 48. മൗനങ്ങളേ ചാഞ്ചാടുവാൻ 49. ആളൊരുങ്ങി അരങ്ങൊരുങ്ങി 50. പാലാഴിപ്പൂമങ്കേ 51. കാളിന്ദീ തീരം തന്നില്‍ 52. ആലിപ്പഴം പെറുക്കാൻ 53. മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും 54. ആന കൊടുത്താലും കിളിയേ 55. ഇല്ലിയിളംകിളി ചില്ലിമുളംകിളി 56. ഒരു മധുരക്കിനാവിന്‍ ലഹരി 57. കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ 58. തൂമഞ്ഞിന്‍ തുള്ളി തൂവല്‍ തേടും 59. വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീന 60. കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ 61. സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിട 62. കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും 63. ഊടും പാവും നെയ്യും കായല്‍ കുഞ്ഞോള 64. പെണ്ണിന്റെ ചെഞ്ചുണ്ടില്‍ 65. വെൺ പകൽ തിറയോ നിഴലാട്ടമോ 66. ആയിരം കണ്ണുമായ്കാത്തിരുന്നൂ 67. ആരാധന.. നിശാസംഗീത മേള 68. കിളിയേ കിളിയേ നറുതേൻ മൊഴിയേ 69. ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ 70. ആരോമൽ ഹംസമേ 71. ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി 72. വെള്ളാരം കുന്നുമ്മേലേ 73. വീണേ നിന്നെ മീട്ടാന്‍ വീണ്ടും 74. രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും 75. ഓര്‍മ്മയിലൊരു ശിശിരം 76. തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ 77. ഇന്നലെകൾ ഇതുവഴിയെ പോയി 78. ആരോ ആരോ ആരാരോ ആരോമല്‍ 79. പീലിയേഴും വീശി വാ 80. പൂങ്കാറ്റിനോടും കിളികളോടും 81. കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയ 82. ഉണ്ണികളേ ഒരു കഥപറയാം 83. വാഴപ്പൂങ്കിളികൾ ഒരുപിടിനാരു 84. പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു 85. സുരഭീയാമങ്ങളേ 86. കണ്ണാന്തുമ്പീ പോരാമോ 87. കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി 88. നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നി 89. പൂവിനും പൂങ്കുരുന്നാം 90. തുമ്പമെല്ലാം പമ്പകടന്നു തുമ്പിതുള്ളി 91. മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ 92. അക്കരെ നിന്നൊരു കൊട്ടാരം 93. അനന്തമാം അഗാധമാം സജീവസാഗരം 94. അവനവൻ കുരുക്കുന്ന 95. കളിക്കളം ഇതു കളിക്കളം 96. കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ 97. ഒരായിരം കിനാക്കളാല്‍ 98. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ 99. ഉന്നം മറന്നു തെന്നിപ്പറന്ന 100. ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ 101. പൂക്കാലം വന്നു പൂക്കാലം 102. നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ 103. മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ 104. ശാരോണിൽ വിരിയും ശോശന്നപ്പൂവേ 105. പച്ചക്കറിക്കായത്തട്ടില്‍ 106. ആലാപനം തേടും തായ്‌മനം 107. രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ 108. ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍ 109. എങ്ങോ പൈങ്കിളി ഏതോ കാകളി 110. ആട്ടവും പാട്ടുമുള്ള നന്നാട് 111. കിലുകില്‍ പമ്പരം തിരിയും മാനസം 112. മീനവേനലിൽ ആ.ആ.. 113. ഊട്ടി പട്ടണം പൂട്ടി കെട്ടണം 114. മനസ്സില്‍ നിന്നും മനസ്സിലേക്കൊരു 115. പുലരി വിരിയും മുന്‍പേ 116. ചെപ്പടിക്കാരനല്ല അല്ലല്ല ഇന്ദ്രജാലങ്ങളില്ല 117. ഊരുവലം വരും വരും പടയുടെ 118. പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും 119. പാതിരാവായി നേരം 120. പനിനീര്‍ക്കുളിരമ്പിളീ 121. ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ 122. രാവു പാതി പോയ് മകനേ ഉറങ്ങൂ നീ 123. എന്‍ പൂവേ പൊന്‍‌പൂവേ 124. സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ 125. മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങി
@teophinasher4678
@teophinasher4678 Жыл бұрын
💙💙💙🔥🔥🔥
@pvpv5293
@pvpv5293 Жыл бұрын
ഇത്രയും ഗാനങ്ങൾ ഒരുക്കിയതിന് നന്ദി
@binusreelakam9149
@binusreelakam9149 6 күн бұрын
Great
@ajaysinfiniteworld5672
@ajaysinfiniteworld5672 2 жыл бұрын
ഇത്രയും അർത്ഥവത്തായ, ആശയമുൾക്കൊള്ളുന്ന വരികൾക്ക് ഉടമയെങ്കിലും മാധ്യങ്ങളും നിരൂപകരും വേണ്ടത്ര പ്രാധാന്യം നൽകാതെപോയ കവിയാണ് ബിച്ചുതിരുമലയെന്നു പറയേണ്ടിവരും! "നക്ഷത്ര ദീപങ്ങൾ തിളങ്ങി ... നവരാത്രി മണ്ഡപമൊരുങ്ങി ... " ഈ ഗാനംമാത്രം മതി അദ്ദേഹത്തിൻ്റെ ഭാവന;പ്രതിഭ വെളിപെടുത്താൻ!! അദ്ദേഹത്തിൻ്റെ പലഗാനങ്ങളും കഥ പറയുമ്പോലെയാണ്; ഒരു സിനിമയുടെ മുഴുവൻ സംഗ്രഹവും ഒറ്റപാട്ടിൽ തന്നെയുണ്ടാകും; അത് വല്ലാത്തൊരു കഴിവുതന്നെയാണ്!ഉദാഹരണം: "ഉണ്ണികളെ ഒരു കഥ പറയാം..... "എന്നു തുടങ്ങുന്ന ഗാനം! "കുളത്തൂപ്പുഴയിലെ ബാല കനെ അച്ഛൻ കോവിലിൽ ആണ്ടവനെ.... "എനിയ്ക്ക് ഏറ്റവുംപ്രിയപ്പെട്ട ഏറ്റവും അർത്ഥവത്തായഭക്തിഗാനം!! ബിച്ചുതിരുമല എഴുതി അദ്ദേഹം തന്നെ സംഗീതം പകർന്നഗാനം പ്രിയ ഗായകൻ ജയചന്ദ്രൻ്റെ ശബ്ദം!! ബാല്യ, കൗമാരകാലങ്ങളെ തൊട്ടുണർത്തുന്ന ഗാനം!! മലയാളികളോർക്കുന്ന കവിത തുളുമ്പുന്ന, എത്രയെത്ര " ശ്രുതിയിൽ നിന്നുണരുന്ന നാദശലഭങ്ങൾ "!! "ഹൃദയം ദേവാലയം മാനവഹൃദയം " ദേവാലയമാക്കിയ കവി!!❤ മഞ്ഞിൽ വിരിഞ്ഞ പൂവുകളാണ് അദ്ദേഹത്തിൻ്റെ വരികളെല്ലാം!!❤ അർഹമായ സ്ഥാനം ലഭിക്കാതെപോയ കവി!! ചുരുങ്ങിയപക്ഷം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ജെ.സി .ഡാനിയൽ പുരസ്ക്കാരം സംസ്ഥാന സർക്കാർ നൽകേണ്ടതാണ്!! "മാമാങ്കം പലകുറികൊണ്ടാടി... നിളയുടെ തീരങ്ങൾ എന്നെഴുതിയ; ആ ഒറ്റകമ്പി...നാഥത്തിന് ജീവിത ത്തിൽ പൂർണ്ണവിരാമം!! ബിച്ചുതിരുമലസാറിന് ഹൃദയാഞ്ജലി!!❤🌹🙏
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
.... ഈ രാത്രിയിൽ മനോഹരമായിരുനന പൊയ് പോയ ബാല്യ യൗവന കാലത്തേക്ക് കുറച്ചുനേരമെങ്കിലും കൂട്ടിക്കൊണ്ടുപോയി ശ്രീ ബിച്ചു തിരുമല സാർ.... ഈണം പകർന്ന, ഒരുപാടുകാലം ഈ പാടടുകൾ മൂളി നടകകാൻ പണിയെടുത്ത് എല്ലാ ഓരോ സംഗീതജ്ഞൻ മാരേയും നന്ദിയോടെ ഓർക്കുന്നു..... യാത്രയായി പോയ എല്ലാവർക്കും ആദരാഞ്ജലികൾ 🙏🙏🙏
@jaleelabdul1780
@jaleelabdul1780 3 жыл бұрын
അതീവ ഹൃദ്യമാണ് ഓരോ ഗാനങ്ങളും..! പല ഗാന ചിത്രീകരണ രംഗങ്ങളും പാട്ടിന്റെ നിലവാരത്തെ തകർത്തു എന്നത് പറയാതെ വയ്യ..!! അന്ന് , പടങ്ങൾ കാണാതെ, ആകാശവാണിയിൽ നിന്നും കല്യാണ പന്തലിൽ നിന്നും കേട്ടതിനാലാവാം .. ഓരോ ഗാനവും വരികളും യഥാതഥമായി ഹൃദയത്തിലാവാഹിക്കാൻ കഴിഞ്ഞത്.... അതിന്നും പച്ച പിടിച്ചു നിൽക്കുന്നതും..!
@PradeepKumar-od8gt
@PradeepKumar-od8gt 3 жыл бұрын
സ്വാഗതത്തിലെ മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ.... ബിച്ചു തിരുമലയുടെ നല്ലൊരു ഗാനം...
@MukeshKumar-wn5mk
@MukeshKumar-wn5mk 3 жыл бұрын
Favourite
@binuvarghese9482
@binuvarghese9482 2 жыл бұрын
മനോഹര ഗാനം 💕
@csm9587
@csm9587 2 жыл бұрын
ഈ ജനകീയ കവിയുടെ മരണം വല്ലാത്തൊരു ആഘാത മായി...... പ്രണാമം..... 🙏🏼🙏🏼🙏🏼
@MuhammedKLM
@MuhammedKLM 4 жыл бұрын
മലയാള ഗാനങ്ങളെ സ്ഥിരപ്രതിഷ്ഠകളാക്കിയ കവികളിൽ അമരക്കാരിൽ ഒരാളാണ് ബിച്ചു
@harisvpz8788
@harisvpz8788 2 жыл бұрын
ബിച്ചു തിരുമല യൂസുഫലി കേച്ചേരി ഷിബു ചക്രവർത്തി ഒഎൻവി കുറുപ്പ് ശ്രീ കുമാരൻ തമ്പി കൈതപ്രം ദാമോദരൻ നമ്പൂതിരി ഗിരീഷ് പുത്തഞ്ചേരി മലയാള സിനിമാ ലോകത്തിനു മറക്കാൻ പറ്റാത്ത പാട്ടെഴുത്ത് ഇതിഹാസങ്ങൾ ആണ്.👌👌👌👌👌👌👌
@bineeshpalissery
@bineeshpalissery 2 жыл бұрын
തൊണ്ണൂറുകളുടെ മധ്യത്തില്‍ ഒരു അപകടത്തെ തുടര്‍ന്ന് സിനിമയില്‍ മുന്‍പത്തെ പോലെ സജീവമാകാന്‍ കഴിയാതിരുന്ന ബിച്ചു തിരുമല സാമ്പത്തികമായും പരുങ്ങലില്‍ ആയി. അങ്ങനെ ബിച്ചു എന്ന തന്‍റെ ഉറ്റ സുഹൃത്തിനെ സഹായിക്കാന്‍ കൈതപ്രം എഴുതേണ്ടിയിരുന്ന തച്ചിലേടത്ത് ചുണ്ടനിലെ ഗാനങ്ങള്‍ എഴുതാന്‍ ബിച്ചുവിനെ രവീന്ദ്രന്‍ മാസ്റ്റര്‍ പ്രത്യേകം വിളിച്ചുവരുത്തിയ കാര്യം പങ്കുവെച്ചത് കൈതപ്രം തന്നെ ആയിരുന്നു. പട്ടിണിക്കാലത്തെ സൌഹൃദത്തിന് ആഴം കൂടുതലായിരിക്കും. പരസ്പരം സമാന്തരമായി വളര്‍ന്നവരാണ് ബിച്ചു തിരുമലയും രവീന്ദ്രന്‍ മാസ്റ്ററും. ചൂളയില്‍ തുടങ്ങി എങ്കിലും രവീന്ദ്രന്‍ എന്ന സംഗീത സംവിധായകന് സ്വന്തമായി ഒരു സിംഹാസനം ലഭിയ്ക്കുന്നതു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയ തേനും വയമ്പും എന്ന ചിത്രത്തിന് ശേഷമാണ്. വരികള്‍ ബിച്ചു തിരുമലയുടേത്. ' തേനും വയമ്പും നാവില്‍..', 'ഒറ്റക്കമ്പി നാദം മാത്രം.., ' മനസ്സൊരു കോവില്‍..' - പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഒറ്റക്കമ്പി നാദത്തിന് ബിച്ചു തിരുമലയ്ക്ക് ആ വര്‍ഷത്തെ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു (തൃഷ്ണയിലെ ശ്രുതിയില്‍ നിന്നുയരും എന്ന ഗാനത്തിനും ചേര്‍ത്ത്). തൊട്ടടുത്ത വര്ഷം ചിരിയോ ചിരിയ്ക്ക് വേണ്ടി ' ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം..' എന്ന സൂപ്പര്‍ ഹിറ്റ് കൂടി സൃഷ്ടിച്ചു ഇരുവരും. ഇതിലെ തന്നെ 'സമയ രഥങ്ങളില്‍ ..', 'ഇതു വരെ ഈ കൊച്ചു ..' എന്നീ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. 1984ല്‍ ആണ് തരംഗിണിയുടെ ഏറ്റവും ഹിറ്റായ ഉത്സവഗാന ക്യാസറ്റ് വസന്തഗീതങ്ങള്‍ ഇറങ്ങുന്നത്. രവീന്ദ്രന്‍ - ബിച്ചു തിരുമല - യേശുദാസ് ടീം ഗംഭീരമാക്കിയ പത്ത് ഗാനങ്ങള്‍. ' മാമാങ്കം പലകുറി ', ' കാലം ഒരുപുലര്കാലം', ' അരയന്നമേ ആരോമലേ..', ' വലംപിരി ശംഖില്‍..', ' അരുവി അലകള്‍.." തുടങ്ങി എല്ലാ പാട്ടുകളും ഇന്നും ആളുകള്‍ മൂളിനടക്കുന്നു. നൂറില്‍ അധികം ഹൃദയഹാരിയായ ഗാനങ്ങളാണ് രവീന്ദ്രന്‍ - ബിച്ചു തിരുമല കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത്‌. 'ലീലാ തിലകം ചാര്‍ത്തീ..', 'പാലാഴി പൂമങ്കേ..' (ചിരിയോ ചിരി), 'ആകാശമൗനം..' (മൈനാകം), 'മനസ്സേ നീയൊന്നു പാടൂ..' (ടെലിഫോണില്‍ തൊടരുത്), 'കൊഞ്ചിക്കൊഞ്ചി..', 'ഈണവും താളവും..' (ഡേവിഡ്‌ ഡേവിഡ്‌ മിസ്റ്റര്‍ ഡേവിഡ്‌), 'അനന്തമാം അഗാധമാം..', 'മണ്ണില്‍ വീണ മഴനീര്‍ത്തുള്ളിയ്ക്ക്' (നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം), 'സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ..', 'എ ഈ ഐ ഒ യു..' (ഏയ്‌ ഓട്ടോ), 'മണിപ്രവാളങ്ങളാകും മണിച്ചിലമ്പൊലി തൂകി..' (വാസവദത്ത), 'മനസ്സില്‍ നിന്നും ..', 'പുലരി വിരിയും മുന്‍പെ..' (കടിഞ്ഞൂല്‍ കല്യാണം), 'മകളേ പാതിമലരേ..', 'ചമ്പക്കുളം തച്ചനുന്നം..', 'ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍..', ' ചെല്ലം ചെല്ലം സിന്ദൂരം' (ചമ്പക്കുളം തച്ചൻ), 'കളിപ്പാട്ടമായ്‌ കണ്മണീ', 'ചാച്ചിക്കോ ചാച്ചിക്കോ..' (കളിപ്പാട്ടം), 'സോമസമ വദനേ..' 'പനിനീരുമായ്‌ പുഴകള്‍..', 'നിഴലായ്‌ ഓർമ്മകൾ..' (വിഷ്ണു), 'ഒരു മൌനമായ് പിന്നേയും ..', 'തിരുസന്നിധാനം..' (പാവം ഐ എ ഐവാച്ചൻ), 'കള്ളന്‍ ചക്കേട്ടു ..', 'ശോകമൂകമായ് ..' (തച്ചിലേടത്തു ചുണ്ടന്‍) തുടങ്ങിയവ ആണ് ശ്രദ്ധയ ഗാനങ്ങളില്‍ പെട്ടെന്ന് ഓര്‍മ്മവരുന്നവ. ബിച്ചു തിരുമലയുടെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരത്തിലും രവീന്ദ്രന്‍ മാസ്റ്ററുടെ സാന്നിധ്യം ഉണ്ടായിരുന്നു. 1991ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'മനസ്സില്‍ നിന്നും മനസിലേക്കൊരു മൌനസഞ്ചാരം..' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ചൂള മുതല്‍ 80കളിലെ രവീന്ദ്ര ഗാനങ്ങള്‍ മൊത്തം സംഗീത പരീക്ഷണങ്ങള്‍ ആയിരുന്നു. പ്രവചനാതീതമായ, അതുവരെ കേട്ട് ശീലിചിട്ടില്ലാത്ത സഞ്ചാരങ്ങള്‍ക്ക് അനുസരിച്ച് മലയാള വരികള്‍ രചിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ ബിച്ചു തിരുമല ആ വെല്ലുവിളികളെ എല്ലാം മറികടന്നു മികച്ച വരികള്‍ ഒരുക്കിനല്കി. ഗിരീഷ്‌ പുത്തഞ്ചേരി, ഓഎന്‍വി, പൂവച്ചല്‍ ഖാദര്‍ - ദാ ഇപ്പൊ ബിച്ചു തിരുമലയും. രവീന്ദ്രന്‍ മാസ്റ്ററുടെ കൂടെ കൂടുതല്‍ പാട്ടുകള്‍ക്ക് സഹകരിച്ചവര്‍ മറ്റൊരു ലോകത്ത് കണ്ടുമുട്ടും. മനോഹരങ്ങളായ പാട്ടുകള്‍ ഒരുക്കും. ആദരാഞ്ജലികള്
@bijoshvg1636
@bijoshvg1636 2 жыл бұрын
🙏🙏🙏🙏
@pradeepvasudevan5242
@pradeepvasudevan5242 2 жыл бұрын
Mash❤️😍💕💓🌹💞 m Bichu sir m..... 🌹💓❤️😍Bineesh bhaiiii superrrrrr👌👌👌👌👌👌👌
@devadaramvideovision7128
@devadaramvideovision7128 2 жыл бұрын
ഏഴു സ്വരങ്ങളും സംഗീതപരമായി കൊടുമുടി കേറിയപ്പോൾ അഭിനയപരമായി പടുകുഴിയിലേക്ക് കൂപ്പുകുത്തി
@chandragiribeatz9162
@chandragiribeatz9162 5 жыл бұрын
ഒളിക്കുന്നുവോ.... യേശുദാസിന്റെ ഏറ്റവും മികച്ച ഗാനം......
@chandusurendran9001
@chandusurendran9001 2 жыл бұрын
ഏറ്റവും ജനപ്രിയനായ ഗാന രചയിതാവ് 🌹♥️🌹🙏🙏🙏🌹♥️🌹
@pranavnair7657
@pranavnair7657 6 жыл бұрын
Bichu Thirumala-Raveendran Master-Yesudas, Super Combo
@anilkumarkumar6207
@anilkumarkumar6207 4 жыл бұрын
ഈ dislike അടിച്ചവന്മാരൊക്കെ പൊട്ടന്മാരായിരിക്കും...അവർക്ക് പാട്ടോ.മറ്റൊന്നും കേൾക്കാൻ പറ്റില്ലല്ലോ...അതാ.....
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
എന്താ വരികൾ ഒളിക്കൃുന്നുവോ സാർ സൂപ്പർ സോങ്ങ് കിടിലം സംഗീതം മാസ്റ്റർ രവീന്ത്രൻസാർ യേശുദാസ് ആലാപനം വേറെ എന്ത് വേണം ഇതിന് അപ്പുറം
@Abhiram-gx8si
@Abhiram-gx8si 4 жыл бұрын
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ❤
@SureshKumar-db1cz
@SureshKumar-db1cz 4 жыл бұрын
ശ്യാം സാറിന്റെ കൂടെയുള്ള കാലഘട്ടമാണ് ഏറ്റവും ഇഷ്ടം
@satheeshvinu6175
@satheeshvinu6175 5 ай бұрын
ഞാൻ ജനിക്കുന്നതിനു മുംബുള്ള ഗാനങൾ പോലും ഞാൻ ഒത്തിരി സ്നേഹിക്കുന്നു ഇന്നും, എത്ര മധുരം എത്ര സുന്ദരം, ഇനിയും എത്ര എത്ര പാട്ടുകൾ ഉണ്ട് ഒന്നിനൊന്നു മെച്ചം. മലയാളത്തിൻറെ മറ്റൊരു അനുഗ്രഹം ആണ് ബിച്ചു തിരുമല. എണ്ണം സ്നേഹത്തോടെ ഓർക്കുന്നു....
@sanalvr07
@sanalvr07 3 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാന രചയിതാവ്... ONV sir, കൈതപ്രം, Bichu sir...
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
പൂവച്ചൽ ഖാദർ. യൂസഫലി കേച്ചേരി. ഗിരീഷ് പുത്തഞ്ചേരി. . രമേശൻ നായർ. Vayalar Sarath Chandra Varma.Rafeek ahmed.എങ്ങനെ എത്രയോ പ്രതിഭ ശാലികൾ
@sarath6689
@sarath6689 2 жыл бұрын
ONV is ever time favorite
@shinevalladansebastian7847
@shinevalladansebastian7847 3 жыл бұрын
സിനിമക്ക് കഥ എഴുതാനാണ് ശ്രമിച്ചത്, but പാട്ടെഴുത് കാരനായി തീർന്നു.
@sanialangad1088
@sanialangad1088 2 жыл бұрын
ഏഴു സ്വരങ്ങളും... രവി sir. tune റ്റi..... റ്റi.............. ബിച്ചു sir കൊള്ളാം അല്ലോ സംഗീതത്തിന് എത്ര സ്വരം 7 എന്ന ദാ പിടിച്ചോ ഏഴു സ്വരങ്ങളും..... 🎶🎶🎶 ഹോ ബല്ലാത്ത ജാതി മനുഷ്യൻ 💥
@aneeshgeorge5335
@aneeshgeorge5335 2 жыл бұрын
ഏഴു് സ്വരങ്ങളും ..... മനേഹരമയാ പാട്ട് മലയാളികൾ ഒരിക്കലും മറക്കില്ല😍😍😍❤️❤️❤️❤️🎶🎶🎶🎶🎶🎶 ഗാനചിത്രീകരണം തീരെ പോരാ ?????
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
സാർ നമിച്ചു സംഗിതം എപ്പോഴും ഇഷ്ടം നല്ലസംഗീതം ഇത്പോലുള്ളവരികളുംസംഗീതവും സാർ
@jibish7999
@jibish7999 5 жыл бұрын
വെറുതെ എഴുതിയാലും ഹിറ്റാക്കുന്ന ബിച്ചു സർ..
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
For many years music lovers from all over keep their ears so close to listen to late Bichu Thirumala songs and they continue to do so many more years to come. There are plenty of songs penned by this great lyricist as many of them were turned out to be super hits. We all will miss Shri. Bichu Thirumala . one who entertained us for so long . He will have a place in our hearts for ever.
@SWARAJ_S_KTRRR
@SWARAJ_S_KTRRR 2 жыл бұрын
ഏഴുസ്വരങ്ങളും 🎶 എത്ര മനോഹരം ❤
@sivaramannair6
@sivaramannair6 6 жыл бұрын
He is a genius.
@princekattappana601
@princekattappana601 4 жыл бұрын
രവിന്ദ്രൻ മാഷ് നമ്മളെ വിട്ട് പോയല്ലൊ അകലെ എവിടെയൊ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും
@josegeevarghese5630
@josegeevarghese5630 2 жыл бұрын
Pranamam Bichu Sir 🙏
@nikhilabraham9030
@nikhilabraham9030 2 жыл бұрын
He was such a great lyricist ever😘
@mahesh4u633
@mahesh4u633 2 жыл бұрын
Thank you legend for making us happy with your great lyrics. Great .
@arunakumart.k.8685
@arunakumart.k.8685 5 жыл бұрын
ജീനിയസ് മാൻ
@madanmohan1982
@madanmohan1982 4 жыл бұрын
Malayalam film music lyrics il genius Bichu thirumala thane,, karanam baki ulavar ellam ore rethiyil mathramayirunu cheythirunathu. Great genius
@princekattappana601
@princekattappana601 4 жыл бұрын
ബിച്ചു തിരുമല സാറിന് ഇനി ഇതു പോലെ ഒരു പാട്ട് എഴുതാൻ നല്ല സിനിമാ ഉണ്ടാകുമോ എഴുതിയാൽ ആര് സംഗീതം കൊടുക്കും എല്ലാം തീർന്നു.
@swarajkrishna8045
@swarajkrishna8045 4 жыл бұрын
മോഹൻ സിതാര, ഔസേപ്പച്ചൻ ഓക്കേ ഉണ്ട്
@SanthoshKumar-li4on
@SanthoshKumar-li4on 2 жыл бұрын
ശ്യാം സാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ...
@devidevu1238
@devidevu1238 2 жыл бұрын
Rip bichu etta a true legend
@9961186140
@9961186140 2 жыл бұрын
A R റഹ്മാന് വേണ്ടി മലയാളത്തിൽ പെട്ടെഴുതിയ ഒരേയൊരാൾ... യോദ്ധ...
@jijogeorge4093
@jijogeorge4093 2 жыл бұрын
നമിച്ചു സർ
@licitpbvr
@licitpbvr 5 жыл бұрын
നിൻ വിരത്തുമ്പിലെ വിനോദമായി ..... .
@aseemasharaf7286
@aseemasharaf7286 5 жыл бұрын
Great lyricist
@abhilashvishwalvr3569
@abhilashvishwalvr3569 4 жыл бұрын
എന്റെ ഇഷ്ട ഗാന രചയിതാവ്
@gireeshneroth7127
@gireeshneroth7127 4 жыл бұрын
A great song writer who makes his words breath life.
@bijupanicker1442
@bijupanicker1442 4 жыл бұрын
ഓലത്തുമ്പത്തിരിക്കുന്ന ചെല്ലപൈങ്കിളിയെ കൊണ്ട് ബാലഗോപാലനെ എണ്ണ തേപ്പിച്ച ഈ മഹാ രചയിതാവിനു ഒരായിരം പ്രണാമം ....എന്നാലും ബാലഗോപാലനെ വിട്ടു പോയ മനോരമേ നിനക്ക് മാപ്പില്ല .... കാരണം മലയാള ഗാനചരിത്രത്തിൽ തന്നെ .. ഇത്രയ്ക്കു സൂപ്പർഹിറ്റ് ആയ ഗാനം വേറെ അധികം ഉണ്ടാവില്ല .. അതിറങ്ങിയ കാലഘട്ടത്തിൽ ഈ ഗാനം അല്ലാതെ ഒന്നും കേൾക്കാനില്ലായിരുന്നു .....
@sanialangad1088
@sanialangad1088 2 жыл бұрын
അതെ 👌
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Athe Athe namaste Madhava Prince pangadan Madhava monae bagavane Asianet news reader chekka ente kettiyone ichaya ponnutta poliyane namaste chakkare née ponnutta
@sanathanannair.g5852
@sanathanannair.g5852 2 жыл бұрын
ബിച്ചു തിരുമല എന്ന ശിവശങ്കരൻ നായർ മികച്ച ഗാനരചയിതാവു മാത്റമല്ല,നല്ലൊരു സംഗീത സംവിധായകൻ കൂടിയാണ്. അദ്ദേഹത്തിൻെറയുള്ളിൽ സംഗീതമുണ്ടായിരുന്നു. 1980-ൽ പുറത്തിറങ്ങിയ ജയേട്ടൻെറ ഏറ്റവും മികച്ച അയ്യപ്പഗാനങ്ങളിലൊന്നായ "ദീപം മകരദീപം" എന്ന ആൽബത്തിൻെറ രചനയോടൊപ്പം സംഗീതസംവിധാനവും നിർവ്വഹിച്ചു. "കൃഷ്ണാർപ്പണം" എന്ന ഗുരുവായൂരപ്പ ഭക്തിഗാന ആൽബത്തിനും അദ്ദേഹമാണ് സംഗീതം നൽകിയത്. ജയേട്ടൻ തന്നെയായിരുന്നു ഗായകൻ.
@unais.pparammal5220
@unais.pparammal5220 Ай бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ഗാനങ്ങളും ഓര്‍മ്മകളും ബാകി ആക്കി മറഞ്ഞു പോയ ബിച്ചു sir പ്രണാമം 😢🙏
@avanipookalteamprincechira21
@avanipookalteamprincechira21 3 жыл бұрын
ദൈവം ശമുള്ള എഴുത്തുകാരനാണ് ബിച്ചു തിരുമല
@jibish7999
@jibish7999 5 жыл бұрын
നക്ഷത്ര ദീപങ്ങൾ തിളങ്ങി..എവിടെ?
@shanojshanojshanojshanoj6802
@shanojshanojshanojshanoj6802 2 жыл бұрын
ബിച്ചു സാറിന് പ്രണാമം🙏🙏🙏
@sasidharank1944
@sasidharank1944 Жыл бұрын
One of the most interesting part of this episode is that without our dearest Yesudas's voice, all these songs would not have had that mesmerizing feel that we get when we listen to them...
@reghunathannair9854
@reghunathannair9854 4 жыл бұрын
Genius that's all.
@vikastomy260
@vikastomy260 2 жыл бұрын
Aaa Ottakambi nadhathinu pranam ... 💐💐💐💐💐💐💐💐💐
@SRK-qm5er
@SRK-qm5er 4 жыл бұрын
Awesome composition bichu sir ravindran das sir,.....
@jibishnair
@jibishnair 6 жыл бұрын
One of my fav...
@josekalathiljosekalathil3348
@josekalathiljosekalathil3348 2 жыл бұрын
Angeekaram top songs
@Gkm-
@Gkm- 2 жыл бұрын
മഹാനായ മനുഷൃൻ
@naseerp1196
@naseerp1196 5 жыл бұрын
great man bichu tirumala love u
@jayashivadasan2703
@jayashivadasan2703 2 жыл бұрын
Genius❤️❤️
@vinodpindani
@vinodpindani 4 жыл бұрын
ഏഴു സ്വരങ്ങളും - ഹോ.... ബാലചന്ദ്രമേനോൻ അഭിനയിച്ച് കൊന്നു കളഞ്ഞു.
@egprakash1506
@egprakash1506 3 жыл бұрын
Excellent song composer ❤️❤️❤️🙏🙏🙏👍
@nisamkayamkulam9846
@nisamkayamkulam9846 4 жыл бұрын
Amazing lyricist
@SWARAJ_S_KTRRR
@SWARAJ_S_KTRRR 2 жыл бұрын
ബിച്ചു തിരുമല സാറിന് പ്രണാമം ❤🎶
@smithakrishnan1882
@smithakrishnan1882 6 жыл бұрын
A very nice lyricist .....Good songs
@jkj1459
@jkj1459 4 жыл бұрын
PAATTUGAL ELLAM HIT .. BUT SOME HOW HE DID NOT GETDESERVING FAME AND RECOGNITION... AMAZING TALENT .
@narayankutty744
@narayankutty744 2 жыл бұрын
a great lyricist.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 5 жыл бұрын
Great sir
@priyasunilkumar2571
@priyasunilkumar2571 2 жыл бұрын
Aadharanjalikal...bichu sir....prenamam😥
@baijujoseph4493
@baijujoseph4493 2 жыл бұрын
പ്രിയ കവിക്ക് ആദരാഞ്ജലികൾ 🌹🌹🌹
@anuptj2183
@anuptj2183 2 жыл бұрын
SUPER SUPER,, song, songs, 🎵
@rajiandkuttustravelvlog7897
@rajiandkuttustravelvlog7897 7 жыл бұрын
nice song
@midhunkr0565
@midhunkr0565 4 жыл бұрын
Bichu Thirumala 🔥🔥🔥🔥🔥🔥
@binoyk3186
@binoyk3186 4 жыл бұрын
Bichu sir very great
@bijukochinadan4898
@bijukochinadan4898 2 жыл бұрын
സർ നന്ദി നന്ദി
@johnsonka1088
@johnsonka1088 3 жыл бұрын
Great poet ❤️
@LoveBharath
@LoveBharath 3 жыл бұрын
80s golden age..he created great songs
@Vpn_84
@Vpn_84 3 жыл бұрын
Gread man live you sir both....
@ebinkuriakose12
@ebinkuriakose12 5 жыл бұрын
Legend
@rameshanmp4681
@rameshanmp4681 Жыл бұрын
ബിച്ചു sir ഓർമ 👍❤👌🥰👏🌹🌹🌹
@madhurammalayalam4104
@madhurammalayalam4104 2 жыл бұрын
ആദരാഞ്ജലികൾ ബിച്ചു sir 🌹🙏
@jafferjicinemaclub7516
@jafferjicinemaclub7516 Жыл бұрын
ആദരാഞ്ജലികൾ .....🙏🌹🙏
@SureshKumarParayarikkal
@SureshKumarParayarikkal 2 жыл бұрын
Pranamam🌹
@VIJILT7
@VIJILT7 3 жыл бұрын
Poomkattinodum kilikalodum kathakal chollidam😍👌👌
@teju1245
@teju1245 3 жыл бұрын
Legend♥️
@satheeshk9860
@satheeshk9860 3 жыл бұрын
Legend 😘
@pradeepkp8454
@pradeepkp8454 2 жыл бұрын
അടിപൊളി പാട്ടുകള എഴുതിയത് 🌹👌👌👌
@rajeevlekshmi
@rajeevlekshmi 2 жыл бұрын
ആദരാഞ്ജലികൾ 🌹
@jayasankarjs4767
@jayasankarjs4767 4 жыл бұрын
Sp venkatesh & bichu teams 😍😍😍😍🎸
@sjayarajdesire
@sjayarajdesire 4 жыл бұрын
രചനയും സംഗീതവും ഒന്നിനൊന്നും മെച്ചം.... ! മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്.. പക്ഷെ അതിന്റെ ചിത്രീകരണം നശിപ്പിച്ചുകളഞ്ഞു ....
@sudheerdamodar5397
@sudheerdamodar5397 2 жыл бұрын
PRANAMAM TO THE LEGEND. GREAT LOSS TO THE MUSIC WORLD.
Mohanlal in Nere Chowe - Part 1 | Manorama News
21:48
Manorama News
Рет қаралды 504 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 38 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
M D Rajendran speaks about his songs | Pattinte Vazhi | Manorama News
22:38
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 31 М.
Pattintevazhi | Story behind the song of Ouseppachan | Manorama News
23:13
Raveendra Sangeetha Sandhya Part 2 Mazhavil Manorama
26:13
Mazhavil Manorama
Рет қаралды 1,1 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 38 МЛН