No video

പ്ലാവ് സംസാരിക്കുന്ന ജയന്റെ ഭാഷ | Documentary | Plave Jayan

  Рет қаралды 12,330

truecopythink

truecopythink

2 жыл бұрын

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള വേളൂക്കര ഗ്രാമത്തിലെ അവിട്ടത്തൂരിൽ പ്ലാവിന്റെ പേരിൽ അറിയപ്പെടുന്ന ഒരു മനുഷ്യനുണ്ട്. പ്ലാവ് ജയൻ. കെ.ആർ. ജയൻ എന്നാണ് ശരിക്കുമുള്ള പേര്. പ്ലാവ് ഒരു കല്പവൃക്ഷമാണ്. ജയൻ, പ്ലാവിന്റെ നാവായ മനുഷ്യനും.
ജയനിപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത മുരിയാട് ഗ്രാമത്തിൽ മൂന്നരയേക്കർ തരിശുഭൂമിയിൽ പ്ലാവുകളുടെ ഒരു ഗ്രാമം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്ലാവ് ഗ്രാമമെന്നും പ്ലാവ് കൃഷിയെന്നുമൊക്കെ കേൾക്കുമ്പോൾ അതെന്തിന് അതെങ്ങനെയെന്നൊക്കെ സംശയം തോന്നും. അവയ്ക്കൊക്കെയുള്ള ഉത്തരം ജയന്റെ ജീവിതവും പ്രവർത്തനങ്ങളും തന്നെയാണ്.
പ്ലാവുകളും പ്ലാവിൻ തൈകളും ചക്കകളുമായുള്ള ജയന്റെ സഹവാസം തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി.
ഒരു കാലത്ത് നിരത്തു വക്കുകളിൽ തൈ നട്ടും ചക്കക്കുരു കുഴിച്ചിട്ടും ആയിരക്കണക്കിന് പ്ലാവുകൾ വളർത്തിയെടുത്ത ചരിത്രമുണ്ട് ജയന്. റോഡ് സൈഡിലെ പ്ലാവുകൾക്ക് വെള്ളമൊഴിച്ചു കൊടുത്ത് അലഞ്ഞു നടന്ന പ്ലാവ് ജയനെ അക്കാലത്താളുകൾ ഭ്രാന്തനെന്നും വിളിച്ചു.
ചക്ക കൊണ്ട് പട്ടിണിയെ ജയിച്ച, പ്ലാവിലകൾ കൊണ്ട് ആടിനെപ്പോറ്റിയ ഒരു നാടിൻ്റെ, വീടിൻ്റെ ബാല്യകാല ഓർമയിലാണ് ജയൻ്റെ പ്ലാവ് പ്രേമം തുടങ്ങുന്നത്. സ്കൂൾ മുറ്റത്ത് നടാൻ ചെടികൾ കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞ ഒരു സേവനവാരക്കാലത്ത് വീട്ടുമുറ്റത്ത് മുളച്ചു നിന്നിരുന്ന പ്ലാവിൻ തൈ ജയൻ പറിച്ചു കൊണ്ടുപോയി. അന്ന് കൂട്ടുകാർ വിളിച്ച പേരാണ് പ്ലാവ് ജയൻ. പിന്നീടത് നാട് ഏറ്റു വിളിച്ചു.
സ്കൂൾ കാലത്തിന് ശേഷം ഒരു പാട് പണികൾ ചെയ്തു ജയൻ. ഇടയ്ക്കിടയ്ക്ക് നാട് വിട്ടു പോയി ബോംബെയിലും ബാംഗ്ലൂരിലും അലഞ്ഞു. രണ്ട് തവണ ഗൾഫിൽ പോയി. പത്രം ഏജൻ്റായിരുന്ന അച്ഛൻ്റെ കൂടെയും സർബത്തും അച്ചാറുമൊക്കെ വിൽക്കുന്ന സഹോദരൻമാരുടെ കടയിലും കുറച്ച് കാലം കൂടി. കുടുംബശ്രീ ഉത്പന്നങ്ങൾ വണ്ടിയിൽ കൊണ്ടു നടന്ന് വിൽക്കുന്ന ജോലി സ്വന്തമായി ചെയ്തു. ഇക്കാലത്താണ് വഴിയരികിൽ പ്ലാവ് നടാൻ തുടങ്ങിയത്.
ജയനിപ്പോൾ ഒരു പ്രൊഫഷണൽ പ്ലാവ് കർഷകനാണ്. ജയന് സ്വന്തമായി വളരെക്കുറച്ച് ഭൂമിയേയുള്ളൂ. അതിൽ നിറയെ പ്ലാവുകളുമുണ്ട്. പക്ഷേ ജയൻ കൃഷി ചെയ്യുന്നത് സ്വന്തം ഭൂമിയിലല്ല. തരിശ് ഭൂമികളിൽ, നോക്കാനാളില്ലാതെ കിടക്കുന്ന പറമ്പുകളിൽ, ആവശ്യപ്പെടുന്നവർക്ക് നാട്ടു ഫലവൃക്ഷങ്ങളുടെ കാടൊരുക്കിക്കൊടുക്കും പ്ലാവ് ജയൻ. ചാലക്കുടിപ്പുഴയോരത്ത് അന്നനാട് ഗ്രാമത്തിൽ ഒന്നരയേക്കർ തരിശ് ഭൂമിയിൽ പ്ലാവുകളുടെ മറ്റൊരു കുഞ്ഞു ഗ്രാമം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ജയൻ.
പ്ലാവിൻ്റെ എൻസൈക്ലോപീഡിയയാണ് ജയൻ. പ്ലാവിനെക്കുറിച്ച് പുസ്തകമെഴുതിയിട്ടുള്ള എഴുത്തുകാരൻ, വിത്ത് ചക്ക തേടി നാടു മുഴുവൻ സഞ്ചരിക്കുന്ന യാത്രികൻ. ജീവിക്കാനുള്ളത് മതിയെന്നും ബിസിനസ്സിലെ ലാഭം വേണ്ടെന്നും ആത്മാർത്ഥമായും കരുതുന്ന ഒരു പ്ലാവ് മനുഷ്യൻ. കഥയും കവിതയും നോവലുകളും വായിക്കാനിഷ്ടപ്പെടുന്ന വായനക്കാരൻ. പ്ലാവിൻ്റെ ജീവിതചക്രത്തെക്കുറിച്ച് തന്നെ കാണാൻ വരുന്ന സ്കൂൾ കുട്ടികളോട് സംവദിക്കുന്ന അധ്യാപകൻ. സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും നിരവധി പുരസ്കാരങ്ങൾ നേടിയ പ്ലാവ് കർഷകൻ, ഒരുപാടിനം പ്ലാവുകളുടെ ശേഖരമുണ്ട് ജയൻ്റെ കയ്യിൽ. അവയിൽ അപൂർവ്വമായതുപലതുമുണ്ട്.
ചക്കയിപ്പോൾ ഭക്ഷ്യ വിപണിയിലെ താരമാണ്. പല തരം മൂല്യവർധിത ഉത്പന്നങ്ങൾ, ചക്ക മേളകൾ, ഉത്സവങ്ങൾ, തുടങ്ങി ചക്ക, മാർക്കറ്റിലെ താരമാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുന്നേ ചക്ക എന്ന ലോകത്തെ ഏറ്റവും വലിയ പഴത്തിൻ്റെ ചരിത്രപരമായ പ്രാധാന്യവും വർത്തമാനകാലത്തേയും ഭാവിയിലേയും ഉപയുക്തതയും ജയൻ തിരിച്ചറിഞ്ഞിരുന്നു. പ്ലാവെന്ന ഫലവൃക്ഷത്തിൻ്റെ തടിയ്ക്കും ചക്കയെന്ന പഴത്തിൻ്റെ തോലിനും മിനുസമൊന്നുമില്ല. പക്ഷേ പ്ലാവ് ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യരുടെയും ഒരുപാട് ജീവജാലങ്ങളുടേയും പലതരം ആവശ്യങ്ങളെ പൂരിപ്പിക്കുന്ന ജീവൽശൃംഖലയിലെ പ്രധാനപ്പെട്ട കണ്ണി. പ്ലാവ് ജയനാകട്ടെ ആ കണ്ണിയുടെ കാവലാളും.
#SUBSCRIBE_NOW
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 49
@binu3883
@binu3883 2 жыл бұрын
നന്ദി 🙏 ഈമാനുഷ്യനെ പരിചയപ്പെടുത്തിയതിനു
@jameselamakkara
@jameselamakkara 2 жыл бұрын
ഇങ്ങിനെയും ചില മനുഷ്യരുണ്ട് എന്ന അറിവ് ജീവിതത്തിന് കൂടുതൽ നിറം പകരുന്നതും സന്തോഷദായകവുമാണ്.
@deepankurandeepu3213
@deepankurandeepu3213 2 жыл бұрын
പ്ലാവിൻ്റെ നാവാണ് ജയൻ. മനിലേച്ചിക്ക് സ്നേഹം
@rajeevp.g7801
@rajeevp.g7801 2 жыл бұрын
മനിലയുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി തീർത്തും പ്രകൃതി സ്നേഹിയായ പച്ച മനുഷ്യനെ പരിചയപ്പെടുത്തി വേറിട്ട ഒരു നല്ല അനുഭവമായി . ചക്ക മലയാളിയുടെ ഒരു പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. ചക്കയെ മറന്ന് പോയാൽ പിന്നെ മലയാളി എന്ന് പറയാനും ആകില്ല. ഒരു പാട് നന്ദി
@rajaksharam
@rajaksharam 2 жыл бұрын
ചില മനുഷ്യർ മനുഷ്യരായിത്തന്നെ ജീവിക്കുന്നു.
@rahuljoy1162
@rahuljoy1162 2 жыл бұрын
Super Jayan Chetta. Wish You all the best.
@laijujose9697
@laijujose9697 2 жыл бұрын
Thanks for introducing him.....😋🙏👍👍👍👌👌
@PraveenKumar-eg5ys
@PraveenKumar-eg5ys Жыл бұрын
Plavu karshakaril ithrayum veriety adyamayanu kelkunnathu. thank you
@cpsvalleyoflove
@cpsvalleyoflove Жыл бұрын
എല്ലാവരും ഉപേക്ഷിച്ചു കളഞ്ഞ ഒരു സസ്യങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെയ്ക്കുക great 🎉
@joyvarghese2568
@joyvarghese2568 2 жыл бұрын
Jayan super super 👍👍👍👍👍👍👍👍👍👍👍👍
@ajithanv3119
@ajithanv3119 2 жыл бұрын
Truecopy think ഏറ്റവും ഇഷ്ടമുള്ളതാണ്. ഓരോ വിഷയങ്ങൾക്കായും കാത്തിരിക്കുന്നു.
@fruitjungle8776
@fruitjungle8776 Ай бұрын
പത്താമുട്ട വും , മുട്ടൻ വരിക്കയും തമ്മിലുള്ള വ്യത്യാസങ്ങൾ പറയാമോ? പ്ലാവിൻ്റെയും ചക്കയുടെയും. ആരാണ് പുറത്തിറക്കിയതെന്നും?
@cbmohan9911
@cbmohan9911 2 жыл бұрын
മനിലാജി, നന്ദി,നന്ദി,നന്ദി
@user-ib3hr9ro6k
@user-ib3hr9ro6k 3 ай бұрын
മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളുമടങ്ങിയ വിത്ത് എങ്ങനെ തിരിച്ചറിയാം ?
@jojivarghese3494
@jojivarghese3494 2 жыл бұрын
ജയന്റെ ഫോൺ നമ്പർ കിട്ടുമോ?
@satheeshkumar219
@satheeshkumar219 2 жыл бұрын
അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒരുപാടു പേർക്ക് ആവശ്യമുണ്ട്. comment ആയി കൊടുക്കൂ പ്ലീസ്
@antappanantony2801
@antappanantony2801 Жыл бұрын
Mr. Jayan, a man for the future generations
@annammamc7933
@annammamc7933 2 жыл бұрын
Jayan kee jai. You are the man and the humanbeing
@nijiltechnical9211
@nijiltechnical9211 7 ай бұрын
During corona time people understand jack fruit value....🎉🎉
@hobbyscope6248
@hobbyscope6248 2 жыл бұрын
Please upload the full video.
@jojivarghese3494
@jojivarghese3494 2 жыл бұрын
Jayan our Super star 👍
@nijiltechnical9211
@nijiltechnical9211 7 ай бұрын
There are people like this in the world who love nature
@Rose-vf6bn
@Rose-vf6bn 2 жыл бұрын
👍👍👍👍👍
@acv1
@acv1 Жыл бұрын
തുടക്കത്തിൽ ഞാൻ ഈ മനുഷ്യന്റെ ആരാധകനായിരുന്നു - എന്നാൽ പിന്നീട്:: - ഒട്ടിക്കുകയോ മുളയ്ക്കുകയോ ചെയ്യാതെ അതേ ചക്ക ഇനം വിത്തിൽ നിന്ന് എങ്ങനെ ലഭിക്കുമെന്ന് ഈ മനുഷ്യന് അറിയാം. എന്നാൽ അത്തരം വിത്ത് എങ്ങനെ തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം ആരോടും പറയില്ല. 100 വിത്തുകളിൽ നിന്ന് 7-15 (ഏകദേശം) ഒരേ വേരിയന്റ് നൽകുന്നു. പ്രകൃതിസ്‌നേഹിയെപ്പോലെയാണ് പെരുമാറുന്നതെങ്കിലും യഥാർത്ഥത്തിൽ ഇദ്ദേഹം അങ്ങനെയല്ല. മാതൃസസ്യ സവിശേഷതകളുള്ള അതേ ഇനം വിത്തുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് പഠിപ്പിക്കാൻ ആവശ്യപ്പെട്ട് KAU യിലെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. എന്നാൽ താൻ പഠിപ്പിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകി. ആ രഹസ്യം തനിക്കു മാത്രമേ അറിയൂ എന്ന് കരുതിയതിനാൽ അദ്ദേഹം ഒരു സ്വാർത്ഥനും തികഞ്ഞ വിഡ്ഢിയുമാണ്. ഇപ്പോൾ പലർക്കും ആ വിദ്യ അറിയാം. പാവം സ്വാർത്ഥ മനുഷ്യൻ. തന്റേ കാലശേഷം ഈ വിദ്യ ഇല്ലതായി പോണമെന്നും തന്റേ പേര് മാത്രം നിലനിൽക്കണം എന്ന് അഗ്രഹിക്കുന്ന ഒരു മനുഷ്യൻ. അറിവും കണ്ടുപിടുത്തങ്ങളും ലോകത്തോട് പങ്കുവെക്കുന്നതിനുപകരം, ശാസ്ത്രജ്ഞർ എല്ലാം മറച്ചുവെച്ചാൽ ലോകം വെളിച്ചം കാണില്ല.
@gupuki
@gupuki Жыл бұрын
There's no such rocket science here. Germinate the all the potent seeds from a jackfruit in planting bags and check the growth of seedlings. You will find 1 to 10 of these Germinated plants which will exhibit fastest growth. They are the true natural clones of mother tree later to produce the same quality jackfruits.
@jayakrishnanjouno
@jayakrishnanjouno 7 ай бұрын
Yes totally agree,one phone conversation with him is enough to reveal his ego. Really a waste of talent and aburden, celebrated by these idiot journos
@jayakrishnanjouno
@jayakrishnanjouno 4 ай бұрын
What is secret behind it
@midhumohan2018
@midhumohan2018 3 ай бұрын
താങ്കൾ പറഞ്ഞതിന്റെ മറുപടി ഈ വിഡിയോയിൽ ഉണ്ടല്ലോ, എന്തുകൊണ്ടാണ് ഈ വിദ്യ അദ്ദേഹം രഹസ്യമായി സൂക്ഷിച്ചിരുന്നതെന്നു
@user-ib3hr9ro6k
@user-ib3hr9ro6k 3 ай бұрын
എന്താണത്?​@@midhumohan2018
@bijuva1616
@bijuva1616 8 ай бұрын
ഞ്ഞങ്ങളുടെ നാട്ടിൽ സവിശേഷമായ രണ്ടിനം ചെമ്പൻ വരിക്കയുണ്ട്
@ahilxo1bd79
@ahilxo1bd79 2 жыл бұрын
Super
@user-oo7rz8ir1p
@user-oo7rz8ir1p 3 ай бұрын
🎉
@babupaulose8943
@babupaulose8943 4 ай бұрын
ചേട്ടാ നമസ്കാരം 🙏, ബ്രഹ്മപുരത്തു എന്റെ ബ്രദറിന്റെ വീട്ടിൽ ചേട്ടൻ വന്നു പ്ലാവ് തോട്ടം നാട്ടിട്ടുണ്ട്. ചേട്ടാ നല്ലയിനം വരിക്ക താമര ചക്ക തൈ ഉണ്ടോ. മറുപടി തരുമോ
@jobyjose6967
@jobyjose6967 2 жыл бұрын
പ്ലാവിന്റെ തനി ഇനം വരിക്ക ആകുവാൻ കുരു എങ്ങനെ കണ്ടുപിടിക്കാം 🙏
@ksheejaksheeja1083
@ksheejaksheeja1083 Ай бұрын
Nandi 🎉 nandi mathram
@kmmohanan
@kmmohanan 2 жыл бұрын
ചക്കരാജാവായ ദുര്യനെ കണ്ടില്ലല്ലോ?
@sarasneha2758
@sarasneha2758 Жыл бұрын
ചില ചക്കയിൽ ചുള ഒന്നുംഇല്ല.വെറുതെ പൊല്ല മാത്രം കാരണം അറിയാമോ
@rageeshkrishnan339
@rageeshkrishnan339 2 жыл бұрын
👍👍👌👌👏👏
@slpart7307
@slpart7307 2 жыл бұрын
Jaya.. 🙏👍😍🙏
@satheeshkumar219
@satheeshkumar219 2 жыл бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ തരുമോ ?
@acv1
@acv1 Жыл бұрын
This man know how to get same Jackfruit variety from seed without grafting or budding. But he will not share how to select such seed to anybody. From a 100 seeds only 7-15 (approximately) gives the same variant. Eventhough he behaves like a nature lover, really he is not. Students from KAU visited his house asking to teach them how to select the same variety seeds having mother plant characteristics. But he replied he will not teach. He is a selfish and a total foolish because he thought only he knows that secret. Now many people knows that technique. Poor selfish man.
@gupuki
@gupuki Жыл бұрын
If you know this seed/ plant selection pls share it here, so that Let the knowledge spread to general public also There's no such rocket science here. Germinate the all the potent seeds from a jackfruit in planting bags and check the growth of seedlings. You will find 1 to 10 of these Germinated plants which will exhibit fastest growth. They are the true natural clones of mother tree later to produce the same quality jackfruits of original tree.
@jayakrishnanjouno
@jayakrishnanjouno 7 ай бұрын
A media hyped man..if youtalk to him over phone, you will come to know his true colours 😅😅😅
@naveenpr6855
@naveenpr6855 4 ай бұрын
Absolutely right
@binoyvishnu.
@binoyvishnu. 2 жыл бұрын
ജയന്റെ മേൽ വിലാസം തരാമോ ?
@annammamc7933
@annammamc7933 2 жыл бұрын
All good works first got the name ഭ്രാന്ത്‌
Plave Jayan - Nattuppacha - Manorama News
14:06
Nattupacha
Рет қаралды 73 М.
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Jackfruit story in Malayalam
16:29
COLOURS MEDIA LIFE
Рет қаралды 4,5 М.
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН