വടക്കുംകൂർ രാജരാജ വർമ്മ

  Рет қаралды 28,660

Dipu Viswanathan Vaikom

Dipu Viswanathan Vaikom

3 жыл бұрын

വടക്കുംകൂർ രാജരാജവർമ
ഒരു സംസ്കൃത - മലയാള ഭാഷാ പണ്ഡിതനായിരുന്നു വടക്കുംകൂർ രാജരാജവർമ (27 നവംബർ 1891 - 28 ഫെബ്രുവരി 1970). സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച്‌ ഭാഷയിൽ മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, വ്യാഖ്യാനങ്ങൾ, എന്നിവയെഴുതി. മഹാകവി, ജീവചരിത്രകാരൻ, നിരൂപകൻ, ലേഖകൻ, വ്യാഖ്യാതാവ്‌, ഗവേഷകൻ, ശാസ്ത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലുമായി എഴോളം മഹാകാവ്യങ്ങൾ രചിച്ചു.
വൈക്കം വഴുതനക്കാട്ടു കൊട്ടാരത്തിൽ കാവുക്കുട്ടിത്തമ്പുരാട്ടിയുടെയും, ശുകപുരം ഗ്രാമത്തിൽ തോട്ടുപുറത്ത്‌ ഇല്ലത്തെ പുരുഷോത്തമൻ അച്യുതൻ നമ്പൂതിരിയുടെയും പുത്രനായി വൈക്കത്ത് ജനിച്ചു. പത്താമത്തെ വയസിൽ മാതാവ് അന്തരിച്ചു. മാതൃസഹോദരി അമ്മാളുക്കുട്ടിത്തമ്പുരാട്ടിയാണ്‌ പിന്നീടദ്ദേഹത്തെ വളർത്തിയത്‌. വൈക്കം ഗവൺമെന്റ് സ്കൂളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്‌. പഴയ മട്ടിലുള്ള സംസ്കൃത പഠനം നടത്തി. തിരുവിതാംകൂർ ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ പണ്ഡിതനായിരുന്നു. കൊച്ചി ഭാഷാ പരിഷ്ക്കരണ കമ്മിറ്റിയിൽ പണ്ഡിതനായും കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. ഉമാകേരളം" മുന്നാംസർഗ്ഗം സംസ്കൃതത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. "കന്യാകുമാരീസ്തവം" എന്നൊരു സംസ്കൃത സ്തോത്രകാവ്യവും ശാർദൂലവിക്രീഡിതത്തിൽ രചിച്ചു. വടക്കുംകൂറിന്റെ വ്യാഖ്യാനങ്ങളിൽ എറ്റവും കൂടുതൽ ജനപ്രീതിനേടിയിട്ടുള്ളതും, മുഖ്യമായതും "കൃഷ്ണഗാഥാ"വ്യാഖ്യാനമാണ്‌. കൃഷ്ണഗാഥയുടെ കിട്ടാവുന്നത്ര താളിയോലഗ്രന്ഥങ്ങളും അതുപോലെതന്നെ അച്ചടിച്ച പുസ്തകങ്ങളും പരിശോധിച്ച്‌ വിട്ടുപോയതും സ്ഥാനം തെറ്റിയതുമായ വരികളേയും മറ്റും വേണ്ടതായ സ്ഥാനത്ത്‌ ചേർത്ത്‌ ശുദ്ധപാഠം തയ്യാറാക്കിയാണ് വടക്കുംകൂർ ഈ കൃതി പ്രസിദ്ധീകരിച്ചത്‌. അദ്ദേഹത്തിന്റെ പ്രധാന നിരൂപണം "ഭാരത നിരൂപണ"മാണ്‌. മഹാഭാരതത്തെക്കുറിച്ച്‌ സമഗ്രവും, വിജ്ഞേയവുമായ ഒരു പഠനമാണിത്‌. ഈ കൃതി ഇതുവരെ അച്ചടിച്ചിട്ടില്ല.
മഹാകാവ്യങ്ങൾ
രഘുവീരവിജയം
ഉത്തരഭാരതം
രാഘവാഭ്യുദയം
ഉത്തരഭാരതം
ഖണ്ഡകാവ്യങ്ങൾ
ലഘുമഞ്ജരി
ദ്രൌണീപ്രഭാവം
മഹച്ചരമം (ഉള്ളൂരിന്റെ ചരമത്തെ അനുശോചിച്ചെഴുതിയത്)
"ഗൌരീലഹരീസ്തോത്രം
വ്യാഖ്യാനങ്ങൾ
അന്യോക്തിമുക്താലത
ശൈലീപ്രദീപം (നിഘണ്ടു)
കൃഷ്ണഗാഥ
ജീവചരിത്രങ്ങൾ
ശ്രീ കാളിദാസൻ
മേൽപ്പത്തൂർ നാരായണ ഭട്ടത്തിരി
ജഗദ്ഗുരു ശങ്കരാചാര്യർ
ക്ഷേമേന്ദ്രൻ
ശ്രീ വാല്മീകി
ഉള്ളൂർ മഹാകവി
മഹാകവി രാമപാണിവാദൻ
സാഹിത്യശാസ്ത്ര ഗ്രന്ഥങ്ങൾ
സാഹിതീസർവസ്വം
കേരളീയ സംസ്കൃത സാഹിത്യ ചരിത്രം
കേരള സാഹിത്യ ചരിത്രം: ചർച്ചയും പൂരണവും (2ഭാഗം)
സാഹിത്യശാസ്ത്രം
സാഹിത്യമഞ്ജുഷിക (മൂന്നുഭാഗം)
സംസ്കൃതസാഹിത്യം
സാഹിത്യഹൃദയം
സാഹിത്യകൌസ്തുഭം
സാഹിത്യനിധി
കൈരളീ മാഹാത്മ്യം
സാഹിത്യവും പുരുഷാർഥവും
ഭാഷാചമ്പു
മഹാഭാരതനിരൂപണം
പുരസ്കാരങ്ങൾ
സാഹിത്യ രത്നം, വിദ്യാഭൂഷണം, മഹാകവി, കവിതിലകൻ തുടങ്ങിയ ബഹുമതികൾ ലഭിച്ചിരുന്നു.
Thanks To:
( brahmasree harigovivindan namboothiri nagampoozhi mana saraswathi devi temple thanthri
rajendra varma raja
nirmmal varma raja
manohara varma raja
shanthakumari raja
raju vilakath koovappadi)
Title song credit: kalamandalam Babu Namboothiri perumballi illam
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 212
@tmadhavamenon8890
@tmadhavamenon8890 2 жыл бұрын
വളരെ നന്ദി. ശ്രീ വടക്കുംകൂർ രാജ രാജ വർമ്മ പഴയ പരമ്പരയിലെ ഒരു മഹാ പണ്ഡിതൻ ആയിരുന്നു. പ്രശസ്തി ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്‌ഷ്യം - വിദ്യ, പഠനം, എഴുത്തു, എന്നിവ സരസ്വതീസേവയായിരുന്നു അദ്ദേഹത്തിന്. "പൃഥ്‌വി വിശാലം; കാലം അനന്തം; എവിടെയെങ്കിലും ഒരിടത്ത്, എന്നെങ്കിലും ഒരു നാൾ,ആരെങ്കിലും ഒരാൾ, അദ്ദേഹത്തിന്റെ കൃതികൾ വായിച്ചു രസിച്ചു അവയുടെ മൂല്യം മനസ്സിലാക്കിയാൽ അദ്ദേഹം കൃതാർഥൻ ആയി", എന്ന് ശ്രീ ഹർഷൻ എന്നപോലെ വിശ്വസിച്ചിരുന്ന ഒരു പണ്ഡിതൻ ആയിരുന്നു. "മാ ഖലാഹ് ഖേലത്തു" എന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ പ്രകൃതം. ഇക്കാലത്ത്, കട്ടെടുത്ത വിദ്യകൊണ്ട് ബിരുദം സമ്പാദിക്കുന്ന അധ്യാപകന്മാർ ഭരിക്കുന്ന വിദ്യാസ്ഥാപനങ്ങളിൽ നിന്ന് വരുന്ന കാലന്മാർക്കു അദ്ദേഹത്തിന്റെ കൃതികൾ രുചിക്കുകയില്ല. അതിനെ കുറിച്ച് ഖേദിച്ചു കാര്യവും ഇല്ല. എന്നെങ്കിലും ഒരു കാലം വരും - പാണ്ഡിത്യം അതിന്റെതായ മാഹാത്മ്യം പൊതുജനങ്ങളുടെ സർവ സ്വം ആയി മാറും. അന്ന് അദീഹത്തിന്നു അർഹമായ ആദരം ലഭിക്കും.
@varmaraja
@varmaraja 3 жыл бұрын
മഹാകവി വടക്കുംകൂറിനെ കുറിച്ച് ഇത്രയും മനോഹരമായി ഒരു ഡോക്യുമെൻ്ററി ഇതാദ്യം ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ
@sasikk1275
@sasikk1275 3 жыл бұрын
വടക്കുംകൂർ രാജരാജവർമ്മ രാജക്ക് .... പ്രണാമം...
@ezhumattoorrajarajavarma795
@ezhumattoorrajarajavarma795 2 жыл бұрын
നന്നായിരിക്കുന്നു .അഭിനന്ദനങ്ങള്‍ .പുണ്യാത്മാവിനു പ്രണാമം
@kalavarma399
@kalavarma399 2 жыл бұрын
വളരെ ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആയിരുന്നു 👏👏👏💐💐💐🙏ശാന്തചേച്ചിയുടെ വിവരണം ഗംഭീരമായിരുന്നു 👌💐👍🙏
@zakariyaafseera333
@zakariyaafseera333 2 жыл бұрын
അങ്ങയുടെ ഇത്തരം വീഡിയോകൾ എല്ലാവരിലും എത്തണം..മലയാളക്കര അറിയണം ലോകം അറിയണം ഈ മഹാപണ്ഡിതനെ ❤️ഈ മഹാ പണ്ഡിതനെ പോലുള്ള എത്രയോ മാഹാന്മാർ ഉണ്ടായിരുന്നു ആണ്ടുകൾക്ക് മുൻപ് അവരെയൊക്കെ അറിയാതെ പോകുന്നു ഇപ്പോഴത്ത തലമുറ 😥ദീപു ചേട്ടാ സല്യൂട്ട് ചെയുന്നു ഒരുപാട് ഒരുപാട് ഇതുപോലുള്ള വീഡിയോ ജനങ്ങളിൽ എത്തിച്ചതിനു..അങ്ങയുടെ വീഡിയോ കാണാനും കേൾക്കാനും തന്നെ എന്തൊരു മധുരമാണ് ❤️❤️❤️
@omanasreenivasan325
@omanasreenivasan325 2 жыл бұрын
ചരിത്രം നിറഞ്ഞു നിൽക്കുന്ന വീഡിയോ. ശാന്തയുടെ വിവരണങ്ങൾ നന്നായിട്ടുണ്ട്. പണ്ഡിത ശ്രേഷ്ഠനും മഹാകവിയും കവി തിലകപട്ട ജേതാവുമായ വടക്കുംകൂറിന് പ്രണാമം🙏🙏
@arunrv2187
@arunrv2187 3 жыл бұрын
നമ്മുടെ വൈക്കത്തിന്റെ അറിയപ്പെടാതെ പോയ ചരിത്രം, സാഹിത്യ പാരമ്പര്യം ഇത്ര വിശദമായി വിവരിച്ചിരിക്കുന്നു......അതിമനോഹരം..സഹോദരാ......Great Initiative 💖✨🙏
@chandrasekharanks3212
@chandrasekharanks3212 2 жыл бұрын
ഈ മഹാകവിയുടെ ജീവചരിത്രത്തെയും സാഹിത്യ കൃതികളെയും കുറിച്ച് ഇത്ര സംക്ഷിപ്തമായി അവതരിപ്പിച്ചതിനു താങ്കൾക്ക് നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു.,🙏
@sankaranthottupurath9660
@sankaranthottupurath9660 2 жыл бұрын
ഞാൻ തോട്ടുപുറത്തെ അംഗമാണ്. ഇദ്ദേഹത്തിനെ പറ്റി അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു..
@VINODBNAIR
@VINODBNAIR 3 жыл бұрын
വളരെ നല്ല വിശദീകരണവും കാഴ്ച്ചകളും അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ....
@kunjumoldeepabeproudtogeta1967
@kunjumoldeepabeproudtogeta1967 2 жыл бұрын
വളരെ വിഞ്ജാനപ്രദമായ വിവരങ്ങൾ നൾകിയതിനഭിനന്ദനങ്ങൾ
@anoojasreenivas
@anoojasreenivas 2 жыл бұрын
ഒരുപാടു ഇഷ്ടപ്പെട്ട വീഡിയോ. വന്നു കണ്ട പോലെ മനസിലായി. Shanta aunty വളരെ ഭംഗിയായി എല്ലാം explain ചെയ്തു
@Vimalkumar74771
@Vimalkumar74771 2 жыл бұрын
വളരെ അടൂത്ത സമയത്ത് കാണുവാൻ തുടങ്ങി ഇപ്പോൾ സ്തിരം പ്രേഷകനായ ഈയുള്ളവൻ..
@balagopalakurup7173
@balagopalakurup7173 2 жыл бұрын
Extremely informative and useful video. Thank you.
@vinodvarma5051
@vinodvarma5051 3 жыл бұрын
വളരെ നന്നായി; കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@ShruthiLayaDeeptham
@ShruthiLayaDeeptham 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.. അമ്മായി ,ഇതിലും നല്ലവണ്ണം കാര്യങ്ങൾ explain ചെയ്യാൻകഴിയില്ല! ! വളരെ സന്തോഷം! 🙏🙏
@YouarewithSethu
@YouarewithSethu 3 жыл бұрын
Congratulations Dipu, wonderful video...
@sreevidyavarma2417
@sreevidyavarma2417 3 жыл бұрын
നല്ല അറിവുകൾ .വളരെ നല്ല വിവരണം .. ശാന്ത ചേച്ചി🙏🙏🙏🙏🙏
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН
#VaikomDrPKSundaresan Raja Kesava Dasan Nammude Valiya Muthassan
48:28
Vaikom Dr.P K Sundaresan
Рет қаралды 795
ആരാണ് ചൊവ്വദേവി || DR K V SUBHASH THANTRI | PRANAVAM |
8:23
Pranavam - The Astrology Channel
Рет қаралды 13 М.
Varikkassery Mana | Veedu | Old episode | Manorama News
23:45
Manorama News
Рет қаралды 1,4 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН