12 വയസിൽ 50 രൂപ ശമ്പളത്തിൽ തുടക്കം, ഇന്ന് ഇരുന്നൂറോളം തൊഴിലാളികളും കോടികളുടെ വിറ്റു വരവും

  Рет қаралды 30,960

Spark Stories

Spark Stories

Жыл бұрын

തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ഫൈസൽ. ജീവിത സാഹചര്യങ്ങൾ കാരണം ഫൈസലിന് ഏഴാം ക്ലാസ്സിൽ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പന്ത്രണ്ടാം വയസിൽ കസേര നെയ്യുന്ന ജോലി ചെയ്താണ് തുടക്കം. പിന്നെ പത്രം ഇടൽ, ഇഷ്ടിക കളത്തിലെ ജോലി, അവസാനം ഒരു സ്റ്റേഷനറി കടയിൽ ജോലിക്കു കയറി. 50 രൂപ ശമ്പളത്തിൽ 2 വർഷം ജോലി ചെയ്തു. പിന്നീട് ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോയി. പത്താം ക്‌ളാസ് കഴിഞ്ഞു വീണ്ടും ജോലിക്കായി എറണാകുളത്തേക്ക് വണ്ടി കയറി. ഒരു സ്റ്റേഷനറി കടയിൽ ചുമട്ടു തൊഴിലാളി ആയി. അവിടെ നിന്നും ഒരു സുഹൃത്ത് വഴി മറ്റൊരു കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചു. അവിടെ പടി പടി ആയി ഉയർന്നു. ഇരുപത്തിരണ്ടാം വയസിൽ മാനേജർ ആയി പ്രൊമോഷൻ കിട്ടി. വിവാഹ ശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തെ തുടർന്ന് ജോലി രാജി വെച്ചു. വീടിന്റെ ആധാരം പണയം വെച്ചും ബൈക്ക് വിറ്റ തുകയും ചെറിയ സമ്പാദ്യവും കൂട്ടി വെച്ച് ഫർണിച്ചർ ഡിസ്ട്രിബൂഷൻ ചെയ്യാൻ തീരുമാനിച്ചു. കൂടാതെ തലശേരിക്കാരൻ ചിന്നേട്ടൻ ഒരു സഹായവും ആയി വന്നു. അങ്ങനെ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടം കേരളം മുഴുവൻ വളർന്നു. ഇന്ന് ഇരുന്നൂറിൽ അധികം ആളുകൾക്ക് ജോലി കൊടുക്കുന്ന കോടികൾ വിറ്റുവരവുള്ള സാമ്രാജ്യമായി മാറിയിരിക്കുകയാണ് ഫൈസൽ കണ്ട സ്വപ്നം... കേൾക്കാം നന്മയുള്ള ഈ സംരംഭകന്റെ വളർച്ചയുടെ കഥ.....
Spark - Coffee with Shamim
#sparkstories #entesamrambham #shamimrafeek

Пікірлер: 109
@rajeshvs5741
@rajeshvs5741 Жыл бұрын
ഇതുപോലുള്ള സാധാരണ വ്യക്തിതങ്ങളെയാണ് ഈ ഹോട് സീറ്റിൽ കൊണ്ടുവരേണ്ടത്.... ഇതൊക്കെ എല്ലാ സാധാരക്കാർക്കും പ്രചോദനം ആണ്...🙏
@Melodies1st
@Melodies1st Жыл бұрын
Totally agree
@jerinjacob8725
@jerinjacob8725 Жыл бұрын
എന്റെ സുഹൃത്ത് ...ഏറ്റവും passionate ആയിട്ട് ബിസിനസ് ചെയ്യുന്ന വ്യക്തി ❤❤❤❤
@Honey12367
@Honey12367 Жыл бұрын
ഗ്രാമത്തിൽനിന്നും പുതുതായി കല്യാണം കഴിഞ്ഞ ദമ്പതികൾ നഗരത്തിൽ വന്നു താമസം തുടങ്ങി. വിവാഹം കഴിഞ്ഞതിനാൽ, ആ ഭർത്താവു അവിടെ ഉള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്കു കയറി. പക്ഷെ, അദ്ദേഹത്തിന് അധ്യാപനത്തിൽ ഉള്ള പരിചയക്കുറവു കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസിലാക്കാൻ കഴിഞ്ഞില്ല. അവർ അത് പ്രിൻസിപ്പലിനോട് പറയുകയും, അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുകയും ചെയ്തു. വളരെ സങ്കടത്തോടെ അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു ദുഖിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു, ” ചിലർക്ക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ ഉള്ള കഴിവ് കുറവ് ആയിരിക്കും. അതിനാൽ സങ്കടപെടേണ്ട, നിങ്ങൾക്കു വേണ്ടി വേറെ നല്ല ജോലി കാത്തിരിക്കുന്നുണ്ട്”. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വേറെ ഒരു ജോലി കിട്ടി, പക്ഷെ അദ്ദേഹത്തിന്റെ ജോലിയിൽ ഉള്ള പരിചയക്കുറവ് കാരണം അദ്ദേഹത്തിന്റെ ബോസ് അദ്ദേഹത്തെ പിരിച്ചു വിട്ടു. ഇത്തവണ അദ്ദേഹം വളരെ സങ്കടത്തോടെ വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ ഇത്തവണയും അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.” ഇവിടെ ധാരാളം കഴിവുള്ളവരും കഴിവ് കുറഞ്ഞവരുമുണ്ട്, ചിലർക്ക് വർഷങ്ങളുടെ പരിചയസമ്പത്തു അവരുടെ ജോലിയിൽ ഉണ്ട്. പക്ഷെ ഇത്ര ചുരുങ്ങിയ നാളുകൾ കൊണ്ട് നിങ്ങൾക്കു എങ്ങനെ പരിചയസമ്പത്തുള്ള ആൾക്കാരെപോലെ ജോലി ചെയ്യാൻ കഴിയും”. ആ ഭർത്താവു ഒരിക്കലും തളർന്നു പോകാൻ ഭാര്യ അനുവദിച്ചില്ല. അങ്ങനെ അദ്ദേഹം ധാരാളം ജോലികൾ കണ്ടുപിടിച്ചു, പക്ഷെ അദ്ദേഹത്തിന് അവിടെ ഒരിടത്തും സ്ഥിരമായിട്ട് നിൽക്കാൻ പറ്റിയിരുന്നില്ല. എന്നാൽ എല്ലാ പ്രാവശ്യവും ജോലി നഷ്ടപ്പെട്ട് അദ്ധേഹം വീട്ടിൽവന്നാൽ അദ്ദഹത്തിന്റെ ഭാര്യ ഒരിക്കൽ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. പകരം തന്റെ ഭർത്താവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു അദ്ദേഹത്തെ ധൈര്യപ്പെടുത്തി കൊണ്ടിരുന്നു. അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ നല്ല മികവ് കാണിച്ചു സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത , കുട്ടികളുടെ സ്കൂളിൽ കൗൺസിലറായി ജോലിയിൽ പ്രവേശിച്ചു പെട്ടെന്ന് തന്നെ അദ്ധേഹം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി. അധികം താമസിയാതെ അദ്ദേഹം വൈകല്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ സ്വന്തമായി തുടങ്ങി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ആ നഗരം ഉൾപ്പെടെ പല നഗരങ്ങളും വൈകല്യം ഉള്ളവർക്ക് ആവശ്യമായ ഉപകരണങ്ങൾ ഉള്ള ധാരാളം കടകൾ തുടങ്ങി. . അദ്ദേഹത്തിന്റെ ബിസിനസ്സ് വളരെയധികം മെച്ചപ്പെട്ടു താമസിയാതെ അദ്ധേഹം ഒരു വലിയ സമ്പന്നനായി മാറി. അങ്ങനെ ഒരിക്കൽ അദ്ദേഹം തന്റെ ഭാര്യയോട് ചോദിച്ചു, “ഞാൻ പല ജോലികൾ ചെയ്തു പരാജയപെട്ടു ഭാവിയെ കുറിച്ച് ഉത്കണ്ഠപ്പെട്ടിരുന്നപ്പോൾ നീ എങ്ങനെ ആണ് എന്നിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചത് .” അപ്പോൾ ആ ഭാര്യ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” ഒരു വയല് ഗോതമ്പു കൃഷിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു ധാന്യം നട്ടു നോക്കുക. ആ ധാന്യങ്ങളും ശെരിയായി വളരുന്നില്ലെങ്കിൽ പകരം പഴങ്ങളോ പച്ചക്കറികളോ നടുക. ഇങ്ങനെ പലതും നട്ടു നോക്കുമ്പോൾ ഏതേലും ഒന്ന് ശെരിയായി വളരും. അതിന്റെ അർഥം ആ വയലിന് അനുയോജ്യമായ കൃഷി ആണ് അവിടെ വളരുന്നത് എന്ന് മനസിലാകുക ഒരു കൃഷിയും വളരാത്ത ഒരു വയലും ഇല്ല. അനോയോജ്യം ഏതാണെന്നു കണ്ടു പിടിക്കണം. അത് പോലെ ആണ് മനുഷ്യരും , ഒരു കഴിവും ഇല്ലാത്ത മനുഷ്യർ ആരും ഈ ലോകത്തിൽ ഇല്ല,.എന്നാൽ അവർക്കു വളരാൻ പറ്റുന്ന സ്ഥലത്തു എത്തിപ്പെടാൻ ശ്രെമിക്കുകയാണ് ആവശ്യം. നിങ്ങളിൽ ഉള്ള കഴിവ് എവിടെയെങ്കിലും വിജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാൽ നിരാശപ്പെട്ട് ഇരിക്കാതെ മുന്നോട്ടു പോകാൻ നിങ്ങളെ ഞാൻ പ്രോത്സാഹിപ്പിച്ചു. അവസാനം നിങ്ങൾ വിജയിക്കുകയും ചെയ്തു.” നമ്മൾ ഒരിക്കൽ പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക, വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക, അവസാനം നിങ്ങൾക്കു അനുയോജ്യമായ സ്ഥലത്തു എത്തിപ്പെട്ടു നിങ്ങൾ വിജയിക്കും. ആരും ഒരു കഴിവും ഇല്ലാത്തവരായി ഭൂമിയിൽ പിറന്നു വീഴുന്നില്ല അതിനാൽ പരസ്പരം പ്രോത്സാഹനങ്ങൾ നൽകി മുന്നോട്ടു പോയാൽ എല്ലാവർക്കും വിജയം സുനിശ്ചിതം. 🌹
@Honey12367
@Honey12367 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പട്ട യുവ Business കാരൻ വിനയമുള്ള പെരുമാറ്റം ഞാൻ ഒരു പ്രാവശ്യം അദ്ദേഹത്തോട് സംസാരിച്ചു. പിന്നീട് എനിക്ക് അവരുടെ സ്ഥാപനവുമായി നല്ല ബന്ധം ഉണ്ട്
@user-oi1qy6by2q
@user-oi1qy6by2q Жыл бұрын
മുഴുവൻ വായിച്ചു തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞു. ഒരുപാട് ആത്‍മവിശ്വാസവും കിട്ടി. നന്ദി
@divyaks105
@divyaks105 6 ай бұрын
@mathath2655: Is this a true story?
@geevervadakkot47
@geevervadakkot47 Жыл бұрын
കൂടെ നിൽക്കുന്നവരെ ചേർത്തുപിടിച്ച് വിജയം കൊയ്യുവാനുള്ള താങ്കളുടെ ഇച്ഛാശക്തിക്ക് ഒരു ബിഗ് സല്യൂട്ട്
@shyamvlogs773
@shyamvlogs773 Жыл бұрын
ഇടറാതെ പതറാതെ മുള്ളുകളെ പുഷ്പങ്ങൾ ആക്കി ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഫൈസലേട്ടന് കഴിയട്ടെ .തന്നോടൊപ്പം കൂടെയുള്ളവരെയും വളർത്തിയെടുക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിന് മുന്നിൽ ഒരായിരം അഭിനന്ദനങ്ങൾ.❤️
@abduljaleel-yp3jd
@abduljaleel-yp3jd Жыл бұрын
അഹങ്കാരമില്ലാത്ത മനുഷ്യൻ,.. ഇത്രയൊക്കെ ഷോപ്പുകൾ ഉണ്ടായിട്ടും, ആ മുഖത്തും ആ സംസാരത്തിലും എളിമ നിറഞ്ഞ് നിൽക്കുന്നത് വ്യക്തം... 👍👍👍
@sabikunnamkulam8626
@sabikunnamkulam8626 Жыл бұрын
My brother,,,,👍
@josefrancis8500
@josefrancis8500 Жыл бұрын
Sabi Bai സുഖം അല്ലെ
@arjunmuchukunnu4245
@arjunmuchukunnu4245 Жыл бұрын
ഫൈസൽ ഇക്കാ പെരുത്ത് ഇഷ്ട്ടം വലിയാ പ്രചോദനം അനുഭവങ്ങളുടെ സാക്ഷ്യം ഹൃദയാ വിശാലതയോടെ പങ്ക് വെച്ചതിന്🧡🧡🧡🧡🧡🔥🔥🔥
@sami-pq9uz
@sami-pq9uz Жыл бұрын
ദൈവം കൂടി വിചാരിക്കണം വല്ലതും കിട്ടണമെങ്കിൽ അല്ലാത്തവൻ എത്ര തലകുത്തി മറിഞ്ഞാലും ഒന്നും നേടാൻ ആവില്ല
@aleenasunny452
@aleenasunny452 Жыл бұрын
My uncle... My inspiration
@sainusiyad5710
@sainusiyad5710 Жыл бұрын
Unclinte WhatsApp no tharumo please
@praveen.k98
@praveen.k98 Жыл бұрын
Unclinte number tharumo
@arjunks3797
@arjunks3797 11 ай бұрын
@@sainusiyad5710തുടങ്ങി അന്നോഷിക്കു കണ്ടെത്തു ഒന്നും എളുപ്പം അല്ല
@rinusdiaries3368
@rinusdiaries3368 Жыл бұрын
ഫെെസൽ ബായ് അഭിനന്ദനങ്ങള്‍ നിങ്ങളുടെ വളർച്ച ഒരുപാട് സന്തോഷം നൽകുന്ന ഒന്നാണ് .. പുതുതായി തുടങ്ങുന്ന ചെറുകിടബിസ്നസ്സ് കാരെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീയടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
@bijukk9757
@bijukk9757 Жыл бұрын
സുന്ദരമായ ഒരു എപ്പിസോഡ്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@althafetpa
@althafetpa Жыл бұрын
ഫൈസലേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങൾ കയ്യടക്കാൻ സാധിക്കട്ടെ ❤
@salimonvarghese7324
@salimonvarghese7324 Жыл бұрын
Very Excellent,May many more sucess come Faisal sir's way.
@manojkp9989
@manojkp9989 Жыл бұрын
Inspired, thanks,best wishes.👍👍👍
@rafeeqce192
@rafeeqce192 Жыл бұрын
Truly inspiring…there were a few “is there a really spark” episodes in the recent past…this stands out
@Cuttees
@Cuttees Жыл бұрын
ഫൈസൽ ചീരൻ സൂപ്പറാ 👍
@sreedevipillai518
@sreedevipillai518 8 ай бұрын
Congrats Faisal ❤ Really u r great. God bless you.
@geevervadakkot47
@geevervadakkot47 5 ай бұрын
വളർച്ചയിൽ മാതാ പിതാക്കളെ ഓർക്കുന്നത് വലിയ കാര്യം❤
@samadkannathali8376
@samadkannathali8376 Жыл бұрын
Thankyu faisal sir 🙏🙏🙏
@Sk-bd3ez
@Sk-bd3ez Жыл бұрын
Wonderful episode 👌
@romeojames1657
@romeojames1657 Жыл бұрын
Really motivational one!
@divyagopal3035
@divyagopal3035 Жыл бұрын
Proud of you bro...❣️😍
@dilipm3173
@dilipm3173 Жыл бұрын
Best wishes.....
@sajoov
@sajoov Жыл бұрын
Can we get Faisal Cheerans contacts ?
@spicesasia9376
@spicesasia9376 Жыл бұрын
Thanks for share
@shihabkamry.opillar9565
@shihabkamry.opillar9565 9 ай бұрын
sparkling and inspirational story❤❤ My hero Fan of you and proud of you
@bjosephrdt
@bjosephrdt 11 ай бұрын
💪👍🥰Congratulations Thank you spark 👍
@nasarct2231
@nasarct2231 Жыл бұрын
👍👍💪ഞങ്ങളുടെ ബോസ് 💪💪 ..Team ifa ramanaattukara..
@narayanannechode6995
@narayanannechode6995 Жыл бұрын
Faisal sir ne contact cheyyan pattumo
@user-dn3rj2nt2w
@user-dn3rj2nt2w Жыл бұрын
The word strikes.. 16:00 to 16:04. Ottaykyupoyaal kurachu dhooram.. orumichu poyaal kooduthal dhooram. Mr. Shamim Rafeeq.. I'm Waiting...... Will meet you there soon....👍👍
@proyalevents
@proyalevents Жыл бұрын
Proud of u bro
@ziyadhussain6905
@ziyadhussain6905 Жыл бұрын
A PERFECT EMPLOYEE IS THE ONE WHO INSPIRES HIS BOSS AS MUCH AS HIS BOSS INSPIRES HIM… THANKS FOR BEING MY INSPIRATION. THANKS BOSS… FOR BEING A ROLE MODEL.
@musthafathayyil9129
@musthafathayyil9129 Жыл бұрын
My friend Faisal👍👍
@shafialungal9398
@shafialungal9398 Жыл бұрын
👍👍👍 great bro
@teswinfrancis9810
@teswinfrancis9810 Жыл бұрын
Im also a Dealer of Cheeran Traders... Proud of U Faizal ikka... 👍👍
@landtech3069
@landtech3069 Жыл бұрын
First like kuttiady yil ninnum
@SparkStories
@SparkStories Жыл бұрын
Thanks
@adamprince6296
@adamprince6296 9 ай бұрын
Real business man❤ god bless you
@jobinmathew6484
@jobinmathew6484 Жыл бұрын
Faisal bro you inspiration to my life
@abdullaadhilu9155
@abdullaadhilu9155 Жыл бұрын
അനുകൂല സാഹചര്യങ്ങളിൽ നിന്ന് ഒരാൾ നേടുന്ന വിജയം മധുരമുള്ള ഒന്നാണ്. എന്നാൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടുന്ന വിജയമാണ് ചരിത്രത്തിൽ ഇടം പിടിയ്ക്കുന്നത്, ഏറെ മധുരിക്കുന്നത്.
@sunnypk8441
@sunnypk8441 Жыл бұрын
👍👍👍
@16_basilbabu53
@16_basilbabu53 Жыл бұрын
Enik oru startup thudangan agraham ind. Njn btech 3rd year student aan. So oru app build cheyyan ulla plan aan. Pakshe premium features ozhuvaki complete free akan ulla plan aan. Athil subscription plan allathe vere ethoke features use cheyth revenue indakan kazhiyum. Aryulla arenklm indenkl pls share🙌🏻
@Bollywqueens
@Bollywqueens Жыл бұрын
Hello bro
@peace8067
@peace8067 Жыл бұрын
Andha
@16_basilbabu53
@16_basilbabu53 Жыл бұрын
@@Bollywqueens hello
@abuadhil8369
@abuadhil8369 Жыл бұрын
Contct me lets discuss
@akshaysp3035
@akshaysp3035 Жыл бұрын
oru divasm njanum e hot seat il ethum.
@raheesthengoththengoth9487
@raheesthengoththengoth9487 Жыл бұрын
👍💐
@arshadkrahim8672
@arshadkrahim8672 Жыл бұрын
Great
@aimunnynishad7379
@aimunnynishad7379 Жыл бұрын
Nammude.naattukaranaanu super
@muhammedshabeeb7530
@muhammedshabeeb7530 Жыл бұрын
super 🔥
@travelingnaturalplacesraji9063
@travelingnaturalplacesraji9063 Жыл бұрын
👍👍👍👌👌👌👌
@sunilkumarm2637
@sunilkumarm2637 Жыл бұрын
👍👍😍
@my3q8media
@my3q8media Жыл бұрын
My boss👍😍♥️
@landtech3069
@landtech3069 Жыл бұрын
👍
@muhammadrashad1835
@muhammadrashad1835 Жыл бұрын
faisal bro 👍🏼
@muhammedalthaf4382
@muhammedalthaf4382 Жыл бұрын
❤️
@retheeshbabu5226
@retheeshbabu5226 Жыл бұрын
👍🏻
@hela593
@hela593 Жыл бұрын
Vellyettan ❤
@playtime285
@playtime285 Жыл бұрын
🔥🔥🔥🔥
@adarshadarsh4889
@adarshadarsh4889 Жыл бұрын
😍😍😍
@mohammedfayizalicp4793
@mohammedfayizalicp4793 Жыл бұрын
💕💕💕❤️
@achuthskumar588
@achuthskumar588 Жыл бұрын
💝
@manjusvlogsway1380
@manjusvlogsway1380 Жыл бұрын
👏👏👏👍💐
@haridashari3556
@haridashari3556 11 ай бұрын
Super
@anikuttan6624
@anikuttan6624 Жыл бұрын
🙏🙏♥️
@anithakumari729
@anithakumari729 Жыл бұрын
കോൺടാക്ട് ചെയ്യാൻ നമ്പർ കിട്ടുമോ???
@prayonapriya6263
@prayonapriya6263 Жыл бұрын
ഞങ്ങളുടെ ഫൈസൽ സാർ
@sachinsatheesan7899
@sachinsatheesan7899 Жыл бұрын
🔥
@akhilabi5570
@akhilabi5570 Жыл бұрын
🥰🥰🥰🔥
@dijozzz3403
@dijozzz3403 Жыл бұрын
@jafarpakaranellur1116
@jafarpakaranellur1116 9 ай бұрын
❤❤❤❤❤❤❤❤❤
@jithumk1258
@jithumk1258 Жыл бұрын
❤️❤️
@user-oi1qy6by2q
@user-oi1qy6by2q Жыл бұрын
പുതിയ ബിസിനസ് ആശയങ്ങൾ വളർത്താനും ആശങ്കകൾ പങ്കുവെക്കാനും പ്രശ്നപരിഹാരം നടത്താനുമായി ഒരു whatsapp ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ
@machaan3540
@machaan3540 Жыл бұрын
yes bro intrested how can you contact you
@HarisHaris-ys5or
@HarisHaris-ys5or Жыл бұрын
🥰🥰🥰🥰🥰
@retheeshbabu5226
@retheeshbabu5226 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@miyasworld1390
@miyasworld1390 Жыл бұрын
👍👍👍👍🙏🙏🙏🙏
@charlsvadakkan8225
@charlsvadakkan8225 Жыл бұрын
💞💞💞💞
@SureshBabu-vo9wz
@SureshBabu-vo9wz Жыл бұрын
ABHINANDANANGAL
@riyasyunus4103
@riyasyunus4103 3 ай бұрын
Tvm. Kollam. Orushope. Tudaga Kollam. Orushope. Thudaganam
@travelwithrk4757
@travelwithrk4757 Жыл бұрын
Company name?
@sachinsatheesan7899
@sachinsatheesan7899 Жыл бұрын
Flyover venture Ltd Ifa hyper market and furniture WAMARA Redific Bellmount Orgree I
@josefrancis8500
@josefrancis8500 Жыл бұрын
IFA HYPER MARKET
@prayonapriya6263
@prayonapriya6263 Жыл бұрын
IFA Hypermarket Kunnamkulam, Marathamcode
@josefrancis8500
@josefrancis8500 Жыл бұрын
ഇയ്യാൽക്കാരൻ ആണ്
@mumthasunnimumthasunni3145
@mumthasunnimumthasunni3145 Жыл бұрын
Mumthas
@user-hu6kc2dr2t
@user-hu6kc2dr2t Жыл бұрын
smm
@AYOOBALIKHAN
@AYOOBALIKHAN Жыл бұрын
ഇയാളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നണു 😅
@sainusiyad5710
@sainusiyad5710 Жыл бұрын
Faisal bayude whatsapp no tharumo
@salam-uq9mm
@salam-uq9mm Жыл бұрын
Sirnte number കിട്ടുമോ spark sir
@naseefnasi2767
@naseefnasi2767 Жыл бұрын
👍👍👍
@jafijunaid5335
@jafijunaid5335 Жыл бұрын
👍
@vishnuv751
@vishnuv751 Жыл бұрын
👍🏻
@csrcollection5124
@csrcollection5124 Жыл бұрын
@jamshidalim3706
@jamshidalim3706 Жыл бұрын
👍👍👍
@abduljaleel-yp3jd
@abduljaleel-yp3jd Жыл бұрын
👍👍👍
@maheshkm7240
@maheshkm7240 Жыл бұрын
👍
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 57 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН