ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ chappanangadi bappu musliyar Faizal manjeri

  Рет қаралды 3,108

Faizal manjeri

Faizal manjeri

Ай бұрын

ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ chappanangadi bappu musliyar Faizal manjeri
#chappanangadibappumusliyar #maqamcharithram #Faizalmanjeri #Faisalmanjeri #ziyarahvlog #Malayalamvlog #travelvideos #entertainment
മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെ സിയാറത്ത് ചെയ്യാനാണ് ഇന്ന് ഉദ്ധേശിക്കുന്നത്.
ഞാൻ യാത്രയാരംഭിച്ചു.
മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ബാപ്പു മുസ്‌ലിയാരുടെ മഖാമുള്ളത്.
മഞ്ചേരിയിൽ നിന്നും 21 Km ആണ് മഖാമിലേക്കുള്ളത്.
പണ്ഡിതനും സൂഫിവര്യനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്നു മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ.
ആശിഖു റസൂൽ കുണ്ടൂരുസ്താദിൻ്റെ ശൈഖാണ് മഹാനായ ബാപ്പു മുസ്‌ലിയാർ.
ഇതാണ് പറങ്കിമൂച്ചിക്കൽ ജുമുഅത്ത് പള്ളിയിലേക്കുള്ള വഴി.
ഇതിലൂടെ സഞ്ചരിച്ചാൽ പള്ളി എത്തുന്നതിൻ്റെ മുമ്പ് തന്നെ മഖാം കാണാം.
വളരെ മനോഹരമാണ് പള്ളിയും മഖാമും.
ബാപ്പു ഉസ്താദിനോട് സലാം പറഞ്ഞു ഞാൻ പള്ളിയിൽ പോയി അസറ് നിസ്ക്കരിച്ചു.
ഇനി ശ്വസ്തമായി വിശാലമായി സിയാറത്ത് ചെയ്യാമല്ലോ..
മഖാമിനകം വേണ്ടത്ര സൗകര്യമില്ലാത്തതിനാലാകാം പുറത്തു വിശാലമായ രൂപത്തിൽ ദിക്റ് ദുആ മജ്ലിസുകൾക്ക് സൗകര്യമൊരുക്കിയിരിക്കുന്നു.
ഞാനത്തേക്ക് പ്രവേശിച്ചു.
ഇതാണ് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ഖബറ് .
അവിടുത്തെ പേരിനും പെരുമക്കുമൊത്ത രീതിയിൽ പരിപാലിക്കപ്പെട്ടിരിക്കുന്നു.
ഹിജ്റ വർഷം1334 റമളാൻ 14 ന് ചാപ്പനങ്ങാടിക്കടുത്ത പറങ്കിമൂച്ചിക്കലിൽ ഏറിയാടൻ വെള്ളേങ്ങര ഹസൻ മുസ്ലിയാരുടയും
കൊല്ലംതൊടി ബിയ്യ എന്ന മഹതിയുടെയും മകനായി ജനിച്ചു.
മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം.
ആറാം വയസ്സിൽ പിതാവ് മരണപ്പെട്ടു.
പിന്നീട്
ഉമ്മയാണ് സംരക്ഷിച്ചതും പ്രാഥമിക വിദ്യാഭ്യാസം നൽകിയതും.
ശേഷം ഒമ്പതാം വയസ്സിൽ ഓതാൻ പോയി.
ഒതുക്കുങ്ങൽ, പാലച്ചിറമാട് , മമ്പാട്, നാദാപുരം, മണ്ണാർക്കാട്, ചാപ്പനങ്ങാടി, കരിങ്കപ്പാറ എന്നിവിടങ്ങളിലായിരുന്നു ദർസ് പഠനം.
മുഹ്യദ്ധീൻ മുസ്ലിയാർ.മുഹമ്മദ് ഹസൻ മുസ്ലിയാർ, മമ്മുഞ്ഞി മുസ്ലിയാർ, കുഞ്ഞലവി മുസ്ലിയാർ, പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ, കാടേരി മുഹമ്മദ് മുസ്ലിയാർ എന്നിവരാണ് ഉസ്താദുമാർ.
ഉപരിപഠനത്തിനായി ബാഖിയാത്തിൽ പോവാൻ ഒരുങ്ങിയ ബാപ്പു മുസ്‌ലിയാർക്ക് ടൈഫോയിഡ് പിടിപെടുകയും തുടർന്ന് ആ ഉദ്യമം ഉപേക്ഷിക്കുകയും ചെയ്തു.
സർവ്വ ഫന്നുകളിലും അഗാധജ്ഞാനം കരസ്തമാക്കിയ ബാപ്പു മുസ്‌ലിയാർ
കോട്ടക്കൽ, പാലപ്പെറ്റ, മാനന്തേരി, പാനൂർ കൈവേലിക്കൽ എന്നിവിടങ്ങളിൽ ദർസ് നടത്തി.
മുദരിസായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് ബാപ്പു ഉസ്താദിൽ ആത്മീയമായി കൂടുതൽ പരിവർത്തനം കാണാൻ തുടങ്ങിയത്.
തുടർന്ന് ദർസ് നിർത്തി മഹാൻമാരുടെ മസാറുകൾ സന്ദർശിക്കാൻ കാൽനടയായി ഒരു പാട് സഞ്ചരിച്ചു.
ആത്മീയ ദാഹത്താൽ നാടും മേടും താണ്ടിയുള്ള ആ യാത്ര ഇന്ത്യക്കകത്തും പുറത്തും വ്യാപിച്ചു.
14 കൊല്ലം ഇങ്ങനെ നടന്നു എന്നാണ് ചരിത്രം.
പുതിയാപ്പിള അബ്ദു റഹ്മാൻ മുസ്ലിയാർ, ശൈഖ് സയ്യിദ് ദാലിൽ അഫ്ഗാനി എന്നിവരാണ് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ആത്മീയ ഗുരുക്കൾ.
പഠിച്ചതിനനുസരിച്ച് ജീവിതത്തെയും ശരീരത്തെയും ചിട്ടപ്പെടുത്തിയ ആ സൂഫി വര്യൻ ഖാദിരി, രിഫാഈ, ചിശ്തി, നഖ്ശബന്തി, ശാദുലി, ബാഅലവി, ഖുള്രി എന്നീ ത്വരീഖത്തുകളുടെ ശൈഖായിരുന്നു.
നിരവധി കറാമത്തുകൾ ബാപ്പു ഉസ്താദിൽ നിന്ന് വെളിവായിട്ടുണ്ടെന്നതിന് കാലം സാക്ഷി.
ഹിജ്റ വർഷം 1398 ദുൽഹിജ്ജ 26 ന് [ 1978 നവംബർ 27]
തിങ്കളാഴ്ച്ചയാണ് മഹാനായ ബാപ്പു മുസ്‌ലിയാർ വഫാത്താകുന്നത്.
അള്ളാഹു മഹാനോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ...
ആമീൻ
Faizal manjeri KZfaq channel

Пікірлер: 6
@faslukm2678
@faslukm2678 Ай бұрын
🥰🥰🥰🥰
@abduvtabduvt4319
@abduvtabduvt4319 Ай бұрын
ഹൃസ്വം🌹 ഹൃദ്യം🌹🌹
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Ай бұрын
Allahu🇸🇦 Akbar🇸🇦❤❤
@user-sv2vc1vl3f
@user-sv2vc1vl3f Ай бұрын
Super👍👍👌👌👌👌
@FaisalmanjeriPappinippar-hq1rm
@FaisalmanjeriPappinippar-hq1rm Ай бұрын
Good
@FaisalmanjeriPappinippar-hq1rm
@FaisalmanjeriPappinippar-hq1rm Ай бұрын
Super
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 87 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17