സയ്യിദ് അഹ്മദുൽ ബുഖാരി [ഖ സി] sayyid ahmadul buhari Faizal manjeri

  Рет қаралды 3,333

Faizal manjeri

Faizal manjeri

19 күн бұрын

സയ്യിദ് അഹ്മദുൽ ബുഖാരി [ഖ സി] sayyid ahmadul buhari Faizal manjeri
#sayyidahmadulbuhari #Islamiccharithram
#maqamcharithram #Faizalmanjeri #Faisalmanjeri #ziyarahvlog #Malayalamvlog #travelvideos #entertainment
മഹാനായ സയ്യിദ് അഹമ്മദുൽ ബുഖാരി [ഖ സി] തങ്ങളെ സിയാറത്ത് ചെയ്യാനാണ് ഇന്ന് ഞാൻ ഉദ്ദേശിക്കുന്നത്.
ഞാൻ യാത്ര ആരംഭിച്ചു.
കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് കടലുണ്ടി സാദാത്ത് മഖാമിലാണ് ബഹുമാനപ്പെട്ട സയ്യിദ് അഹമ്മദുൽ ബുഖാരി [ഖ സി] തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നത്.
മഞ്ചേരിയിൽ നിന്നും 40 കിലോമീറ്ററാണ് കടലുണ്ടിയിലേക്കുള്ളത്.
എൻറെ ഉസ്താദ് സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി ജേഷ്ട സഹോദരങ്ങളായ സയ്യിദ് അബ്ദുള്ള അൽ ബുഖാരി, സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി, ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി എന്നിവരുടെ ഉപ്പയാണ് മഹാനായ സയ്യിദ് അഹമ്മദുൽ ബുഖാരി [ഖ സി] .
അതിനാൽ തന്നെ പല പ്രാവശ്യം കടലുണ്ടി സാദാത്ത് മഖാമിൽ വരാനും സിയാറത്ത് ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ഞാൻ കടലുണ്ടിയിലെത്തി.
പുതുക്കിപ്പണിത കടലുണ്ടി കോർണിഷ് മസ്ജിദാണീ കാണുന്നത്.
കാലത്തിനൊത്ത പുതുമോഡിയിൽ അറബിക്കടലിൻ്റെ തീരത്ത് വശ്യമനോഹരമായി തലഉയർത്തി നിൽക്കുന്നു.
ഞാൻ മഖാമിലേക്ക് നടന്നു.
ദൂരെ നിന്ന് തന്നെ മഖാമിൻ്റെ മേൽകൂര കാണാനാവും.
കൂട്ടുകാരൻ ഉസ്മാൻ സഖാഫിയാണ് മുന്നേ നടക്കുന്നത്.
ഇതാണ് കടലുണ്ടി സാദാത്ത് മഖാം.
മഖാമിനകം വിശാലമാണ്.
സയ്യിദ് ഹാമിദ് കുഞ്ഞിക്കോയ തങ്ങളുടെയും സയ്യിദത്ത് ശരീഫ കുഞ്ഞിബീവിയുടെയും മകനായി 1931ൽ ജനിച്ചു.
സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി എന്നാണ് പൂർണ നാമം.
ബാപ്പുമോൻ തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു.
കൈപ്പറ്റ ബീരാൻകുട്ടി മുസ്ലിയാർ, കരുവൻ തിരുത്തി ആലിക്കുട്ടി മുസ്ലിയാർ, വെളിമുക്ക് മുഹമ്മദലി മുസ്ലിയാർ, ഇപ്പാപ്പ മുസ്ലിയാർ, അബ്ദുൽ ഖാദിർ ലബ്ബ എന്നീ പണ്ഡിതൻമാരിൽ നിന്ന് ദീനീ വിജ്ഞാനം നുകർന്നു.
ആഴമേറിയ വിജ്ഞാനം കൊണ്ടും തദനുസൃതമായ ജീവിത രീതി കൊണ്ടും നാടിനെയും സമൂഹത്തെയും പരിവർത്തനപ്പെടുത്തിയ മഹാനാണ് സയ്യിദ് അഹ്മദുൽ ബുഖാരി [ഖ സി].
കടലുണ്ടി, കോടാമ്പുഴ, കരുവൻതുരുത്തി എന്നീ മഹല്ലുകളിലെ ഖാളിയായിരുന്നു മഹാനവറുകൾ.
ദീനിനെയും ദീനീശിആറുകളെയും അതിരറ്റ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന തങ്ങൾ ആ വഴിയിൽ തൻ്റെ കുടുംബത്തെയും അനുചര വൃന്ദത്തെയും നയിച്ചു.
ദുനിയാവിലെ സുഖസൗകര്യങ്ങളേറെ ലഭ്യമായിരുന്നിട്ടും ആത്മീയതയുടെയും ഐഹിക വിരക്തിയുടെയും പാതയാണ് സയ്യിദ് അഹ്മദുൽ ബുഖാരി തങ്ങൾ തിരഞ്ഞെടുത്തത്.
തൻ്റെ 5 മക്കളെയും അറിവിൻ്റെ മാർഗ്ഗത്തിൽ വഴിനടത്തി.
അവരെല്ലാം ഇന്ന് ലോകമാകെ പ്രകാശം പരത്തുന്ന കെടാവിളക്കുകളായി പ്രോജ്വലിച്ച് നിൽക്കുന്നു.
തൃക്കരിപ്പൂർ ഷാഹുൽഹമീദ് ബുഖാരി തങ്ങളുടെ മകൾ സയ്യിദത്ത് ശരീഫ ഫാത്തിമ ഇമ്പിച്ചി ബീവിയാണ് ഭാര്യ.
1987 നവംബർ 19 റബീഉൽ അവ്വൽ 27 ന് വഫാത്തായി.
faizal manjeri KZfaq channel

Пікірлер: 6
@FaisalmanjeriPappinippar-hq1rm
@FaisalmanjeriPappinippar-hq1rm 17 күн бұрын
sukrtham cheitha uppa
@madeena4220
@madeena4220 17 күн бұрын
🤲🤲
@hafsathpp3013
@hafsathpp3013 17 күн бұрын
Masha allah
@helloguys201
@helloguys201 17 күн бұрын
Mashaallh👍
@ShahulMuhammed-li5mt
@ShahulMuhammed-li5mt 13 күн бұрын
ഉസ്താദ് വൈലത്തൂർ ബംഗ്ലാവുകുന്ന് അജ്മീർ ബാവ ഹാജിയുടെ മഖാമിന്റെ വീഡിയോ ചെയ്യാമോ
@Faizal-uk2qv
@Faizal-uk2qv 13 күн бұрын
Inshallah
FOUND MONEY 😱 #shorts
00:31
dednahype
Рет қаралды 3,1 МЛН
Мы играли всей семьей
00:27
Даша Боровик
Рет қаралды 4,8 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 65 МЛН
The Noodle Stamp Secret 😱 #shorts
00:30
Mr DegrEE
Рет қаралды 39 МЛН
FOUND MONEY 😱 #shorts
00:31
dednahype
Рет қаралды 3,1 МЛН