GAYATHRI ASHOK 35 | Charithram Enniloode 1605 | SafariTV

  Рет қаралды 66,690

Safari

Safari

4 жыл бұрын

GAYATHRI ASHOK 35 | Charithram Enniloode 1605
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 498
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
*ഡെന്നിസ് ജോസഫ് കഴിഞ്ഞാൽ ഞാൻ ആകാംക്ഷയോടെ കാണുന്നത് ഗായത്രി അശോക് സർ ന്റെയാണ്.... ആരും അറിയാതെ പോയ ഒരു വലിയ കലാകാരൻ.... സഫാരി ചാനലിന് ഒരു കുതിരപ്പവൻ....*
@Historic-glimpses
@Historic-glimpses 4 жыл бұрын
ഗായത്രി അശോക് അറിയപ്പെടാതെ പോയ കലാകാരൻ അല്ല .പരസ്യകലയുടെ കുലപതിയായിരുന്നു അദ്ദേഹം.
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
@@Historic-glimpses ആയിരിക്കാം ... പക്ഷെ ഞങ്ങളെ പോലെ ഉള്ള സിനിമ സ്ക്രീനിൽ മാത്രം കാണുന്ന ശരാശരി പ്രേക്ഷകർക്ക് ഇദ്ദേഹത്തെ വലിയ പരിചയം കാണില്ലല്ലൊ...
@shainkb3320
@shainkb3320 4 жыл бұрын
ഒന്നല്ല പതിനാറ് കുതിരപ്പവൻ
@vishnudas4130
@vishnudas4130 4 жыл бұрын
@@user-lc1br8nr4q films title sradhikkunna aallukalkk vallare parichayam und...gayathri enna otta title mathi....#.😍
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
@@vishnudas4130 ടൈറ്റിൽ ഒക്കെ ഓടിച്ചു വിടും😃😃
@sijukumars2100
@sijukumars2100 4 жыл бұрын
അശോകേട്ടൻ പുലിയാണ് , താങ്കളുടെ പ്രോജക്ട് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, നിറഞ്ഞ പ്രാർത്ഥന
@rejigopuran3928
@rejigopuran3928 4 жыл бұрын
അനുഭവക്കുറിപ്പ് നിർത്തുന്നു എന്ന് കേട്ടപ്പോൾ കരഞ്ഞു പോയ്‌. എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു ഫീലിംഗ്. വേറെ ആർക്കെങ്കിലും ഇത് പോലെ തോന്നിയോ?
@sumeshchandran6706
@sumeshchandran6706 4 жыл бұрын
ശരിക്കും തോന്നി
@peeceejoji
@peeceejoji 4 жыл бұрын
Thonni...
@matchbox7365
@matchbox7365 4 жыл бұрын
ssssss
@bassklm4401
@bassklm4401 3 жыл бұрын
ശരിക്കും..
@poppins8350
@poppins8350 4 жыл бұрын
ഗായത്രി അശോക് എന്ന നല്ല മനുഷ്യനെ അതിലുപരി ഒരുപാട് വലിയ കലാകാരനെ അടുത്തറിയാനും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാനും അവസരമൊരുക്കിയ സഫാരി ചാനലിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒരുപാട് ഇഷ്ടം പ്രിയപ്പെട്ട അശോക് ഏട്ടാ
@tfnbhabibi
@tfnbhabibi 4 жыл бұрын
35 എപ്പിസോഡുകൾ കണ്ട് ആദ്യമായി കമന്റ് ഇടുന്നു ഇനി അടുത്ത എപ്പിസോഡ് ഇല്ലല്ലോ എന്ന വിഷമത്തോടെ 😪
@deepplusyou3318
@deepplusyou3318 4 жыл бұрын
ഇത്രയും പെട്ടെന്ന് തീർക്കണ്ട കാര്യമില്ലായിരുന്നു. ഒരു 10 എപ്പിസോഡ് കൂടി ആകാമായിരുന്നു. അശോകേട്ടാ നിങ്ങൾ ഒരു ഓൾ അറൗണ്ടർ ആണ്. നല്ല ഒരു വായനാ ശീലമുള്ള ആളാണ്. നല്ല ഒരു ആര്ടിസ്റ്റാണ്. പാട്ടുകാരൻ ആണ്. ഡയറക്ടർ ആണ്. തിരക്കഥാകൃത്താണ്. നല്ല ഒരു എഴുത്തുകാരൻ ആണ്. ലോക സിനിമകളെ കുറിച്ച് അപാര അറിവാണ്. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്താൻ ആഗ്രഹിക്കുന്നു..
@jomyjose1210
@jomyjose1210 4 жыл бұрын
A real artist
@jgeorgevarghese9413
@jgeorgevarghese9413 4 жыл бұрын
നല്ല ഒരു ഗുരുത്വം ഉള്ള മനുഷ്യന്‍ ആണ് അശോകൻ ചേട്ടൻ... ഡെന്നിസ് ജോസഫ് സാറിന്റെ എപ്പിസോഡ് കഴിഞ്ഞിട്ടുള്ള ഒരു നീണ്ട ഇടവേളയുള്ള ശൂന്യത ഒരു പരിധി വരെ കുറച്ചത് ചേട്ടൻ ആണ്
@sanithk7066
@sanithk7066 4 жыл бұрын
സത്യം
@seemonparavoor8366
@seemonparavoor8366 4 жыл бұрын
ഡെന്നിസ് ജോസഫ് , ലാൽ ജോസ് , ഇപ്പോൾ ഗായത്രി അശോകൻ സാറും .... ഏറ്റവും മികച്ച അവതരണം എന്ന് എനിക്ക് തോന്നിയ 3 പേർ ♥️♥️♥️
@baijusreeni202
@baijusreeni202 4 жыл бұрын
തൊണ്ണൂറ് കാലഘട്ടം മുതൽ പരസ്സ്യ കല ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഞാൻ അശോകേട്ടന് തുല്യം അശോകേട്ടൻ മാത്രം
@lixonalex6591
@lixonalex6591 4 жыл бұрын
ഇപ്പോൾ പുള്ളി യുടെ.... കമ്പിനി ഇല്ല....????
@commentsthozhilali6327
@commentsthozhilali6327 4 жыл бұрын
ഒടുക്കം കരയിച്ചു കളഞ്ഞല്ലോ അശോകേട്ടാ! എല്ലാ എപ്പിസോഡും ഹൃദയം നിറഞ്ഞു കണ്ടു. നന്ദി!
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ശെരിക്കും കാത്തിരുന്നു കണ്ട എപ്പിസോഡ് കൾ ആരുന്നു അശോക് ചേട്ടാ... എം ടി യുടെ പ്രൊജക്റ്റ്‌ ചെയ്യണം ഞങ്ങളുടെ വലിയ ഒരു പ്രതീക്ഷ ആണത്... ഡെന്നിസ് ചേട്ടനും വീണ്ടും സിനിമ ചെയ്യണം എന്നാണ് ആഗ്രഹം തിരിച്ചു വരൂ... ആകാംഷയോടെ കാത്തിരിക്കുന്നു !!! താങ്ക്സ്
@noushadibrahim
@noushadibrahim 4 жыл бұрын
പ്രിയപ്പെട്ടവരോടൊക്കെ യാത്രപറഞ്ഞിറങ്ങുമ്പോൾ കാഴ്ചയെ മറച്ച് കണ്ണിലേക്ക് ഒഴുകിയെത്തുന്ന കണ്ണുനീരിനൊരു സ്വാദുണ്ട് പ്രവാസികൾക്ക്... അടുത്ത അവധിക്കാലത്ത് കാണാമല്ലോ എന്ന നെല്ലിക്കാമധുരം... അതുപോലൊരു ആശ്വാസമാണ് ഇപ്പോൾ ഇനിയും പരസ്യകല : ഗായത്രി അശോക് എന്ന് പുതിയ ചിത്രങ്ങളുടെ പോസ്റ്ററിൽ കാണാൻ കാത്തിരിക്കുന്നു .. Miss u Mr Ashok
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 жыл бұрын
ഇതിൽ എംടി വരണമെന്ന് ആഗ്രഹിക്കുന്നവർ ഒന്ന് സപ്പോർട്ട് അടിച്ചേ.......
@DilipTG
@DilipTG 4 жыл бұрын
Do you think MT Sir can say like this.....? Funny man.....
@alexjohn5213
@alexjohn5213 4 жыл бұрын
LET ACTOR SHRINIVASAN COME.
@babusubashnagar776
@babusubashnagar776 4 жыл бұрын
1 മുതല്‍ 35വരേയും കണ്ടു. ഡെന്നീസ്ജോസഫ് പറഞ്ഞതുപോലെകേള്‍ക്കാന്‍ വളരെയധികം താല്പരൃംതോന്നിയഎപ്പിസോഡുകള്‍തന്നെയായിരുന്നു. താങ്കളുടെ ആഗ്രഹംപോലെ എം.ടിയുടെ പ്രൊജക്ട്നടക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ....
@binusagar
@binusagar 4 жыл бұрын
അശോകേട്ടാ .... ഈ എപ്പിസോഡിന്റെ അവസാനം നിങ്ങൾ നന്ദി നമസ്കാരം പറഞ്ഞപ്പോൾ മനസ്റ്റ് വല്ലാതെ വിങ്ങി ... 35 എപ്പിസോഡിലൂടെ നിങ്ങളോട് , നിങ്ങളുടെ സംസാരത്തോട് , അനുഭവങ്ങളോട് വല്ലാതെ അടുത്തുപോയിരുന്നു.... എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം , കാണും എന്ന പ്രത്യാശയോടെ ഞാനും ....
@vijeeshm7317
@vijeeshm7317 4 жыл бұрын
നന്ദി അശോകേട്ടാ .............. ഞങ്ങളുടെ കുറച്ചു ദിവസങ്ങൾക്ക് നിറം പകർന്നു തന്നതിന് ....... ഇനിയങ്ങോട്ടുള്ള പ്രയാണത്തിൽ ഞങ്ങളും കൂടെയുണ്ട് , എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .
@sijukumars2100
@sijukumars2100 4 жыл бұрын
താങ്കൾക്ക് എല്ലാ വിധ നൻമകളും നേരുന്നു , ഒപ്പം താങ്കളുടെ പ്രോഗ്രാം തീർന്നു എന്നറിഞ്ഞപ്പോൾ ഒരു ശൂന്യത
@jigarthanda1262
@jigarthanda1262 4 жыл бұрын
അശോകേട്ടനെ ഞങ്ങളുടെ സ്വന്തം ചേട്ടനാക്കിയ safari ക്ക് ഒരു കോടി നന്ദി... മനോഹരമായ എപിസോഡ്സ്, ചിലതെല്ലാം ഒന്നിലേറെ തവണ കണ്ടു... ... പതിറ്റാണ്ടുകൾ ഞങ്ങളെ തീയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയ പോസ്റ്ററുകൾ ഉണ്ടാക്കിയ ആ കൈകളിൽ എന്നെങ്കിലും കാണുമ്പോൾ തരാനായി ഒരു ഉമ്മ കരുതിവെക്കുന്നു.. നമസ്കാരം അശോകേട്ടാ... happy 2020
@gayathry8101
@gayathry8101 4 жыл бұрын
സർ എം ടി യുടെ കഥാപാത്രങ്ങളെ ഉൾപെടുത്തുയുള്ള ഫിലിം അത് ചെയ്യാൻ വീണ്ടും ശ്രമിച്ചു കൂടെ
@rajankuttiady6484
@rajankuttiady6484 4 жыл бұрын
എം ടി കഫപാത്രങ്ങൾ പുറത്തുവരും വരണേ എന്നു പ്രാർത്ഥിക്കുന്നു തിരക്ക് പറഞ്ഞു നീട്ടി നീട്ടി കൊടുപോയാൽ നിങ്ങളുടെ പേരിൽ ക്രമിനൽ കേസ് കൊടുക്കും ഈ സിനിമ വന്നില്ലഗ്ഗിൽ നിങ്ങൾ ഞങ്ങളോട് ചെയുന്ന ഒരു വലിയ കുറ്റമായിരിക്കും അത്
@sijukumars2100
@sijukumars2100 4 жыл бұрын
ഡെന്നീസ് ജോസഫ് സാറിനെ സിനിമയിൽ സജീവമാക്കാൻ താങ്കൾക്ക് ഒന്ന് ഇടപെടരുതൊ, അ ദ്ദേഹത്തിന്റെ പേര് ഇനിയും സ്ക്രീനിൽ കാണാൻ വല്ലാത്ത ആഗ്രഹം
@asifzacky
@asifzacky 4 жыл бұрын
Ee year ind oru project.
@shejusindhuable
@shejusindhuable 4 жыл бұрын
താങ്കളുടെ ജീവനുള്ള design ഇനിയും പ്രതീക്ഷിക്കുന്നു. ഇത്രയും എളിമ വേണ്ട
@rahulpsoman
@rahulpsoman 4 жыл бұрын
ആദ്യാവസാനം എല്ലാ എപ്പിസോഡുകളും കണ്ടു. Very good preparation and presentation. സിനിമയുടെ അറിയാക്കഥകൾ എന്നും interesting ആണ്. താങ്കളുടെ creativity മലയാള സിനിമയിൽ ഇനിയും തെളിയട്ടെ .... All the best!
@ashokanuae7634
@ashokanuae7634 4 жыл бұрын
പണ്ട് സിനിമാ പോസ്റ്റുകളിൽ കാണുന്ന ഗായത്രി എന്ന പേരിന് പിന്നിൽ ഇത്ര വലിയ ഒരു .പ്രതിഭയുണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് സംഗിതത്തിലും സാഹിത്യത്തിലും ആഴത്തിൽ അറിവുള്ള ബഹുമുഖ പ്രതിഭ താങ്കളുടെ അവതരണവും മനോഹരം പെട്ടന്ന് തിർന്ന പോലെ 'താങ്കളെ ഞങ്ങൾക്കപരിചയപ്പെടുത്തിയ 'സവാരി ചാനലിനെ ഹൃദയം നിറഞ്ഞ നന്ദി
@sasanthms7519
@sasanthms7519 3 жыл бұрын
Gayathri enna Peru egane undaye...
@prathapprathap7801
@prathapprathap7801 4 жыл бұрын
അശോകൻ സാറിനു എല്ലാ ആശംസകളും ഞങ്ങൾ ഓരോരുത്തരും എത്ര മണിക്കൂറുകൾ സാറിനെ കേട്ടു... ഇതു ഞങ്ങളുടെ സ്നേഹമാണ്... പരസ്യകലയെക്കാൾ ഉപരി താങ്കൾ ഒരു നല്ല writer ആണ്... ആ മേഖലയിൽ കൂടുതൽ ശ്രെദ്ധ കൊടുക്കാൻ അപേക്ഷിക്കുന്നു.. ഇനി എം ടി സാറിന്റെ പ്രൊജക്റ്റ്‌.. താങ്കളുടെ മനസ്സിൽ ഈ പ്രോജക്ടിന്റെ visuals ഉള്ളത് പോലെ കേൾക്കുന്നവർക്ക് അതു ഉൾകൊള്ളാൻ ഉള്ള കഴിവില്ല... ഓരോ സിനിമയിലും ചവറു പോലെ അഭിനയിച്ചു കോടികൾ ഉണ്ടാക്കുന്ന ഏതെങ്കിലും നടന്മാരോ പ്രൊഡ്യൂസർസോ ഈ കലാകാരന് ഒരു അവസരം നൽകണം... നിങ്ങൾ ഉണ്ടാക്കിയ ലാഭത്തിന്റെ ആയിരത്തിൽ ഒരംശം മതി ഇദ്ദേഹത്തിന്...
@paralleluniverse369
@paralleluniverse369 4 жыл бұрын
താങ്കളുടെ ജീവിതാനുഭവങ്ങളും ചലച്ചിത്രമേഖലയിലെ അനുഭവങ്ങളും ഞങ്ങളുമായി പങ്കുവെച്ചതിന് വളരെ അധികം നന്ദി. എല്ലാവിധ ആശംസകളും നേരുന്നു. Worth it...!!! #HappyNewYear2020
@Vijay-pe4mo
@Vijay-pe4mo 4 жыл бұрын
ആത്മാര്‍ത്ഥത സത്യസന്ധത കഠിനാദ്ധ്യാനം...വേറിട്ട വ്യക്തിത്വം. നന്ദി. സഫാരിക്കും..
@ajimathew8746
@ajimathew8746 4 жыл бұрын
രാത്രി കാണുവാനുള്ള അസൗകര്യം കാരണം പിറ്റേന്ന് രാവിലെ യൂട്യൂബിൽ ആകാംക്ഷയോടെ കണ്ടുകൊണ്ടിരുന്ന പ്രോഗ്രാം .അവതരണം വളരെ നന്നായിരുന്നു.താങ്കൾ സിനിമയിൽ വീണ്ടും സജീവമായി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം.
@alexjohn5213
@alexjohn5213 4 жыл бұрын
ഒരു നല്ല കലാകാരൻ ആകണമെങ്കിൽ നല്ല ഒരു മനുഷ്യനും കൂടി ആയിരിക്കണം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് താങ്കൾ ...WISH YOU ALL THE BEST
@muhammedsaleeth5485
@muhammedsaleeth5485 4 жыл бұрын
ഇത്രയും മനോഹരമായ മറ്റൊരു അവതരണം ഞാൻ കണ്ടിട്ടില്ല. സർ നെ പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം.
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Ee 35 episodes um ente adukkala jolikalil enikku koottaayi undaayirunnu ashok sir... I will miss you a lot... Sir thangalkku vallaatha njaanam aanu sir...enthoru arivu .. ayyappan um koshiyum sir paranjath pole... Ghambheeram aayallo.. 💕
@malluking5556
@malluking5556 4 жыл бұрын
Thank you sir ഇത്രയും ജനകീയമായ എപ്പിസോഡുകൾ മുന്നെ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു
@balanvijayan3314
@balanvijayan3314 4 жыл бұрын
സിനിമകൾ ചെയ്യണം. എല്ലാം നന്നായി വരും. ദൈവം ദീർഘായുസും ആരോഗ്യവും തന്നു കാക്കട്ടെ!
@SG-xn7wv
@SG-xn7wv 4 жыл бұрын
അശോക് ചേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു... അവസാനഭാഗത്തിൽ പറഞ്ഞ സിനിമകൾക്കായി കാത്തിരിക്കുന്നു... ഡെന്നിസ് സാർ മായുള്ള സൗഹൃദം.. കണ്ണ് നനയിച്ചു...thanks to safari 😍
@hsjafi
@hsjafi 4 жыл бұрын
*ദിവസവും കൂടെ ഇരുന്ന് കഥ പറഞ്ഞിരുന്ന ആൾ പെട്ടെന്ന് അത് നിർത്തിയൊരു ഫീൽ സാറിനെ പറ്റി പണ്ട് മുതലേ അറിയാമായിരുന്നു കൂടുതൽ അടുത്തറിയാൻ ഈ 35 എപ്പിസോഡും കണ്ടു ഡെന്നിസ് സാറിന്റെ എപ്പിസോഡിന് ശേഷം നിർത്തിയപ്പോൾ സങ്കടം തോന്നിയ എപ്പിസോഡ്* 😢👌👌👌
@harinair9841
@harinair9841 4 жыл бұрын
അതിമനോഹരം. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം. വിജ്ഞാനപ്രദം. ഒട്ടും ഈഗോ ഇല്ലാതെ വിനീതമായി വിശദമായി ഒട്ടും അറിയപ്പെടാതിരുന്ന ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കിത്തന്ന അങ്ങയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ.
@jithinkannadan7092
@jithinkannadan7092 4 жыл бұрын
നിറക്കൂട്ടുകളില്ലാതെ എന്ന് മാഡ്യമം പ്രസിദ്ധീകരിച്ച ഡെന്നീസ്‌ ജോസഫ്‌ ആത്മകഥ പോലെ ആശോക്‌ സാറിന്റെ തും അച്ചടിച്ച്‌ വരണം.പരസ്യകലയുടെ ചരിത്രം പറയുന്നതിനോടൊപ്പം സിനിമയുടെ ചരിത്രവും ഇദ്ദേഹം പറയുന്നു.ലളിതസുന്ദരമായ ഭാഷയിൽ നന്ദി അശോക്‌ സർ
@milinastudio
@milinastudio 4 жыл бұрын
അശോകൻ ചേട്ടാ... സൂപ്പർ... ഞാൻ എല്ലാ എപ്പിസോഡ് വളരെ താല്പര്യപൂർവ്വം കണ്ടു.. ഡെന്നിസ് ജോസഫ്, അശോകൻ ചേട്ടൻ നിങ്ങളുടെ രണ്ടു പേരുടെയും എപ്പിസോഡ് ഒരു ബോറടിയും ഇല്ലാതെ കണ്ടു... അഭിനന്ദനങ്ങൾ.. ഓരോ സംഭവങ്ങൾ അവതരിപ്പിക്കുന്ന നിങ്ങളുടെ രണ്ടുപേരുടെയും രീതി ഒരുപോലെ ആണ്.. ഡെന്നിസ് അച്ചായൻ സ്‌ക്രിപ് എഴുതി വിജയിപ്പിച്ചത് പോലെ അശോകൻ ചേട്ടനും കഴിയും... അതിനുവേണ്ട ഊർജവും ചിന്തശക്തിയും ദൈവം ചേട്ടന് നൽകി അനുഗ്രഹക്കട്ടെ... അഭിനന്ദനങ്ങൾ ചേട്ടാ... സൂപ്പർ...
@tojimathew
@tojimathew 4 жыл бұрын
ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയുടെ ബെഞ്ച്-മാർക്ക് ആയി കരുതാം ഡെന്നിസ് ജോസഫ്, ഗായത്രി അശോക് എന്നിവരുടെ എപ്പിസോഡുകൾ. പ്രിയപ്പെട്ട സന്തോഷ് ജോർജ്, നിങ്ങൾ ഇനി കൊണ്ട് വരുന്ന അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു...
@praveeshmattayi4384
@praveeshmattayi4384 4 жыл бұрын
You are an Encyclopedia of Literature & Movie designing movie titles. The ending was just perfect mentioning family tree also each & everyone who touched your life.👌👍
@sunilbhaskardevalokam1776
@sunilbhaskardevalokam1776 4 жыл бұрын
സതേൺ ഗ്രാഫിക്സിലെ അവസാനത്തെ ആർട്ടിസ്റ്റ് ആയിരുന്നു ഞാൻ. കുഞ്ഞേട്ടന്‍ താങ്കളുമായുള്ള ഒാര്‍മ്മകള്‍ പങ്കുവയ്ക്കുമായിരുന്നു. ഈ പ്രോഗ്രാം വളരെ ഹൃദ്യമായിരുന്നു. വീണ്ടും സിനിമയിൽ സജീവമാകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.
@anilnedungode3424
@anilnedungode3424 4 жыл бұрын
കലാകാരന്റെ മഹത്ത്വം തിരിച്ചറിയാത്തവരുടെ കൂടെ വർക്ക് ചെയ്യുന്നത് ആത്മഹത്യാപരമാണ്.
@eldhosekunju4841
@eldhosekunju4841 4 жыл бұрын
ചരിത്രം എന്നിലൂടെ സാറിന്റെ എല്ലാ episod വും കണ്ടു പറയുവാൻ വാക്കുകൾ ഇല്ല വളരെ നന്നായിട്ടുണ്ട് ഡെന്നീസ് സാറിന് ശേഷം ഓരോ episod നും വേണ്ടി കാത്തിരുന്നു ... ഒരു പാട് നന്ദിയുണ്ട് ഞങ്ങളെ ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയതിന് അവതരണം നന്നായിട്ടുണ്ട് അവസാനിച്ചപ്പോൾ വിഷമം തോന്നുന്നു സാറിന്റെ പുതിയ project കൾക്ക് ഒരായിരം ആശംസകൾ ഒപ്പം ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ നന്ദി സർ ......
@vibinpt
@vibinpt 4 жыл бұрын
Thank you Safari TV ഡെന്നീസ് ജോസഫിന് ശേഷം ഓരോ എപ്പിസോഡുകളും കാത്തിരുന്ന് കണ്ടത് അശോകൻ ചേട്ടന്റെ കഥ കേൾക്കാനായിരുന്നു... സിനിമയുടെ അറിയിക്കഥകൾ എന്നും കേൾക്കുവാൻ ഇഷ്ടമുള്ള വിഷയമാണ്. സഹിത്യത്തേയും സിനിമയേയും കുറിച്ച് ഇത്രയും അറിവുള്ള താങ്ങളേപ്പോലുള്ള ഒരാൾ ഇ പരസ്യകലകളിൽ മാത്രം ഒതുങ്ങിപ്പോകരുത് എന്ന് ആഗ്രഹിക്കുന്നു. കൂടാതെ ഡെന്നീസ് സാറുമൊത്തുള്ള ഒരു പ്രൊജക്റ്റിനായ് കാത്തിരിക്കുന്നു..
@abilashjoshi4699
@abilashjoshi4699 4 жыл бұрын
അവസാനത്തെ ഇടറിയ വാക്കുകൾക്കിടയിൽ ഒരു കാലഘട്ടവും മനുഷത്വവും കാണാം കഴിയും... കൂടെ ചങ്കായ ഡെന്നിസ് സാറും ആ എപ്പിസോഡുകളും
@kichumaloo
@kichumaloo 4 жыл бұрын
വളരെ നന്നായിരുന്നു. M. T യോട് കൂടിയുള്ള ആ പ്രോജക്റ്റിന് പ്രൊഡ്യൂസറെ കിട്ടിയില്ല എന്ന് കേട്ടിട്ട് അദ്ഭുതം തോന്നുന്നു. ഈ പ്രോഗ്രാം കണ്ടതിനു ശേഷം ആരെങ്കിലും തയ്യാറായി വരും എന്ന് പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന്‌ ആ ചിത്രം ചെയ്യാന്‍ Sir ന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
ഹൃദയപൂർവ്വം പറയുന്ന ലാളിത്യഭാഷണം ആസ്വാദകരുടെ ആരാധനയേറ്റുന്ന, ഗഹനമായ വിഷയങ്ങളേയും സരളമായവതരിപ്പിച്ച അവതാരകനായി അരങ്ങു നിറഞ്ഞ മറ്റൊരപൂർവ്വ പ്രതിഭ.🤗😍😍😍.
@paliyildarshan5988
@paliyildarshan5988 4 жыл бұрын
അശോകേട്ടാ,താങ്കളുടെ ഒരു വിധപ്പെട്ട എപ്പിസോഡുകൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് .. ഹൃദ്യമായ അവതരണവും,സ്ഫുടമായ ഭാഷ ശൈലിയും കൊണ്ട് എല്ലാവരെയും പിടിച്ചിരുത്താൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട് ... രസകരമായ ഒരു പാട് അനുഭവങ്ങൾ പങ്കുവെച്ചതിനു നന്ദി ... ഇനിയും പുതിയ സിനിമകളുമായി സഹകരിക്കാൻ സാധിക്കട്ടെ ... എല്ലാവിധ ആശംസകളും നേരുന്നു ...
@sudheeshmadathil
@sudheeshmadathil 4 жыл бұрын
ഡെന്നിസ് ചേട്ടൻ പോയപ്പോൾ ഉള്ള അതേ ഫീലിംഗ് ... കാത്തിരിക്കുന്നു ഇനിയും കാണണം രണ്ടുപേരും
@jacobjishu
@jacobjishu 4 жыл бұрын
എന്നും കാത്തിരിക്കും പുതിയ എപ്പിസോഡിനു വേണ്ടി. ഒരു ഡിസൈനർ ആയ ഞാൻ ആകാംഷയോടെ കണ്ടു എല്ലാ എപ്പിസോഡും. നന്ദി സർ. നന്ദി സഫാരി TV. All the best Ashok sir for the upcoming projects
@DilipTG
@DilipTG 4 жыл бұрын
You enter to film industry......
@HariKrishnan-vf3eq
@HariKrishnan-vf3eq 4 жыл бұрын
താങ്ക്സ് ചേട്ടാ ഇത്രെയും മനോഹരമായ ഓർമകൾ ഞങ്ങളുമായി pankuvachathinu മലയാള സിനിമയിൽ എന്നും നിറഞ്ഞ് നിൽക്കട്ടെ
@prathprath2847
@prathprath2847 4 жыл бұрын
പരസ്യകല ഒരു സിനിമയുടെ വിജയത്തിനു എത്രത്തോളം സ്വാദീനം ഉണ്ടെന്ന് താങ്കൾ വളരെ ലളിതമായി മനസിലാക്കി തന്നു.വളരെ നന്ദി..ആശംസകൾ
@prasanthkksons81
@prasanthkksons81 4 жыл бұрын
കഴിഞ്ഞു എന്ന് അറിയുമ്പോൾ എന്തോ മനസ്സിൽ ഒരു നൊമ്പരം എല്ലാ എപ്പിസോഡും ആകാംഷ യോടെ അതിൽ ഏറെ കൗതുകത്തോടെ കണ്ടു വളരെ നന്നായി ആസ്വദിക്കാൻ പറ്റി വളരെ നന്ദി
@MrAnilgkumar
@MrAnilgkumar 4 жыл бұрын
ഡെന്നീസുമായുള്ള സൗഹൃദത്തിന്റെ ആഴം ... പറയാൻ വാക്കുകളില്ല...
@vinuaakash
@vinuaakash Жыл бұрын
Sir your design for ayyappanum koshiyum was superb. AK reminding about AK 47. ❤
@madhusoodhanmadhu1051
@madhusoodhanmadhu1051 4 жыл бұрын
അശോക് ജി താങ്കളുടെ ഡ്രീം പ്രോജക്റ്റിന് ഒരു നിർമ്മാതാവിനെ കിട്ടിയില്ലന്നറിഞ്ഞ് വിശ്വസിക്കാൻ തോന്നുന്നില്ല അതും ഇത് പോലെ പുതുമയുള്ള ഒരു സബ്ജറ്ററിന് എന്തായാലും ആ സിനിമ വരും ഞങ്ങൾ കാത്തിരിക്കുന്നു താങ്കൾക്ക് നല്ലത് വരട്ടെ
@jabirparambath3313
@jabirparambath3313 4 жыл бұрын
Nanniyulla, guruthuwam ulla , vinayam ulla , kazhiyuvulla nalla oru manushyan ♥️
@rajanv.b.3394
@rajanv.b.3394 4 жыл бұрын
എല്ലാ എപ്പിസോഡുകളും കണ്ടു. ഒട്ടും മടുപ്പ് തോന്നാത്ത അവതരണം. ധാരാളം അറിവുകള്‍ ലഭിച്ചു. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@ajithkm4645
@ajithkm4645 3 жыл бұрын
ഈ പ്രോഗ്രാമിലൂടെയാണ് അങ്ങയെ അറിയുന്നത്. പരസ്യകല- ഗായത്രി അശോക് എന്ന് ഒരു പാട് വായിച്ചിട്ടുണ്ട്. വളരെ നല്ല അവതരണം.
@thomasmathewkunnumpurathua1127
@thomasmathewkunnumpurathua1127 4 жыл бұрын
ഒത്തിരി അറിവ്പകർന്ന അശോകൻചേട്ടന് ആഭിനന്ദങ്ങൾ 35എപ്പിസോടുകൂടികേട്ടാലും മതിയാകില്ല
@tharanathmallissery6492
@tharanathmallissery6492 4 жыл бұрын
അശോകേട്ടാ, എല്ലാ എപ്പിസോഡും കണ്ടിരുന്നു... ഗംഭീരം, വാക്കുകൾക്കതീതം, ഇനിയും ഉയരങ്ങളിലെത്തും.🙏
@rajeshpk9245
@rajeshpk9245 4 жыл бұрын
തിരശീലയിൽ ഗായത്രി എന്ന പേര് കണ്ടിട്ടുണ്ടെങ്കിലും ആ പേരിനു പിന്നിൽ ഇത്രയും അനുഭവസമ്പത്തും വിനയവും ഓർമശക്തിയും ഉള്ള ഒരു വലിയ കലാകാരനാണെന്ന് അറിഞ്ഞത് സഫാരിയിലൂടെയാണ്..... എപ്പിസോഡ് തീർന്ന ദിവസം ഒരു വിഷമം തോന്നി
@sherinmathew9328
@sherinmathew9328 4 жыл бұрын
What a great person you are. Love you. Really sad this series is coming to an end. Thanks to Safari TV as well.
@sku6690
@sku6690 3 жыл бұрын
പഴയ തലമുറയും , New Gen നും തമ്മിലുള്ള വ്യത്യാസം ഇദേഹത്തേ പോലുള്ള ആളുകളുടെ അഭിമുഖത്തിൽ നിന് മനസ്സിലാകും. Excellent Presentation .
@shiburasheed1105
@shiburasheed1105 4 жыл бұрын
തീർന്നപ്പോൾ ശരിക്കും വിഷമം തോന്നി... പ്രിയപ്പെട്ട ഒരാളുടെ സാമീപ്യം നഷ്‍ടപെട്ടത്പോലെ തോന്നുന്നു
@sudheertruelies998
@sudheertruelies998 4 жыл бұрын
ഡെന്നിസ് ജോസഫിന്റെ മുഴുവന്‍ എപ്പിസോഡും കഴിഞ്ഞ് ഈ 35എപ്പിസോഡും കണ്ടവര്‍ക്ക്♥
@sameerthavanoor5090
@sameerthavanoor5090 4 жыл бұрын
ഓരോ എപ്പിസോഡ്സും wait ചെയ്ത് കണ്ടു ഇതുവരെ... 👍👌
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 4 жыл бұрын
അശോക് സാറിന് എല്ലാ ഐശ്വര്യവും ഉണ്ടാകെട്ടെ.👋👋👋👋👋👋
@abhijithsnair3296
@abhijithsnair3296 4 жыл бұрын
Sir please don't stop this program . it's so interesting
@jamshintovrebelovich8264
@jamshintovrebelovich8264 4 жыл бұрын
അശോകേട്ടന് എല്ലാവിധ ഭാവുകങ്ങളും. വരാനിരിക്കുന്ന പ്രൊജക്ടുകളെല്ലാം ഗംഭീരമാവട്ടെ👍😊😍
@nirmalrajraj2481
@nirmalrajraj2481 4 жыл бұрын
1 to 35 kandu...സാറിന്റെ മനസ്സിന്റെ നന്മ പോലെ തന്നെ എല്ലാം നല്ലതിന് വേണ്ടി സിനിമയിൽ സജീവമായി enarnjathil സന്തോഷം...
@santhoshsunitha9320
@santhoshsunitha9320 4 жыл бұрын
വളരെ അധികം ഹൃദയസ്പർശിയ സൗഹദും പറഞ്ഞ അശോക് ചേട്ടന് അഭിനന്ദനങ്ങൾ
@dileepmanakkal4295
@dileepmanakkal4295 4 жыл бұрын
നന്ദി വീണ്ടും വരിക.....കാത്തിരിക്കുന്നു....
@tsmb5
@tsmb5 4 жыл бұрын
അവസാനിപ്പിച്ചത് വളരെ സങ്കടത്തോടുകൂടിയാണ് കണ്ടത് എങ്കിലും അതും അതിഗംഭീരമാക്കി.👋👋👋👋👋👋😚😚😚😚👍👍👍
@babupp1439
@babupp1439 4 жыл бұрын
ഇനിയും ഇതുപോലെ അറിയാൻ എത്ര എത്ര ആൾക്കാരാണ് ! Safari ചാനൽ യാത്ര തുടരട്ടെ...
@Oraetlabora1982
@Oraetlabora1982 4 жыл бұрын
എല്ലാ എപ്പിസോഡും ഒന്നിനൊന്നു മികച്ചതായിരുന്നു... ചേട്ടന്റെ പ്രോഗ്രാം തീർന്നു പോകരുത് എന്നാഗ്രഹിച്ചിരുന്നു. ഡെന്നിസ് ചേട്ടന്റെ പ്രോഗ്രാം മുതലാണ് ഞാൻ ചേട്ടന്റെ പേര് ശ്രദ്ധിക്കാൻ തുടങ്ങിയത്, ഈ എപ്പിസോഡിൽ ചേട്ടൻ ആ കൂട്ടുകാരനെ പറ്റി പറഞ്ഞപ്പോൾ ചേട്ടനെപ്പോലെ എന്റെയും കണ്ണ് നിറഞ്ഞു.... രണ്ടു പേർക്കും നന്മകൾ നേരുന്നു... ഇനിയും ഒരുപാട്കാലം ഈ ഫീൽഡിൽ നിറഞ്ഞു നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
@arunmohanp
@arunmohanp 4 жыл бұрын
സാറിന് എം.ടിയുടെ ഈ പ്രൊജക്ട് ചെയ്ത് കൂടെ... സാറിൽ നിന്ന് ഞങ്ങൾ മലയാള സിനിമാ പ്രേക്ഷകർ അത് പ്രതിക്ഷിക്കുകയാണ്... സാർ വീണ്ടും പരസ്യകലയിൽ സജി വമാകാൻ പോകുന്നതിൽ സന്തോഷം. സാറിനെ പോലെ ഇത്രയധികം അനുഭവസമ്പത്തുള്ള ഒരു വ്യക്തിയിൽ നിന്ന് ഇനിയും ഒരുപാട് സംഭാവനകൾ മലയാള സിനിമയ്ക്ക് ലഭിക്കാനുണ്ട്... സാറിന്റെ ഈ തിരിച്ചുവരവിലൂടെ സുഹ്യത്തായ ഡെന്നീസ് ജോസഫ് സാറിനെ കൂടെ തിരിച്ച് കൊണ്ടുവരണം... അദ്ദേഹത്തിന്റെ നല്ല സ്ക്രിപ്റ്റുകൾക്കായി മലയാള സിനിമ കാത്തിരിക്കുകയാണ്...!
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
കേരളത്തിൽ പരസ്യകലാ ( സിനിമ) വിപ്ലവം സ്രിഷ്ടിച്ച അശോക് സാറിന് അഭിനന്ദനങ്ങൾ. പുതിയ പുൽക്കൊടികൾ മുളക്കുമ്പോൾ തന്നെ പഴയ ആൽമരം കടപുഴകിയിട്ടില്ല എന്ന് തെളിയിച്ചു കൊടുക്കാൻ എന്ത് കൊണ്ടും സാറിന് ബാധ്യതയുണ്ട്. ആ ആൽമരത്തിൽ നിന്നും സുഖശീതളമായ കാറ്റും തണലും ജനങ്ങൾക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. - ഒരു പരസ്യകലാകാരൻ, ദുബൈ .( മുൻ രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര - സ്റ്റുഡന്റ്)
@lixonalex6591
@lixonalex6591 4 жыл бұрын
എല്ലാം... നല്ലത്... ആവട്ടെ... എത്രയും പെട്ടന്നു... ആ വർക്കു കൾ നടക്കട്ടെ... ചേട്ടൻ വീണ്ടും സിനിമയിൽ സജീവം ആവട്ടെ
@sajipoikayil2575
@sajipoikayil2575 4 жыл бұрын
കണ്ണുകളെ ഈറനണിചു കൊണ്ടാണ് താങ്കൾ പോയത്,നല്ല അവതരണം നല്ല സ്മരണ ,മറ്റാരോ എഴുതിയതു പോലെ ഞാൻ ഇന്നും പല പോസ്റ്ററുകളും നോക്കി നിന്നു പരസ്യ കലയുടെ പിന്നിലെ കഥകൾ അയവിറക്കി..താങ്കൾക്കു നന്ദി,സഫാരിക്കും..
@jijopalliprath7363
@jijopalliprath7363 4 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയും കണ്ടു ഇഷ്ടപ്പെട്ടു, തുടർന്നും സിനിമയിൽ ഉണ്ടാകണം
@madhut.r.7997
@madhut.r.7997 4 жыл бұрын
ശ്രേദ്ധിക്കപ്പെടാത്ത ധാരാളം കലാകാരൻമാർ ചലച്ചിത്രലോകത്തുണ്ട് !!! ഗായത്രി അശോകിനെ അറിയാമെങ്കിലും മലയാള സിനിമാലോകത്ത് വളരെ ശ്രേദ്ധിക്കപ്പെടേണ്ട ഒരു കലാകാരനാണെന്ന് ഈ വീഡിയോയിൽ നിന്നും മനസിലാക്കുന്നു !!! എല്ലാ ആശംസകളും നേരുന്നു !!!
@englishhelper5661
@englishhelper5661 4 жыл бұрын
*How many here die hard fan of safari channel*
@mohmedmansooor488
@mohmedmansooor488 4 жыл бұрын
സർ, സാധാരണ സിനിമ പ്രവർത്തകരുടെ ജാഡകളില്ലാതെ ,വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു .. ഒരു പാട് അറിവ് പകർന്ന് കിട്ടിയതിൽ നന്ദി രേഖപ്പെടുത്തുന്നു... താങ്കളുടെ ഈ വിവരണം അവസാനിച്ചുവെന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അസ്വസ്ത മനസ്സിനെ പിടികൂടി.... നല്ലൊരു അദ്ധ്യാപകന്റെ മുൻപിൽ ഇരുന്ന ഫീൽ
@vishnusadan9711
@vishnusadan9711 4 жыл бұрын
35 episode തുടങ്ങിയപ്പോൾ വിചാരിച്ചില്ല ഇത് അവസാനം tata പറയും എന്ന്. വളരെ നല്ല കുറെ കഥകൾ കേട്ട ഫീൽ. Thanks
@sebastians8058
@sebastians8058 4 жыл бұрын
താങ്കൾ നന്മയുള്ള ഒരു കലാകാരൻ ആണ്. God bless you
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv 4 жыл бұрын
വേറെ വാക്കുകൾ ഇല്ല. ഒരുപാട് നന്ദി സാർ.
@breezethomas9044
@breezethomas9044 4 жыл бұрын
ലാൽജോസ് സാറിന്റെ കഴിഞ്ഞു ഒരുപാട് ഇഷ്ടമായ എപ്പിസോഡുകൾ...നന്ദി
@ajikumar2214
@ajikumar2214 4 жыл бұрын
ഇപ്പോൾ നിർത്തും ഈ അനുഭവ വിവരണം എന്നു പ്രതീക്ഷിച്ചില്ല അടുപ്പമുള്ള ഒരു ഏട്ടന്റെ കഥകൾ കേട്ടിരിക്കുവാൻ എന്ന പോലെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു . ഒരു നിരാശ നിർത്തി എന്നറിഞ്ഞതിൽ
@subinskumar2711
@subinskumar2711 3 жыл бұрын
I didn’t even know u before , randomly watched one of ur video and I ended up watching the whole series ..The way u speak made me listen to you more and more. You are nice human being with positive attitude . Respect Sir
@circuits00
@circuits00 4 жыл бұрын
Waiting for that MT movie. All the very best! Lots of love and RESPECT, Ruth.
@krishnakumarv7015
@krishnakumarv7015 4 жыл бұрын
Beyond words, hundred percent genuine and gifted, so simple and noble, praying to god for most deserving ultimate fame and recognition. Sincere wish to meet you Sri Ashok one day.
@vishnuvinu9291
@vishnuvinu9291 4 жыл бұрын
വളരെ സസ്പെൻസ് നിലനിർത്തിയായിരുന്നു കഴിഞ്ഞ എപ്പിസോഡ് നിർത്തിയത്..
@rahimkvayath
@rahimkvayath 4 жыл бұрын
എല്ലാ എപ്പിസോഡും അങ്ങനെ തന്നെയായിരുന്നു
@punnoosethomas3784
@punnoosethomas3784 4 жыл бұрын
We are really missing you.
@nidhinkrishnan118
@nidhinkrishnan118 4 жыл бұрын
*ഹൊ...ഇൗ പ്രോഗ്രാം തീരേണ്ടിയിരുന്നില്ല.വളരെ ഇഷ്ടപ്പെട്ടു.*
@pottanmundan
@pottanmundan 4 жыл бұрын
Ashok sir, your episodes are interesting and informative. Good luck for your projects. Your knowledge in literature is amazing.Final minutes of this episode was a different experience.
@gopuberetta8092
@gopuberetta8092 3 жыл бұрын
നല്ല മനസുള്ള നല്ല മനുഷ്യൻ ഇതാണ് അശോക്കിനെ കുറിച്ച് എനിക്ക് തോന്നുന്നത്.. വളരെ നല്ല അവതരണം.. ഗായത്രി അശോകിനെ എന്റെ കോളേജ് കാലം തൊട്ടു നിങ്ങളുടെ പോസ്റ്റേഴ്സ് കണ്ടു അത്ഭുപ്പെട്ടിട്ടുണ്ട്.. വളരെ ടാലെന്റെഡ്
@pushpakaranmm514
@pushpakaranmm514 4 жыл бұрын
പ്രിയപ്പെട്ട GAYATHRI ASHOK സർ , താങ്കളുടെ എപ്പിസോഡ് മുഴുവനും കണ്ടു . വളരെ നീണ്ട വർഷങ്ങൾ മലയാള സിനിമയുടെ പരസ്യ കലാരംഗത്ത് ഗാ യ ത്രി എന്ന നാമം കേരളത്തിന്റെ മുക്കും മൂലയിലും നിറഞ്ഞിരുന്നു . ചിത്രകലയോട് താൽപര്യം ഉള്ളവരും സാധരണ ക്കാരും ഇത് ഗായത്രിയുടെ പോസ്റ്റർ എന്ന് മനസ്സിൽ വരച്ചിരുന്നു. ഇന്ന് പോസ്റ്റ്റിൽ ചെറുതായി ഗായത്രി എന്ന് ചെറുതായി രേഖപ്പെടുത്തി യ സ്ഥാനത്ത് ഒരു വലിയ ഒരു പ്രകാശം നിറയുകയാണ്. മനസ്സിൽ നന്മയുള്ള വരാണെങ്കിൽ കലയിൽ മാസ്റ്റർ ഡിഗ്രി യുള്ളവ രാ ക ണമ്മെന്നില്ല ഈശ്വരചൈതന്യം അവരിലേക്ക് ഇറങ്ങി വരും എന്നതിന്റെ തെളിവാണ് താങ്കളും താങ്കളുടെ ഉറ്റ സുഹൃത്തായ ഡെന്നീസ് ജോസഫ് സാറും . നന്മകൾ നേരുന്നു....
@joythomas2915
@joythomas2915 4 жыл бұрын
വളരെ മനോഹരമായ അവതരണം ഞാൻ ഗായത്രിയിൽ വളരെ കുറച്ചു ദിവസം വർക്ക് ചെയ്തിട്ടുണ്ട്.
@sadaqathperambra4234
@sadaqathperambra4234 Жыл бұрын
മലയാള സിനിമാ ചരിത്രങ്ങളിലൂടെ ഞങ്ങളെ നടത്തിച്ച അശോകൻ സാർ, ഇനിയും പരസ്യങ്ങളും നടക്കാതെ പോയ സ്ക്രിപ്റ്റുകളും പ്രതീക്ഷിക്കുന്നു. ആശംസകൾ ❣️🌹
@gopanambat3046
@gopanambat3046 2 жыл бұрын
Honest narration of a genius. Glad to know he is back to cinema advertisement. He is our pride... Me too belong to Ettumanoor. May god give him many more years in cinema 🙏🙏🙏🙏
@Babaki
@Babaki 4 жыл бұрын
Traffic പടത്തിൽ അസ്റ്റിയൻറ് ആയി ജോലി ചെയ്ത Anish Lalനെ കൊണ്ട് design ചെയ്യിക്കാനാണ് സംവിധായകൻ നോക്കിയത്. ചെങ്ങാതി ഇപ്പോ Cinematographer ആണ്.
@kishorvakathanam6337
@kishorvakathanam6337 3 жыл бұрын
പിള്ള പിന്നെ പടം വല്ലോം ചെയ്തോ..? അതാണ്
@jabirtkd5598
@jabirtkd5598 4 жыл бұрын
വീണ്ടും വർക് ചെയ്യുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 44 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
GAYATHRI ASHOK 16 | Charithram Enniloode 1586 | SafariTV
26:48
George Joseph 03 | Charithram Enniloode 1608 | SafariTV
23:16
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
GAYATHRI ASHOK 27 | Charithram Enniloode 1597 | SafariTV
26:52
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 678 М.