No video

ടി ഡി രാമകൃഷ്ണൻ, പച്ച- മഞ്ഞ -ചുവപ്പ് !, Interview & Photoshoot,T D Ramakrishnan,Jamesh Show

  Рет қаралды 11,264

Jamesh Show

Jamesh Show

3 жыл бұрын

ടി ഡി രാമകൃഷ്ണൻ രചിച്ച പുസ്തങ്ങളിൽ ആദ്യം കൈയിലെത്തിയത് "ഫ്രാൻസിസ് ഇട്ടിക്കോര"യായിരുന്നു. ഞാൻ ജനിച്ചുവളർന്ന കോട്ടക്കലിൽ നിന്ന് ഏറെയൊന്നും അകലയല്ലാതെ കിടന്നിരുന്ന കുന്നംകുളം എന്ന സ്ഥലം പശ്ചാത്തലമാക്കി രചിച്ച ആ നോവൽ വായിച്ചുതുടങ്ങിയപ്പോഴെ ഞാൻ ടി ഡിയുടെ ആരാധകനായി മാറി. പിന്നെയാണ് "സു​ഗന്ധി എന്ന ആണ്ടാൾ നായകി" വായിക്കുന്നത്.
എഴുത്തുകാരനെ എപ്പോഴെങ്കിലും കാണണം അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കണം എന്നൊരാ​ഗ്ര​ഹം ആ വായന കഴിഞ്ഞതോടെ മനസ്സിൽ കയറിക്കൂടി. അദ്ദേഹത്തിന്റെ അല്പം നരച്ച താടിയും തിളങ്ങുന്ന കണ്ണുകളും ഉപയോ​ഗിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ​കളിൽ സൃഷ്ടിക്കാവുന്ന ചില സവി​ശേഷമായ ആഖ്യാനങ്ങൾ അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടിരുന്നു.
കാലം കടന്നുപോയി . ടി ഡി യെ കാണുകയോ ഫോട്ടോയെടുക്കുകയോ ചെയ്തില്ല. അ​ദ്ദേഹത്തെ കാണാനുള്ള അവസരമുണ്ടായില്ല എന്നതാണ് ശരി.
ഈയടുത്താണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ "പച്ച മഞ്ഞ ചുവപ്പ് " കൈയിലെത്തുന്നത്.
കോട്ടക്കലിൽ നിന്ന് ബസ് കയറി 16 കിലോമീറ്റർ പോയാൽ തിരൂരായി. അവിടെയാണ് ഞാൻ കണ്ട ആദ്യ റെയിൽവേ സ്റ്റേഷനും തീവണ്ടിയുമുണ്ടായിരുന്നത്. വലിയ ശബ്ദത്തിൽ സൈറനടിച്ച് വലിയ ശബ്ദവിന്യാസത്തോടെ കടന്നുപോകുന്ന തീവണ്ടിയും റെയിൽ വേ സ്റ്റേഷനും അവിടുത്തെ കൊടികളും സി​ഗ്നൽ ലൈറ്റുകളും എല്ലാം നിരവധി തവണ പിന്നീട് കണ്ടിട്ടുണ്ടെങ്കിലും അതിൽ നിരവധി തവണ ട്രെയിൻ യാത്ര ചെയ്തിട്ടുണ്ടെങ്കിലും നാം കാണാത്ത വലിയൊരു ലോകം റെയിൽവേ എന്ന നാലക്ഷരത്തിനു പിറകിലുണ്ടെന്ന് "പച്ച മഞ്ഞ ചുകപ്പ് " വായിച്ചതോടെ ചങ്കിടിപ്പോടെ മനസ്സിലാക്കി. വിസ്മയകരമായിരുന്നു ആ വായന. സ്വന്തം ജീവിതാനുഭവങ്ങൾ കൂടിക്കലർന്ന ടി ഡി യുടെ ആദ്യ രചന. എഴുത്തുകാരന്റെ റെയിൽവേ ജീവിതം കഥയോട് ചേർന്നുനിൽക്കുന്നതിനാൽ പുസ്തകം വായിച്ചുകഴിഞ്ഞതോടെ ടി. ഡി ചിരപരിചിതനായ ഒരാളെപ്പോലെ അനുഭവപ്പെട്ടു.
ആ ആത്മവിശ്വാസത്തിൽ അദ്ദേഹത്തെ ബന്ധപ്പെട്ടു മുഖവുരകളില്ലാതെ ഫോട്ടോഷൂട്ടിന് സമ്മതം തേടി. കാലം അനുകൂലമല്ലാതിരുന്നിട്ടും അദ്ദേഹം സമ്മതം അറിയിച്ചു. വലിയ ആശ്വാസമായി. ദിവസങ്ങൾ പിന്നെയും കടന്നുപോയി.
അവസാനം കഴിഞ്ഞയാഴ്ച അതു സംഭവിച്ചു.
പച്ച മഞ്ഞ ചുവപ്പ് എന്ന മൂന്ന് നിറങ്ങളിലുള്ള ഷർട്ട് ധരിച്ച് ഒരു ഷൂട്ട് പ്ലാൻ ചെയ്യാൻ സാധിക്കുമോ എന്ന് ഫോട്ടോഷൂട്ടിനുമുൻപ് അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിനും ടി ഡി സമ്മതിച്ചു.
ഇന്റർവ്യൂ ചെയ്യുന്നതിനിടയിലാണ് മറ്റൊരു കാര്യം അറിഞ്ഞത്. എന്റെ നാടായ കോട്ടക്കലിൽ നിന്നാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. അത് എനിക്കൊരു സർപ്രൈസ് ഇൻഫർമേഷനായിരുന്നു.
ലോകമെങ്ങും വായനക്കാരും ആരാധകരുമുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിലൊരാളായ, സവിശേഷതകകളുടെ കൂടാരമായ ‍ടി ഡി രാമകൃഷ്ണൻ എന്ന വലിയ ജീവിതത്തിലൂടെ ഒരു ചെറിയ യാത്ര.
#TDRamakrishnan,#Alpha,#FrancisIttyCora,#Sugandhiennaandaldevanayaki,#Andharbadirarmookar,#Pachamanjachuvappu,
FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
KZfaq:
/ jameshshow
JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' KZfaq channel, Facebook page and other social media platforms which makes it more accessible to the watchers.
Lets Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob : +91 9447153752
Email : jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200 : Https://Amzn.To/2Nkwbxj
Canon 28-105 : Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Пікірлер: 45
@bava8488
@bava8488 8 ай бұрын
ഒരാഴ്ച ആയിട്ട് ഇദ്ദേഹത്തിന്റ സംസാരം കേൾക്കൽ ഒരു ലഹരി ആയി ആസ്വദിച്ചു കേൾക്കുന്നവർ ഉണ്ടോ?🎉
@jithinkannadan7092
@jithinkannadan7092 3 жыл бұрын
പലപ്പോഴായി പറഞ്ഞ്‌ കേട്ടതാണെങ്കിലും ഇദ്ദേഹം സംസാരിക്കുന്നത്‌ കേൾക്കാൻ എന്ത്‌ രസമാണു.സംസാരത്തിലെ ആ പതിഞ്ഞ താളം ആ നിറുത്തൽ ആ കഥപറച്ചിൽ, ലഹരിയാണു ടി.ഡി
@JameshShow
@JameshShow 3 жыл бұрын
👍👍👍❤️
@sujithb7448
@sujithb7448 3 жыл бұрын
One of the favorite writter
@JameshShow
@JameshShow 3 жыл бұрын
👍👍👍
@muhammedhabeebpari9793
@muhammedhabeebpari9793 3 жыл бұрын
പച്ച മഞ്ഞ ചുവപ്പ് എന്തൊരു എഴുത്ത്, മികച്ച വായനാനുഭവം ❤️. TD ❤️🔥
@user-mt9lr5uc1l
@user-mt9lr5uc1l 14 күн бұрын
Sarintr samsara reethiyum kauthukam undakkunna vishayangalum valare rasakaramayirikkunnu
@ullasd0469
@ullasd0469 Жыл бұрын
ഇത്ര unassuming ആയ ഒരു സാഹിത്യകാരനെ വളരെ അപൂർവമായേ കാണാൻ പറ്റൂ
@priyavm4628
@priyavm4628 3 жыл бұрын
ആഴ്ചപതിപ്പിൽ വായിച്ചു, വലിയ ഇഷ്ടമാണ് അദ്ദേഹത്തിന്റെ കൃതികൾ. വീഡിയോക്ക് നന്ദി
@JameshShow
@JameshShow 3 жыл бұрын
thanks ❤️🙏
@muhammedhabeebpari9793
@muhammedhabeebpari9793 3 жыл бұрын
@@JameshShow അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 💖
@shirin2321
@shirin2321 Жыл бұрын
Thanku so much maahn❤️
@vipinvasudev1541
@vipinvasudev1541 3 жыл бұрын
Td sir my favorite 😍😍
@JameshShow
@JameshShow 3 жыл бұрын
❤️👍
@Tirookkaran_
@Tirookkaran_ Жыл бұрын
സഫാരി ചാനലിൽ ശരാശരി 24 മിനിറ്റ് വീതം 22 എപ്പിസോഡുകൾ. ടി ഡി രാമകൃഷ്ണനെ കണ്ടു കേട്ടു കഴിഞ്ഞു. റെയിൽവേ ജീവിതത്തെ കുറിച്ചും എഴുത്ത് ജീവിതത്തെ കുറിച്ചും ഒരുപാട് അറിയാൻ കഴിഞ്ഞു.ഇനി അദ്ദേഹത്തെ വായിക്കണം. ഇതു വരെ ആ മഹാ മനുഷ്യന്റെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല.
@shebinjabbar8916
@shebinjabbar8916 Жыл бұрын
Francis ittikora
@azeemmkpillai829
@azeemmkpillai829 Жыл бұрын
Interview നടത്താൻ പോയ വിദ്വാന്റെ കടന്നുകയറ്റം അസഹനീയം... അരോചകം. T D രാമകൃഷ്ണൻ സർ പറഞ്ഞോളും. ഇയ്യാൾ എന്തിനാ ഇടയ്ക്ക് കയറുന്നത്?
@JameshShow
@JameshShow Жыл бұрын
🙏🙏🙏❤️
@danishvivanviews5423
@danishvivanviews5423 3 жыл бұрын
💕💕
@JameshShow
@JameshShow 3 жыл бұрын
❤️❤️❤️
@rachelmathew2798
@rachelmathew2798 2 жыл бұрын
Very good episode. 🌹🙏👍👌
@JameshShow
@JameshShow 2 жыл бұрын
❤️❤️👍
@aravindm2025
@aravindm2025 3 жыл бұрын
Very good video. 👏👏
@JameshShow
@JameshShow 3 жыл бұрын
thanks ❤️❤️❤️👍
@teenskitchen5107
@teenskitchen5107 3 жыл бұрын
👍🏼👍🏼
@JameshShow
@JameshShow 3 жыл бұрын
👍👍
@ajaikumarporur3634
@ajaikumarporur3634 3 жыл бұрын
നല്ല അഭിമുഖം👍
@JameshShow
@JameshShow 3 жыл бұрын
thanks ❤️👍
@yadunandmt1981
@yadunandmt1981 3 жыл бұрын
TDR ❤️❤️❤️
@chithrasreekumar4805
@chithrasreekumar4805 3 жыл бұрын
🌹🌹🌹
@JameshShow
@JameshShow 3 жыл бұрын
🙏🙏🙏
@jayakrishnankk8046
@jayakrishnankk8046 3 жыл бұрын
❤️
@JameshShow
@JameshShow 3 жыл бұрын
👍👍
@OLSojan67
@OLSojan67 3 жыл бұрын
🙏
@JameshShow
@JameshShow 3 жыл бұрын
👍👍👍
@romaasrani
@romaasrani 3 жыл бұрын
One week aayi kettoooo
@JameshShow
@JameshShow 3 жыл бұрын
next week 👍
@retojs
@retojs 8 ай бұрын
chettano
@alimonedr1135
@alimonedr1135 3 жыл бұрын
TD
@JameshShow
@JameshShow 3 жыл бұрын
👍👍👍
@proudindian3114
@proudindian3114 Жыл бұрын
പലപ്പോഴും anchor ഇത്രേം respected ആയ അദ്ദേഹത്തെ " നിങ്ങൾ " എന്ന് വിളിച്ചു bilittle ചെയ്യുന്നത് സംസ്കാരശൂന്യത ആണോ അതോ അനാവശ്യ അമിത സ്വാതന്ത്ര്യം ആണോ കാണിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. മലയാളത്തിൽ " താങ്കൾ " എന്ന ഒരു വാക്ക് പ്രഗത്ഭരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കാം കെട്ടോടാ വെറും നിലവാരമില്ലാത്ത anchorey
@JameshShow
@JameshShow Жыл бұрын
🙏🙏🙏🙏🙏🙏🏃🏃🏃🏃🏃🏃🏃
@paavan81
@paavan81 4 күн бұрын
ജമേഷേ, 'ഷോ' കുറച്ച് അധികമാണ്. T D രാമകൃഷ്ണന് തന്നെ വാക്യങ്ങൾ മുഴുവനാക്കാൻ അറിയാം. ഓരോ വാക്യത്തിലും അരോചകമായി നിങ്ങൾ ഓരോന്നു കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ നിങ്ങൾ തരം കുറഞ്ഞ interviewer ആയി മാറും. നിങ്ങളുടെ സ്
@JameshShow
@JameshShow 4 күн бұрын
@@paavan81 noted will correct it
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 36 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН