അപകടകാരണം ഇന്നും അജ്ഞാതം; കടലുണ്ടിയിലെ ആ ദുരന്തരാത്രിയില്‍ സംഭവിച്ചത് | Kadalundi Train Derailment

  Рет қаралды 67,170

Mathrubhumi

Mathrubhumi

10 күн бұрын

2001 ജൂണ്‍ 22, കോഴിക്കോട്ടുനിന്ന് 4.45ന് പുറപ്പെട്ട 6602-ാം നമ്പര്‍ മംഗലാപുരം-ചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് പതിച്ചു. 52 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 222-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആ ദുരന്തം കേരളത്തിന് എന്നും തീരാനോവാണ്. പെരുമണ്‍ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ തീവണ്ടിയപകടമായിരുന്നു കടലുണ്ടിയിലേത്. നിമിഷങ്ങള്‍കം മണല്‍, ചകിരി, മത്സ്യത്തൊഴിലാളികള്‍ പാളത്തിലൂടെയും മറ്റുമായി ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുവാനും മരണസംഖ്യ കുറയ്ക്കാനുമായി.നാടിനെ നടുക്കിയ തീവണ്ടിദുരന്തം വര്‍ഷങ്ങള്‍ക്കുമുന്‍പേ റെയില്‍വേ മറന്നെങ്കിലും വള്ളിക്കുന്നിലെയും കടലുണ്ടിയിലെയും മനുഷ്യസ്നേഹികള്‍ക്ക് ദുരന്തത്തിന്റെ ഓര്‍മകള്‍ മാഞ്ഞുപോയിട്ടില്ല. ഒപ്പം ദുരന്തത്തില്‍പെട്ടവര്‍ക്കും...
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер: 92
@NjanPravasi-dw8jp
@NjanPravasi-dw8jp 19 сағат бұрын
എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഭയാനകമായിരുന്ന വാർത്ത ഇപ്പോഴും ഇത് കാണുമ്പോൾ മനസ്സിൽ ഒരു വേദന
@masas916
@masas916 19 сағат бұрын
കുട്ടിക്കാലത്ത് പത്രങ്ങളിൽ വായിച്ചതും tv യിൽ കണ്ടതും ഓർമിക്കുന്നു. ഗുജറാത്ത്‌ ഭൂകമ്പം, ഒരു ബസ് തീ പിടിച്ചു കുറേ പേര് മരിച്ചത്, ഏർവാടിയിലെ മാനസിക രോഗികളെ താമസിപ്പിച്ച ഷെഡ് കത്തി കുറേ പേര് മരിച്ചത്, ഗുജറാത്ത്‌ കലാപം, മണിച്ചന്റെ വ്യാജ മദ്യ ദുരന്തം,ആലുവ കൂട്ടക്കൊല , മനസ്സിൽ തങ്ങി നിൽക്കുന്ന ചില ദുരന്ത വാർത്തയിൽ ഒന്ന്.😢
@janakisworld8089
@janakisworld8089 12 сағат бұрын
എന്റെ ചെറുപ്പത്തിലെ മറക്കാത്ത ഒരു ഓർമ ആണ് ഇത്..എന്റെ അച്ഛൻ അന്ന് ട്രാൻസ്ഫർ ആയി കാസർഗോഡ് ആയിരുന്നു... ഇതിനു തൊട്ടു മുന്നേ ഉള്ള ട്രെയിനിനു ആണ് അച്ഛൻ തിരുവനന്തപുരത്തേക്ക് വന്നത്....tv യിൽ news കണ്ട് ഞങ്ങളൊക്കെ ഒരുപാട് ടെൻഷൻ അടിച്ചുപോയി... അന്വേഷിക്കാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ.... പിന്നീട് അച്ഛനെ കാണുന്നതുവരെ അനുഭവിച്ച ആധി..😢
@ganeshgpanicker7383
@ganeshgpanicker7383 19 сағат бұрын
നാട്ടുകാരുടെ അടക്കം ആഘോര പ്രയത്നം കൊണ്ടാണ് മരണ സംഘ്യ 52 ആയി കുറഞ്ഞത് ഇല്ലായിരുന്നു എങ്കിൽ പിന്നെയും കൂടിയേനെ 🙏
@navyajosephofficial
@navyajosephofficial 16 сағат бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഈ ദുരന്തവാർത്ത കേട്ടത്.. ആ ചുറ്റുവട്ടത്തുള്ളവരുടെ ആത്മാർത്ഥമായ പ്രവർത്തനവും പ്രാർത്ഥനയുമാണ് ഒത്തിരിപ്പേരുടെ രക്ഷപെടലിന് കാരണമായത്.. യാദൃശ്ചികമായി ഇപ്പോൾ ഈ വാർത്ത കണ്ടപ്പോൾ 'ഗർഭിണികൾ ഇങ്ങനത്തെ വിഷമിപ്പിക്കുന്ന വാർത്തയൊന്നും കേൾക്കരുത്' എന്ന് അമ്മ അപ്പുറത്തിരുന്നു ശാസിക്കുന്നത് കേട്ടു.. അമ്മയോട് ഒന്നേ പറഞ്ഞുള്ളൂ.. ഇതൊക്കെ കേൾക്കുമ്പോൾ നിരാശ അല്ല, എന്റെ നാട്ടിൽ മനുഷ്യത്വം മരിച്ചിട്ടില്ല, ഒരിക്കലും മരിക്കുകയുമില്ല എന്നതിന്റെ രോമാഞ്ചമാണ് എനിക്ക് തോന്നുന്നത്.. പിന്നെ എന്റെ കുട്ടീം ഇതൊക്കെ കേക്കുകയാണെങ്കി അകത്തിരുന്നു കേക്കട്ടെ.. മനുഷ്യത്വം എന്താണെന്ന് അവനോ അവളോ ഇപ്പോഴേ പഠിക്കട്ടെ! അല്ലേ?
@sumeshrocks2070
@sumeshrocks2070 19 сағат бұрын
കടലുണ്ടിയായാലും കരിപ്പൂര് ആയാലും രക്ഷപ്രവർത്തനം നടത്തിയ നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമാണ് അവിടെത്തെ ഹീറോസ്
@faisalkuniyil162
@faisalkuniyil162 19 сағат бұрын
ഇപ്പോൾ ചെന്നൈ മെയിലിൽ ഇരുന്ന് കൊണ്ട് ഫോണിൽ ഈ വാർത്ത നോക്കുന്ന ഞാൻ വണ്ടി ഇപ്പോൾ സേലം എത്താറായി വടകര യിലേക്ക് വന്നുകൊണ്ടിരിക്കുന്നു ❤
@MrJoel1020
@MrJoel1020 19 сағат бұрын
അന്നത്തെ ദൂരദർശനിലൂടെ ഏഴുമണിയുടെ വാർത്ത ഞെട്ടലോടെ കേട്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്.😢
@IndiaLive87
@IndiaLive87 9 сағат бұрын
ഞാൻ 7ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ അപകടം എൻ്റെ ഒരു അയൽപക്കകാരൻ സുഹൃത്ത് ഈ ട്രൈനിൽ അന്ന് സഞ്ചരിച്ചിരുന്നു ഏറ്റവും പിറകിലെ കോച്ചിലായതിനാൽ രക്ഷപെട്ടു ഇന്നും കടലുണ്ടിയിലൂടെ യാത്ര ചെയ്യുമ്പോൾ ഓർമയിൽ വരും ഈ ദുരന്തം😢😢
@Veerabadran1
@Veerabadran1 7 сағат бұрын
രക്ഷപ്രവർത്തകർക്ക് നന്മകൾ നേരുന്നു💝💝💝💝💝
@jothisparacka3759
@jothisparacka3759 2 сағат бұрын
രണ്ടാം ക്ലാസിൽ ഭയത്തോടെ കണ്ട അപകടം...
@Panther33542
@Panther33542 16 сағат бұрын
എന്ത് അജ്ഞാതം ? കാലപ്പഴക്കം ചെന്ന പാലം തന്നെ . കുറെ ജീവനുകൾ ബലിയർപ്പിക്കേണ്ടി വന്നു റയിൽവയ്യുടെ കണ്ണ് തുറക്കാൻ. ഇന്നും ഓർമയുണ്ട് ദൂരദർശനിൽ വാർത്ത വന്നത് .
@gajanhaas
@gajanhaas 16 сағат бұрын
What a tragic accident! This train is special to me. As a child I took this train from Chennai to Kanpur. I always loved the Kadalundi area. I have to say these locals who ran to save the survivors from the derailment are the true unsung heroes. My heart goes out to the families who lost their loved ones! Listening to this documentary gets me emotional! Let's never forget the locals who helped out. True heroes! My salute and respect to them all! I forgot to mention the loco pilot handled the accident very well. Imagine how terrorizing it must have been to him. Salute to him for never forgetting and paying homage to the lost lives! A very good documentary!
@NishuStories
@NishuStories 16 сағат бұрын
ഞാൻ 9th പഠിക്കുമ്പോൾ സ്കൂൾ ചിത്രരചന മത്സരത്തിൽ ഈ അപകടമായിരുന്നു തീം... എനിക്ക് രണ്ടാം സ്ഥാനമായിരുന്നു കിട്ടയത്
@junukadalundi5121
@junukadalundi5121 19 сағат бұрын
എന്റെ ചെറുപ്പ കാലത്ത് ഞാനും ഓടിപ്പോയിരുന്നു 😢.
@arundev8181
@arundev8181 19 сағат бұрын
പഴക്കം ചെന്ന പാലം, 100 വർഷം പഴക്കം 😔
@dileepanvm2599
@dileepanvm2599 16 сағат бұрын
2001 . Sslc kazhinju plus one admissionu njan application koduthu nilkunna samayam. 16 vayassu. Ipol 39 vayassu. News paperilum radioilum tv yilum kandathu orkkunnu
@pravikm9391
@pravikm9391 19 сағат бұрын
😢kelkubo thanne vallatha vedana aubhavichavre kurich orkumbo😮
@crfmtv30
@crfmtv30 12 сағат бұрын
കാരണവന്മാർ പറഞ്ഞുകേട്ടതാ പാലം പണിതതിലെ അഴിമതി ആയിരുന്നു... അത് ഒതുക്കി വേറെന്തൊക്കെയോ കാരണങ്ങൾ ആക്കി...
@shafitravel
@shafitravel 19 сағат бұрын
ഈ അപകടം നടന്ന സമയത്ത് ഞാൻ അവിടെ പോയിരുന്നു.. ഇപ്പോൾ ഞാൻ അതിലെ യാത്ര ചെയ്യുമ്പോൾ എന്നും ഈ അപകടം ഓർക്കാറുണ്ട്.. ഞാനും എന്റെ ഭാര്യയും കുട്ടികളുമാണ് യാത്ര ചെയ്യാറ് അവർക്ക് ഈ അപകടം പറഞ്ഞു കൊടുക്കാറുണ്ട്
Wait for the last one! 👀
00:28
Josh Horton
Рет қаралды 132 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 115 МЛН