No video

വേമ്പനാട്ടുകായലിലെ അത്ഭുതദ്വീപും നൂറ്റാണ്ടുകൾ പഴക്കമുള്ള ടി വി പുരം ശ്രീരാമ സ്വാമി ക്ഷേത്രവും

  Рет қаралды 10,902

Dipu Viswanathan Vaikom

Dipu Viswanathan Vaikom

2 жыл бұрын

T V PURAM sreeramaswami temple vaikom kottayam district
കേരളത്തിൽ, കോട്ടയം ജില്ലയിലെ തിരുമണിവെങ്കിടപുരം ഗ്രാമത്തിൽ, വേമ്പനാട്ട് കായലിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമിക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമസ്വാമി, ഖരവധത്തിനുശേഷം അത്യുഗ്രഭാവത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണിത്[അവലംബം ആവശ്യമാണ്]. ഉപദേവതകളായി ഗണപതി, ഹനുമാൻ, ശിവൻ, അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും സന്നിധികളുണ്ട്. കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലൊന്നായ ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹമുള്ളത്[അവലംബം ആവശ്യമാണ്]. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, ശ്രീരാമനവമി, രാമായണ മാസം, കർക്കടകവാവ് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളുന്ന ദേവന്മാരിൽ 'തൃണയംകുടത്തപ്പൻ' എന്നറിയപ്പെടുന്ന ഇവിടത്തെ ഭഗവാനുമുണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള രണ്ടേരണ്ട് ശ്രീരാമസ്വാമിക്ഷേത്രങ്ങളിലൊന്നാണിത്
ക്ഷേത്രത്തിലെ മുഖ്യമൂർത്തി, ശ്രീരാമനായാണ് കണക്കാക്കിവരുന്നതെങ്കിലും വാസ്തവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ്. മണിവെങ്കിടൻ എന്ന തമിഴ് ബ്രാഹ്മണനാണ് ഈ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. അതാണ് 'തിരുമണിവെങ്കിടപുരം' എന്ന സ്ഥലനാമത്തിനും കാരണം. പിന്നീട് ഇത് ലോപിച്ച് 'തൃണയംകുടം' എന്നും 'ടി.വി. പുരം' എന്നുമായി മാറി തിരുപ്പതി വെങ്കടാചലപതിയുടെ ഭക്തനായിരുന്ന മണിവെങ്കിടനും കുടുംബവും, നാട്ടിലുണ്ടായ വിദേശ ആക്രമണങ്ങളെത്തുടർന്ന് കേരളത്തിൽ അഭയം തേടുകയും വേമ്പനാട്ട് കായൽ വഴി ഈ ഗ്രാമത്തിലെത്തുകയും ചെയ്തു. തന്റെ ജീവന്നും സ്വത്തിനും അഭയം നൽകിയതിന്റെ പ്രത്യുപകാരമായി മണിവെങ്കിടൻ, താൻ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം കായലിന്റെ നടുക്കുള്ള തുരുത്തിൽ ഒരു ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. പിൽക്കാലത്ത് തിരുമണിവെങ്കിടപുരത്തും വിദേശ ആക്രമണമുണ്ടാകുകയും ക്ഷേത്രം നശിച്ചുപോകുകയും ചെയ്തു. പിന്നീടൊരു കാലത്ത്, കായലിൽ നിന്ന് വിഗ്രഹം വീണ്ടെടുക്കുകയും പ്രതിഷ്ഠ നടത്തുകയുമായിരുന്നു.
തിരുമണി വെങ്കിടപുരത്തിന് സമീപം വേമ്പനാട്ടു കായലിലൊരു വിളക്കുമാടത്തുരുത്തുണ്ട്. പഴയൊരു വിളക്കുമാടവും. ടി.വി.പുരത്തിന്റേയും വൈക്കത്തിന്റെയും ഗതകാല പ്രതാപത്തിന്റെ ഓര്‍മ്മക്കുറിപ്പാണ് വിളക്കെരിയാത്ത ഈ വിളക്കുമാടം. പണ്ട് രാജഭരണകാലത്ത് ഇതുവഴി വേമ്പനാട്ടു കായലിലൂടെ കൊച്ചി, ആലപ്പുഴ, കോട്ടയം എന്നീ വ്യാപാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ധാരാളം ചരക്ക് വഞ്ചികളും യാത്രായാനങ്ങളും കടന്നുപോയിരുന്നു. ടി.വി.പുരത്തെ ബോട്ട് ജെട്ടിയും സജീവമായിരുന്നു. ലോകപ്രശസ്തമായ വൈക്കം കയറിന്റെ പ്രധാന ഉത്പാദന കേന്ദ്രമായ ടി.വി പുരത്തേക്കായി കേവ് വള്ളങ്ങള്‍ പതിവായെത്തിയിരുന്നു. ജലയാനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ വഴികാട്ടാനാണ് അന്ന് വിളക്ക് മരം സ്ഥാപിച്ചത്. വിളക്കുമാടതുരുത്തില്‍ വഞ്ചിക്കാര്‍ വിശ്രമിച്ചിരുന്നു. ദേശീയ ജലപാതയ്ക്ക് സമീപമാണ് വിളക്കുമാടതുരുത്ത്. അതിപുരാതനമായ ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രവും അടുത്താണ്.
ജലവിഭവവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തുരുത്തിന് 12 സെന്റാണ് വിസ്തീര്‍ണ്ണം. തോണിക്കാര്‍ക്ക് വിശ്രമിക്കാനായി ഒറ്റമുറി കെട്ടിടവും തേക്ക് തൂണിലുള്ള വിളക്ക് മരവുമുണ്ടായിരുന്നു. വിളക്ക് മരത്തില്‍ എന്നും സന്ധ്യക്ക് എണ്ണയൊഴിച്ച്‌ തിരിതെളിക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച ജീവനക്കാരനായിരുന്നു. ഇന്ന് അതെല്ലാം ഓര്‍മ്മകള്‍ മാത്രമായി.
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 73
@Vishu95100
@Vishu95100 Жыл бұрын
അതിമനോഹരമായ ഒരു സ്ഥലം.. ഇത് എന്നും ഇതുപോലെ നിലനിർത്താൻ തിരുമണിവെങ്കടപുരത്തപ്പൻ കനിയട്ടെ!
@Vishu95100
@Vishu95100 Жыл бұрын
കർക്കടകമാസാരംഭവും കർക്കടകവാവും ഒരുമിച്ചുവരുന്ന അപൂർവദിനമായ ഇന്ന് (17-07-2023) ഇത് കേൾക്കണമെന്ന് തോന്നിച്ചത് തിരുമണിവെങ്കടപുരത്തപ്പൻ തന്നെയാണെന്ന് ഉറപ്പ്.. വലിയൊരു ജൈവവൈവിധ്യത്തിന്റെ കലവറയായി മാറിയ വിളക്കുമാടത്തറ, അതിന് കോട്ടം തട്ടാത്ത രീതിയിൽ നവീകരിച്ചുകാണാൻ ഒരു ആഗ്രഹമുണ്ട്..
@dipuparameswaran
@dipuparameswaran 2 жыл бұрын
തുരുത്തിലെ കാഴ്ചകൾ സൂപ്പർ... എലി വിഷപരിഹാരം ആദ്യമായിട്ടാണ് കേൾക്കുന്നത് 👌👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ഇവിടെ പഴയ കാലം മുതൽ ഉള്ളതാണ് ഇതിനുള്ള പരിഹാരം .
@sasikk1275
@sasikk1275 2 жыл бұрын
വൈക്കം താലൂക്ക് നിവാസി ആണെങ്കിലും തിരുമണി വെങ്കടപുരം ശ്രീരാമ ക്ഷേത്രത്തെകുറിച്ച് അറിയുന്ന കാര്യങ്ങൾ ആദ്യമായി കേൾക്കുകയാണ് . അതുപോലെ TV പുരം എന്ന് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ മുഴുവൻ പേരും തിരുമണി വെങ്കടപുരം എന്നത് ആദ്യത്തെ അറിവാണ് . വളരെ ഗംഭീരമായ ഒരു ക്ഷേത്ര സമുച്ചയം തന്നെയാണിത്.. അവിടെ ക്ഷേത്ര തീരത്തു നിന്നും വളരെ അകലെയല്ലാതെ കായലിൽ കാണുന്ന വിളക്ക് മാടം ദീപിനേക്കുറിച്ചും , എലിവിഷബാധയേറ്റാലുള്ള ക്ഷേത്രദർശന സബ്രദായങ്ങളേക്കുറിച്ചും കേൾക്കുന്നത് വളരെയധികം കൗതുകം ജനിപ്പിക്കുന്നു . TV പുരത്തെത്തി ക്ഷേത്ര ദർശനം നടത്താൻ അവസരം ലഭിക്കാത്ത എന്നേപ്പോലെയുള്ള നിർഭാഗ്യവാന്മാർക്ക് ശ്രീരാമ സ്വാമിയുടെ ദർശനസായൂജ്യം ലഭിച്ച പ്രതീതി സൃഷ്ടിക്കാൻ ഈ വീഡിയോയിലൂടെ കഴിഞ്ഞിരിക്കുന്നു.. ദീപുവിന്റെ എളിയ പ്രയത്നം കൊണ്ട് ആ നാടിനേക്കുറിച്ചും ക്ഷേത്രത്തെകുറിച്ചും ലോകം മുഴുവൻ ഉള്ള മലയാളികൾക്ക് അവയുടെ മാഹാത്മ്യം ഒരു നിമിത്തം പോലെ അറിയാൻ കഴിയുന്നത് താങ്കളുടെ ജന്മസാഫല്യമായി കരുതാം.. ദീപുവിന് TV പുരത്തപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു ... പ്രണാമം.....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you sir for your great support❤️❤️🙏🙏
@musicalboxmb1264
@musicalboxmb1264 2 жыл бұрын
Adyamayi kelkunna arivu
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you❤️❤️🙏
@santharajendran305
@santharajendran305 2 жыл бұрын
വളരെ സന്തോഷമായി.,നന്നായിട്ടുണ്ട്.👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏
@ambilisanthosh3465
@ambilisanthosh3465 Ай бұрын
Kollam🙏🙏🙏
@YouarewithSethu
@YouarewithSethu 2 жыл бұрын
👌👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you sethu
@sreenathmadhav
@sreenathmadhav 8 ай бұрын
എന്റെ നാട് .ജയ് ശ്രീ റാം ❤
@chandrabose4623
@chandrabose4623 2 жыл бұрын
🙏🙏🙏🙏🙏
@indian936
@indian936 2 жыл бұрын
Jai Shree Ram 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@sindhukn2535
@sindhukn2535 2 жыл бұрын
Very beautiful video. I will try to visit this temple and thank you for sharing the story of temple
@Dipuviswanathan
@Dipuviswanathan 2 жыл бұрын
വളരെ സന്തോഷം വരുമ്പോൾ പറയൂ.ഞാൻ താമസിക്കുന്നതും ഇതിന്റെ അടുത്തു തന്നെയാണ്. Thank you🙏🙏
@sreejithmm1491
@sreejithmm1491 2 жыл бұрын
Poliyanallo aasaaaneeee
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thanks 🤗🤗💙💙
@rajuunniu
@rajuunniu 2 жыл бұрын
Nice video, backwater visuals are superb, appreciated
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you so much rajeev❤️❤️
@ravisanker9533
@ravisanker9533 2 жыл бұрын
Your presentation really superb....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you💙💙
@premakumarim4355
@premakumarim4355 2 жыл бұрын
Sree Rama Rama Rama 🙏Sree Rama chandra jaya 🙏Sree Rama Jayam🙏🙏🙏🌹🌹
@manumuraleedharan333
@manumuraleedharan333 2 жыл бұрын
Deepu chetta well crafted😍 well done😍 keep it up👌👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you manu❤️❤️🙏🙏
@aneeshmygodmyallalsomypray163
@aneeshmygodmyallalsomypray163 2 жыл бұрын
🙏🏻👍❤ thanks deepu for our temple brings to devotees 👍🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you aneesh❤️❤️
@aravindakshanpt4312
@aravindakshanpt4312 2 жыл бұрын
🧘🧘🧘🧘🧘verygood
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@kunjumon1422
@kunjumon1422 2 жыл бұрын
Hare rama
@CS-wi3ff
@CS-wi3ff 2 жыл бұрын
Ambo... Atlast chaythu ❤️❤️❤️❤️🌹 superbbbb
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you❤️❤️❤️
@ajithkumarn3201
@ajithkumarn3201 2 жыл бұрын
Very good vedeo 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@srk8360
@srk8360 2 жыл бұрын
Vaikkaththappa.. 🙏🙏🙏🙏🙏💐💐 saranam.../vallarra manooharram... 👌👌💐💐🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏
@neethuraveendran7147
@neethuraveendran7147 2 жыл бұрын
Ohh dipu chetta you just amazing 😊😊. Like your videos all the time❤️❤️ Thank you
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you neethu ❤️❤️🙏
@treesakurian7039
@treesakurian7039 9 ай бұрын
🙏
@Dipuviswanathan
@Dipuviswanathan 9 ай бұрын
🙏🙏🙏🙏
@phenomraj1652
@phenomraj1652 2 жыл бұрын
Very informative 👏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Nalla arivukal
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@Blofeld811
@Blofeld811 2 жыл бұрын
Very good research
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@Blofeld811
@Blofeld811 2 жыл бұрын
TV Puram full പേര് ഇപ്പോഴാണ് അറിയുന്നത്😀😀
@avanthikaaneesh9950
@avanthikaaneesh9950 2 жыл бұрын
✌️👏👏👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you👍
@neethuraveendran7147
@neethuraveendran7147 2 жыл бұрын
Dipu chetta you just amazing 😊😊 Like your videos all the time❤️❤️ Thank you 🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you 💚❤️
@neethuraveendran7147
@neethuraveendran7147 2 жыл бұрын
💃🏻💃🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🤝🤝
@ramandarsu9457
@ramandarsu9457 2 жыл бұрын
🙏🙏🙏🌹🌹🌹👍👍👍
@Dipuviswanathan
@Dipuviswanathan 2 жыл бұрын
💛💛
@avanthikaaneesh9950
@avanthikaaneesh9950 2 жыл бұрын
🙏🙏👏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏🙏
@premakumarim4355
@premakumarim4355 2 жыл бұрын
🙏🙏🙏🙏🌹🌹
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
ശ്രീ രാമസ്വാമി ദേവന്റെ ശക്തമായ സാനിദ്ധ്യം ഉള്ള ക്ഷേത്രം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
അതേ മഹാക്ഷേത്രം
@manukrajappan5211
@manukrajappan5211 2 жыл бұрын
ത്രിപ്പക്കുടം ക്ഷേത്രത്തെ പറ്റിയോക്കെ വീഡിയോ ചെയ്യുമോ..? രണ്ട് തൃപ്പക്കുടം ക്ഷേത്രങ്ങൾ ഉണ്ടല്ലോ..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
അനുമതി കിട്ടിയാൽ തീർച്ച ആയും ചെയ്യാട്ടോ🤝❤️
@shwethan.s3071
@shwethan.s3071 2 жыл бұрын
ടിവി പുരം അമ്പലത്തിൽ പോയിട്ടോണ്ടോ
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ഉവ്വല്ലോ
@CS-wi3ff
@CS-wi3ff 2 жыл бұрын
Next thiruvaraap sri krishna kshetraam near vambanad end... Thiruvarppu chayamo?
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ഞാനൊന്ന് നോക്കട്ടെട്ടോ അവരുടെ പെർമിഷൻ കിട്ടിയാൽ തീർച്ച ആയും ചെയ്യാം .👍👍🙏❤️
@CS-wi3ff
@CS-wi3ff 2 жыл бұрын
🧡🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
👍
@shwethans7640
@shwethans7640 2 жыл бұрын
Ethono puthiya video cheym ennu paranjathanu good
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you ashwin❤️❤️👍
@kmcstarkmcstar5662
@kmcstarkmcstar5662 2 жыл бұрын
Mop
PUNDAREEKAPURAM MAHAVISHNU TEMPLE | MURAL PAINTINGS
34:55
Dipu Viswanathan Vaikom
Рет қаралды 49 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
സ്മാർത്തവിചാരം | SMARTHAVICHARAM
25:57
Dipu Viswanathan Vaikom
Рет қаралды 1 М.
THIRU KACHAMKURISSI MAHAVISHNU TEMPLE | KOLLENGODE | PALAKKAD
18:18
Dipu Viswanathan Vaikom
Рет қаралды 45 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18