No video

വിട പറയുമ്പോൾ/മലയാളം കവിത/ഉണ്ണികൃഷ്ണൻ വാകയാട്ടില്ലം/ ജോൺസ് ജോസ്

  Рет қаралды 17,210

UnnikrishnanVakayatillam SudarsanMedia

UnnikrishnanVakayatillam SudarsanMedia

Күн бұрын

WRITTEN BY UNNIKRISHNAN VAKAYATILLAM
MUSIC,ORCHESTRATION AND VOCAL:JOHNS JOSE
തിരികെഞാൻ പോരുമ്പൊ-
ളെൻനേർക്കുനീണ്ട നിൻ-
മിഴിയിലെ ചുടുനീരു പോരേ,
ഇടറുമാകണ്ഠത്തിൽ
നിന്നുമടർന്ന നിൻ-
നനവുള്ള വാക്കുകൾ പോരേ,
പ്രണയിനീ നമ്മൾ വേർ-
പിരിയുമീ നിമിഷത്തി-
ന്നോർമ്മയിൽ ഒരുജൻമം പിടയാൻ..
ഒരുമിച്ചു നാം കണ്ട
നിറമുള്ളസ്വപ്നങ്ങൾ
കരിയുന്നൊരീവഴിവക്കിൽ,
എരിയുന്നനോവിൻ കനൽച്ചീളുകൊണ്ടെന്റെ-
ഹൃദയംമുറിയുന്ന നേരം,
പറയാതെപോയൊരെൻ
പ്രണയാക്ഷരങ്ങൾ നീ-
യറിയാതിരിക്കട്ടെയെന്നും,
കണ്ണീരുകൊണ്ടെന്റെ-
കാഴ്ചമറഞ്ഞതും
കാണാതെപോകട്ടെ സഖി നീ..
അഴകിന്റെ കവിതയാ-
യരികിൽ നീ വന്നൊരാ-
പുലർവേളകൾ ഞാൻ മറക്കാം..!
പ്രണയസല്ലാപത്തിൽ
മുഴുകിയൊരാർദ്രമാം
സായന്തനങ്ങൾ മറക്കാം..,
ഒരുനേർത്ത പുഞ്ചിരി-
ക്കുളിരിൽ നീയലിയിച്ച
പരിഭവപ്പകലും മറക്കാം ..,
ഒരുതുണ്ടു കടലാസിലാദ്യമായ് നീയന്നു
ഹൃദയം തുറന്ന കുറിമാനം,
പ്രിയമോടെ മനസിൽ ഞാ-
നെന്നോ വരച്ചിട്ട
പ്രണയാർദ്രമാം നിന്റെചിത്രം,
പിന്നെയങ്ങൊരുനാളി-
ലാദ്യമായ് നീ തന്ന
ചുടു ചുംബനത്തിന്റെ മധുരം
ഇല്ല,മറക്കില്ല, മായില്ലൊരിക്കലും
മരണം വിളിയ്ക്കും വരേയ്ക്കും
എഴുതിയാൽതീരാത്ത കവിതപോൽ നീയെന്നും
വറ്റാതിരിക്കുമെന്നുള്ളിൽ..
ഒടുവിലീവഴിയിലെ- യൊറ്റമരംപോലെ
തനിയെ ഞാൻ
നിൽക്കുമ്പൊഴന്നും,
നിറവായ് നിലാവായി-
നറുവർണ്ണക്കനവായെ-
ന്നാത്മാവിൽ നീ പൂത്തു നിൽക്കും..
അരികത്തിരിയ്ക്കിലും
അകലെയാണെങ്കിലും
അനുപമേ നീയാണെൻ ലോകം..
അകലെയങ്ങെവിടെയോ
ഒരുസ്നേഹവാടിയ-
ങ്ങഴകേ നിനക്കൊരുങ്ങുമ്പോൾ,
അതിരുകൾ ഭേദിച്ച-
ങ്ങാകാശമോളവും
വളരുവാനാശംസനേരാം..
അകലത്തിരുന്നു കൊണ്ടെന്നും നിനക്കായെൻ ഹൃദയത്തിൽ പ്രാർത്ഥിച്ചിടാം ഞാൻ..
അകലുമ്പൊഴും പ്രിയേ
ആർദ്രമാം പ്രണയത്തിൻ
അലകളിങ്ങാത്മാവിലില്ലേ..
ഒരുജൻമമിനിയും തരുമെങ്കിൽ പ്രിയദേ!..
ഒരുമിച്ചിടാമന്നു തമ്മിൽ..
നൻമകൾമാത്രം നിനക്കു നേർന്നിട്ടിന്നു-
തിരികേനടക്കട്ടെ ഞാനും.
__________________________
ഉണ്ണികൃഷ്ണൻ
വാകയാട്ടില്ലം

Пікірлер: 45
@user-dp5ev3ih2h
@user-dp5ev3ih2h 3 ай бұрын
അർത്ഥമുള്ള കവിത 👍.. നല്ല ആലാപനം 👍ഓരോ കവിതയും നമുക്ക് ഓരോ ഫീൽ തരുന്നു.. വേർപാട്..... അത് പ്രണയം ആവണമെന്നില്ല,.. ഹൃദയത്തിൽ അത്രമേൽ സ്ഥാനം പിടിച്ച സൗ ഹൃ ദ ങ്ങളുമാകാം... ആ ഒരു വിഷമത്തിൽ നിൽക്കുന്നൊരാൾ ഇതു കേട്ടാൽ തകർന്നുപോകും... അത്രമേൽ ഹൃദ യത്തിലേക്കു ആഴ്ന്നിറങ്ങുന്നു... 😢
@unnikrishnanvakayatillam
@unnikrishnanvakayatillam 3 ай бұрын
❤️❤️ സ്നേഹം
@johnyjohny8022
@johnyjohny8022 Ай бұрын
.,
@santhoshks461
@santhoshks461 16 күн бұрын
മനസ്സിനെ ആർദ്രമാക്കുന്ന കവിത വീണ്ടും മഷി വറ്റാത്ത തുലിക ചലിക്കട്ടെ ആസ്വാദകർക്കായി
@unnikrishnanvakayatillam
@unnikrishnanvakayatillam 16 күн бұрын
🙏🙏🙏
@divyas8446
@divyas8446 14 күн бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു കവിത. കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ ഒന്നും പറയാനില്ല. നല്ല കവിതയ്ക്ക് നന്ദി 🙏❤️ഇടയിലുള്ള പരസ്യം വേണ്ടായിരുന്നു 🤝
@unnikrishnanvakayatillam
@unnikrishnanvakayatillam 13 күн бұрын
❤️❤️❤️❤️
@user-rt5gg3tu6d
@user-rt5gg3tu6d 2 ай бұрын
Beautiful.
@unnikrishnanvakayatillam
@unnikrishnanvakayatillam 2 ай бұрын
❤️❤️
@user-rx3ry1ey2b
@user-rx3ry1ey2b 3 ай бұрын
ഓരോരുത്തരുടേയും ജീവിതത്തിൽ കൂടെ കടന്നുപോയ അനുഭവങ്ങൾ ദുഃഖ ഛായ കലർന്ന കവിത ഹൃദയംകവരുന്ന കവിത. ഉണ്ണിക്ക് ആശംസകൾ.❤
@unnikrishnanvakayatillam
@unnikrishnanvakayatillam 3 ай бұрын
❤️❤️ സ്നേഹം
@user-tz6nf4dj8b
@user-tz6nf4dj8b 3 ай бұрын
കവിത നന്നായിരിക്കുന്നു. ആലാപനം ആ വരികൾക്ക് ആവശ്യമായ ഫീൽ കൊടുക്കുന്നു. കേൾക്കുമ്പോൾ സങ്കടം തോന്നി. ഇനിയും കവിതകൾ പ്രതീക്ഷിക്കുന്നു. എല്ലാത്തിനും നന്ദി. 🙏
@unnikrishnanvakayatillam
@unnikrishnanvakayatillam 3 ай бұрын
❤️❤️
@anandanp.a.8756
@anandanp.a.8756 3 ай бұрын
പ്രണയം മാനസിക വൈകാരിക തലങ്ങളിലാണ് നിലനിൽക്കുന്നത്. ശാരീരികമായി തോന്നുന്നവർക്കേ വിട എന്ന സങ്കല്പനം ഉണ്ടാവുകയുള്ളൂ. കവിത❤
@unnikrishnanvakayatillam
@unnikrishnanvakayatillam 3 ай бұрын
❤️❤️
@SmilingCheeseBoard-sf2kc
@SmilingCheeseBoard-sf2kc Ай бұрын
@unnikrishnanvakayatillam
@unnikrishnanvakayatillam Ай бұрын
❤️❤️❤️
@sailajakumari4217
@sailajakumari4217 4 ай бұрын
വീണ്ടു വീണ്ടും കേൾക്കാൻ തോന്നുന്നു അതിശയകരമായവരികൾ അലാപനം സൂപ്പർ🙏🙏
@unnikrishnanvakayatillam
@unnikrishnanvakayatillam 4 ай бұрын
❤️❤️❤️❤️🙏🙏
@prakasankondipparambil8836
@prakasankondipparambil8836 5 ай бұрын
അതി മനോഹരം 👌👏👏👏👏
@unnikrishnanvakayatillam
@unnikrishnanvakayatillam 5 ай бұрын
❤️❤️
@maniullanat6194
@maniullanat6194 4 ай бұрын
Nice👍🏻
@unnikrishnanvakayatillam
@unnikrishnanvakayatillam 4 ай бұрын
❤️❤️
@anilab8108
@anilab8108 4 ай бұрын
ഹൃദയത്തിലേക്കു കടന്നു ചെല്ലുന്ന വരികൾ വല്ലാത്തൊരു feel തന്നെ 👌❤️
@unnikrishnanvakayatillam
@unnikrishnanvakayatillam 4 ай бұрын
❤️❤️❤️❤️
@Sheena675
@Sheena675 2 ай бұрын
നല്ല വരികൾ ആലാപനം മനോഹരം
@unnikrishnanvakayatillam
@unnikrishnanvakayatillam 2 ай бұрын
❤️❤️❤️❤️
@ambilianeesh9761
@ambilianeesh9761 5 ай бұрын
മനോഹരമായ വരികൾ❤ അതി മനോഹരമായ ആലാപനം❤
@unnikrishnanvakayatillam
@unnikrishnanvakayatillam 5 ай бұрын
❤️❤️
@user-vg4dg5mx9w
@user-vg4dg5mx9w 5 ай бұрын
❤❤​@@unnikrishnanvakayatillam
@AjithaKumari-vh6og
@AjithaKumari-vh6og 5 ай бұрын
സുന്ദരം... മനോഹരം.. 🥰
@unnikrishnanvakayatillam
@unnikrishnanvakayatillam 5 ай бұрын
❤️❤️
@manjulaek6489
@manjulaek6489 5 ай бұрын
മനോഹരം 👌
@unnikrishnanvakayatillam
@unnikrishnanvakayatillam 5 ай бұрын
❤️❤️
@shaijuthekkiniyedath2381
@shaijuthekkiniyedath2381 4 ай бұрын
വളരെ നല്ല കവിത ആലാപനം മനോഹരം അഭിനന്ദനങ്ങൾ
@unnikrishnanvakayatillam
@unnikrishnanvakayatillam 4 ай бұрын
❤️❤️❤️
@Roshniprasad991
@Roshniprasad991 5 ай бұрын
❤❤❤❤❤
@unnikrishnanvakayatillam
@unnikrishnanvakayatillam 5 ай бұрын
❤️❤️
@sheejagopalakrishnan5278
@sheejagopalakrishnan5278 4 ай бұрын
ഹൃത്യമായ കവിത
@shibuchef
@shibuchef 2 ай бұрын
മനോഹരം 💞💞
@unnikrishnanvakayatillam
@unnikrishnanvakayatillam 2 ай бұрын
❤️❤️
@malathychooloor6669
@malathychooloor6669 3 ай бұрын
👍👍👍👍👍🌹🌹🌹🌹🌹
@unnikrishnanvakayatillam
@unnikrishnanvakayatillam 3 ай бұрын
❤️❤️
@user-cn3xz5bd6m
@user-cn3xz5bd6m 4 ай бұрын
❤❤ഹൃദയം കവരും, മുറിവേൽക്കും ഹൃദയം വിങ്ങും അർത്ഥവും ഹൃദ്യവും ആയ മനോഹരമായ കവിത❤ കവിയുടെ ആലാപനവും വരികളും അർത്ഥവും മനസ്സ് വല്ലാതെ വേദനിക്കുന്നു മാഷേ ❤❤ സുപ്പർ,സുപ്പർ,സുപ്പർ❤
@unnikrishnanvakayatillam
@unnikrishnanvakayatillam 4 ай бұрын
❤️❤️🙏🙏
Алексей Щербаков разнес ВДВшников
00:47
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
നീറുന്ന നൊമ്പരങ്ങൾ (കവിത) by ബിന്ദു കെ.എം മലപ്പുറം & സനൂപ്.പി.റ്റി.
2:21
സനൂപ് പിറ്റിയുടെ കവിതകൾ, പാട്ടുകൾ, ഹൃദയരാഗങ്ങൾ
Рет қаралды 5 М.
#malayalam #malayalamkavitha #ormayillennum
4:41
anila kottappadi
Рет қаралды 62 М.
പറയട്ടെ ഞാൻ ആ സത്യം.... 🙏
8:04
𝓓𝓲𝓵𝓮𝓮𝓹 𝓹𝓵𝓪𝓹𝓹𝓪𝓵𝓵𝓲𝓵
Рет қаралды 242 М.
Алексей Щербаков разнес ВДВшников
00:47