No video

വിറ്റാമിൻ-ഡി (Vitamin D) പ്രശ്നക്കാരനാണോ? എങ്ങനെ മരുന്നില്ലാതെ ചികിത്സിക്കാം Dr Danish salim

  Рет қаралды 265,340

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

4 жыл бұрын

വിറ്റാമിൻ D യുടെ അഭാവം മൂലം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം എന്നാൽ മരുന്നില്ലാതെ എങ്ങനെ വിറ്റാമിൻ D പരിഹരിക്കാം
•വിട്ടുമാറാത്ത ക്ഷീണം
•നടുവേദന
•സന്ധിവേദന
•വിഷാദം
•മുടി പൊഴിചില്ല്‌
•ദീർഘകാലം ഇതേ അവസ്ഥ തുടർന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും.
•കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് റിക്കറ്റ്സ്.
•മുതിർന്നവരിൽ ഓർമക്കുറവും കുട്ടികളിൽ ആസ്ത്മ എന്നിവയുമാണ് മറ്റ് പ്രത്യാഘാതങ്ങൾ.
🔴വിറ്റാമിൻ ഡി ശരീരത്തിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കുന്നു?
🎯മറ്റൊരു വിറ്റാമിനും അവകാശപ്പെടാനില്ലാത്ത നിരവധി സവിശേഷതകൾ വിറ്റമിൻ ഡിയ്ക്കുണ്ട്.
•ബലമുളള എല്ലുകൾക്ക് വിറ്റാമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിൻ വേണമെന്നതാണ് കാരണം.
•ഇതുകൂടാതെ ശരീരത്തിലെ ഫോസ്ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളിൽ നീർവീക്കം ചെറുക്കാനും ഈ വിറ്റാമിൻ അത്യന്താപേക്ഷിതമാണ്.
•ടൈപ്പ് 1, ടൈപ്പ് 2, പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഗ്ലൂക്കോസ് ഇൻടോളറൻസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് മുതലായ നിരവധി രോഗങ്ങളെ തടയാനും രോഗ ചികിത്സയ്ക്കും വിറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
🔴വിറ്റമിൻ ഡി ശരീരത്തിൽ കുറയാനുള്ള കാരണങ്ങൾ എന്തൊക്കെ?
1•സൂര്യപ്രകാശമേൽകാത്തതാണ് വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന കാരണം.
2•സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങള്‍ ഉണ്ട്.
3•വൃക്കകൾ തകരാറുള്ളവർക്ക് വിറ്റാമിൻ ഡി പ്രവർത്തനക്ഷമമായ രീതിയിലേക്ക് മാറ്റാൻ കഴിയില്ല.
4•ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം നടക്കാതിരിക്കാം.
5•അമിതവണ്ണവും മറ്റൊരു കാരണമാണ്.
🔴വിറ്റമിൻ ഡി കുറഞ്ഞാൽ എങ്ങനെ ശരിയാക്കാം?
1•സൂര്യപ്രകാശമേൽക്കലാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുളള ശരിയായ മാർഗം. 90 ശതമാനത്തോളം വിറ്റാമിന്‍ ഡി നിര്‍മ്മിക്കപ്പെടുന്നത് ചര്‍മ്മത്തില്‍ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. രാവിലെ 10-നും മൂന്നു മണിയ്ക്കുമിടയ്ക്കുളള വെയിലുകൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കാവുന്നരീതിയില്‍ ജീവിതചര്യകള്‍ക്ക് മാറ്റം വരുത്തണം
2•പ്രത്യേക സാഹചര്യങ്ങളിൽ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. വിറ്റാമിൻ ഡി ഗുളിക ശരീരത്തിന് അത്ര പ്രയോജനം ചെയ്യില്ലെന്നാണ് പല പഠനത്തിലും പറയുന്നത്. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി എന്ന ജേർണലിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരുന്നു.
3•വിറ്റാമിൻ ഡി ലഭിക്കാൻ ഗുളികകൾ കഴിക്കാതെ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനാണ് ഗവേഷകർ പറയുന്നത്. സാല്‍മണ്‍ ഫിഷ്‌,കൂണുകള്‍, പാല്‍, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നി ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. രണ്ട് വലിയ മുട്ട കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ 70 ശതമാനം വിറ്റാമിന്‍ ഡി ലഭിക്കും.
🎯വിറ്റാമിന്റെ കൂട്ടത്തില്‍ വിറ്റമിൻ ഡി ഒരത്ഭുതമാണെന്ന് ഇപ്പോൾ മനസിലായില്ലേ. ദിവസവും ഏതാനും മിനിറ്റുകൾ സൂര്യപ്രകാശമേൽക്കുകയാണെങ്കിൽ ആവശ്യമുളള വിറ്റമിൻ ഡി ചർമം ഉത്പാദിപ്പിച്ചു കൊള്ളും. എപ്പോഴും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്കാണ് രോഗപ്രതിരോധശേഷി കൂടുതലെന്ന് ഓര്‍ക്കുന്നത് നന്നാവും !
Dr Danish salim പറയുന്നു

Пікірлер: 593
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@lillykuttyjohnson3615
@lillykuttyjohnson3615 3 жыл бұрын
Thank you Dr
@vijayalakhmiv.r3680
@vijayalakhmiv.r3680 3 жыл бұрын
സർ. ഞാൻ ഒരു ഹൈപ്പോതൈറോയ്ഡ് പേഷ്യൻറ് ആണ് 100, 75. ഒന്നിടവിട്ട് കഴിച്ചിരുന്നു. ഇപ്പോൾ വാല്യു 8.8 ആണ് എത്ര ഗുളിക എടുക്കണം
@aswinmv1458
@aswinmv1458 3 жыл бұрын
,
@mfrancis4440
@mfrancis4440 3 жыл бұрын
Vit.D quirey....18 year old boy, very lean 45 kg whi is not getting natural vit.D.hss symptoms of hair fall,tiredness,b I do ache....low intake of veg.food....how much vit.D supplements can give ,if yes what is the name and dosage .please suggest
@baijubaiju1476
@baijubaiju1476 3 жыл бұрын
Baiju P B
@vidhur3574
@vidhur3574 3 жыл бұрын
ഇന്നത്തെ സാധരണക്കാർ നേരിടുന്ന എല്ലാ ആരോഗ്യപരമായ പ്രശ്നങ്ങൾക്കും ഉള്ള മറുപടി ആണ് ഡോക്ടർ ന്റെ എല്ലാ വീഡിയോസും. 🙏👍
@adv.premsankarramattom8617
@adv.premsankarramattom8617 3 жыл бұрын
Dear Doctor brother...... താങ്കളുടെ നിസ്തന്ദ്രമായ പഠനവും അറിവും താങ്കളെ സമീപിക്കുന്ന രോഗികൾക്ക് മാത്രമായി ചുരുക്കാതെ സമൂഹത്തിന് മുഴുവനായി കിട്ടുവാനുള്ള ശ്രമം അങ്ങേയറ്റം ശ്ളാഘനീയമാണ്. ഒരു യഥാർഥ ഡോക്ടറുടെ മഹത്വം അങ്ങയിലൂടെ സമൂഹത്തിന് ലഭിക്കുന്നതിലുള്ള സന്തോഷവും ആദരവും അറിയിക്കട്ടെ ....... കർമങ്ങളുടെ പുണ്യം ആവോളം നിറയട്ടെ ......
@sethunathkrishnan7480
@sethunathkrishnan7480 3 жыл бұрын
Good evening Dr. Thank you very much. God bless you always. And your family.
@pksubramanian7157
@pksubramanian7157 3 жыл бұрын
പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ പോലും ഇത്ര നന്നായി പടിപ്പിച്ചുതരില്ല,സാറിനും കുടുംബത്തിനും എല്ലാവിധ ആയൂരരോഗ്യങ്ങളും ഉണ്ടാവട്ടെയെന്ന് ജെഗതീസരനോടു പ്രാര്തിച്ചുകൊള്ളുന്നു. സുബ്രമണ്യന്‍(LIC.N.PRR)
@moidheenrazdhan8074
@moidheenrazdhan8074 2 жыл бұрын
🤲🤲🤲
@harinandan6934
@harinandan6934 2 жыл бұрын
സർ ശരിക്കും കണക്കും ഫിസിക്സ്‌ ഇതൊക്കെയല്ല പഠിപ്പിക്കേണ്ടത് ithanu
@mr-cj5mr
@mr-cj5mr 2 жыл бұрын
ക്ലാസ്സിൽ കയറണം
@yoonusyoonus
@yoonusyoonus Жыл бұрын
വീഡിയോ കണ്ടു പകുതി ആയപ്പോ ഞാൻ പോസ്റ്റ്‌ ചെയ്യാൻ ഉദ്ദേശിച്ച കമെന്റ്
@josbenjude4076
@josbenjude4076 5 ай бұрын
Dr super
@saleemalmas4684
@saleemalmas4684 3 жыл бұрын
ഡോക്ടർ, you well and clearly explained. All doubts has been cleared. Thankyou. Gid bless you.
@naseeram2684
@naseeram2684 2 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചതായ കാര്യം പറഞ്ഞു തന്ന ഡോക്ടറിനു ഒരായിരം നന്ദി അർപ്പിക്കുന്നു
@beatricebeatrice7083
@beatricebeatrice7083 2 жыл бұрын
Thank you sooomuch doctor.you are a very sincere doctor. May God bless you and your family 🙏..
@rajeevp.g5171
@rajeevp.g5171 3 жыл бұрын
ഇത്രയേറെ തിരക്കുകൾക്കിടയിൽ കമന്റ്‌ വായിച്ച് കൃത്യമായി മറുപടി തരുന്ന ഡോക്ടർ ശരിക്കും അഭിനന്ദനം അർഹിക്കുന്നു. എല്ലാവർക്കും മനസിലാകുന്നതരത്തിൽ കാര്യങ്ങൾ പറഞ്ഞുതരുന്ന ഡോക്ടർക് നന്ദി.
@drdbetterlife
@drdbetterlife 3 жыл бұрын
🙂 🙂 🙂👍 Thankyou for your valuable support..Kindly share our videos to your friends and family... Stay safe...
@jocelynsankar9482
@jocelynsankar9482 3 жыл бұрын
Dear Dr. അങ്ങ് ആർ ജിച്ചിരിക്കുന്ന അറിവിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞു തരുന്ന ആ വലിയ മനസിന് ആദരപൂർവം ഒരു ബിഗ് സല്യൂട്ട് ഈ രംഗത്ത് ആരും അനുവർത്തിക്കാത്ത ഒരു പുണ്യകർമമാണ് അങ്ങ് ചെയ്യുന്നത് ഞങ്ങളെപ്പോലെ നൂറുകണക്കിന് ആളുകൾക്ക് ഇത് പ്രയോജനപ്പെടുന്നു..... എല്ലാവിധ വിജയങ്ങളും നേരുന്നു .......
@junaida1239
@junaida1239 Жыл бұрын
good msg sir .Thanks
@annaroseap3691
@annaroseap3691 2 жыл бұрын
Very ഗുഡ് പ്രസന്റേഷൻ. ഗോഡ് ബ്ലെസ് യൂ. ആരും പറഞ്ഞു തരാത്ത വിധത്തിൽ നന്നായി പറഞ്ഞു തന്നു.
@Fangirlbyshaharbanu
@Fangirlbyshaharbanu Жыл бұрын
എത്ര നന്നായിട് doctork English അറിയാം എന്നിട്ടും എല്ലാം തനി മലയാളത്തിൽ പറയുന്ന doctork ഇരിക്കട്ടെ like 👌🏻👍🏻😍
@meenakumari7886
@meenakumari7886 Жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.. 🙏
@shibiladas9378
@shibiladas9378 3 жыл бұрын
Thank you very much Danish doctor, very useful information
@sunila9629
@sunila9629 3 жыл бұрын
Valare upakarappedunna video thank you doctor 🙏💕
@saju9217
@saju9217 2 жыл бұрын
ഒരായിരം നന്ദി സർ , ഇത്രയും നന്നായി പറഞ്ഞു തന്നതിന് .
@josephinenirmala2398
@josephinenirmala2398 3 жыл бұрын
Your explanation is always crystal clear. Thank you Doctor. Wishing you a happy Doctor’s Day!
@AchuAswathi-ee6xw
@AchuAswathi-ee6xw 2 жыл бұрын
എല്ലാം വിശദമായി പറഞ്ഞുതന്നതിനു Thnksssss ഡോക്ടർ 🙏🙏🙏🙏
@santhinips1576
@santhinips1576 2 жыл бұрын
Thankyu doctor എത്ര ഉപകാരപ്രദ മായ വീഡിയോ ആണ്. എത്ര വിശദമായി പറഞ്ഞു തന്നു. 🙏😀
@prokiller8496
@prokiller8496 2 жыл бұрын
Adyamayi aane Dr video kanunne ethra arivillatha manusyanum manasilakuna reethiyil ulla explanation. Otta video kandapo thanne Dr rude katta fan aayi.
@yogamalayalamasha
@yogamalayalamasha 2 жыл бұрын
Informative..thanks 🙏
@beenageorge8263
@beenageorge8263 3 жыл бұрын
Our Dearest Doctor, today start, thank you so much
@drdbetterlife
@drdbetterlife 3 жыл бұрын
Thankyou...pls share the videos to your friends and family...
@hashmiyaharis5069
@hashmiyaharis5069 3 жыл бұрын
Dr. what to do if it is IBS ? What treatments should be taken? I've no proper digestion, and feels chillness and tiredness. I' ve taken cholecalciferol and 10 mins of sunlight between 10 am to 3pm everyday as per doctors suggestion ;when I've 5.71 vitamin level in last September ;since these improved, and now I feel the same difficulties like chillness, no proper digestion, hair fall ,and worst taste for spicy food
@shivanirachit892
@shivanirachit892 3 жыл бұрын
Thank you so much dr. 🙏🏻🙏🏻🙏🏻 video kaanaan ithiri vaikipoyi.. ippol morning 11 to 11.30 vezyil kollaarund.. .. feeling better🙏🏻
@rayanswonderland.7892
@rayanswonderland.7892 3 жыл бұрын
Dr.thank u for this valuable information.
@jasmineruban3944
@jasmineruban3944 3 жыл бұрын
What medicine should I give for my 3year old baby and explain the dose please.
@senthilnathan2263
@senthilnathan2263 4 жыл бұрын
Very nice useful video. Thank-you
@aryanandavb2886
@aryanandavb2886 Жыл бұрын
വളരെ നന്ദി ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്നതിന്
@meandme8372
@meandme8372 Ай бұрын
Valare nannayit karyngal avatharipichu ,Thank u Dr.Allah bless u
@CookwithNeethuz
@CookwithNeethuz 2 жыл бұрын
സെവൻ oceans norwegian cod liver oil capsules daily കഴിക്കുന്നത് നല്ലതാണോ? എത്ര capsule കഴിക്കണം daily? Continuous കഴിക്കാമോ??
@girijagopal3564
@girijagopal3564 2 жыл бұрын
Always stay blessed dear doctor ❤
@Priyascookingworld
@Priyascookingworld Жыл бұрын
മീനെണ്ണ ഗുളിക കുട്ടികൾക്ക് ഏത് brand കൊടുക്കണം...? എത്ര വീതം daily കൊടുക്കണം? 6 yrs and 14 yrs Kids
@selinmaryabraham3932
@selinmaryabraham3932 3 жыл бұрын
Hi Dr...videos kanaarundu...informative 🙏🙏🙏.Enikku Vitamin D18.18 ayirunnu.oru physician ne kandirunnu.muscle pain muttu vedhana okke undu... Vitamin D3 supplements (Dr.parenja medicine thanne ) 1 sachet per week kazhichu 4 times...appol 31 aayi ...ippol monthly 1 sachet veetham aanu kazhikkunnathu...ini continue cheyyano Dr. ?pl.reply
@jollyjolly9899
@jollyjolly9899 2 жыл бұрын
Thank you so much Dr very very good information 👍
@bindusekhar3172
@bindusekhar3172 3 жыл бұрын
Thank you Dr.
@jijojohn3771
@jijojohn3771 2 жыл бұрын
Thank you Doc 👍👌🙏
@jayalekhab1902
@jayalekhab1902 Жыл бұрын
Enikke d 17 ane, tooth,nail,backpain,pain in backside neck depression ellam unde sir, correct ane very good presentation, thankyou sir
@sreejithapsreeju3692
@sreejithapsreeju3692 3 жыл бұрын
Thank u very much Sir....
@razikm.m.5303
@razikm.m.5303 3 жыл бұрын
Thank you so much
@ameenamkd
@ameenamkd 4 жыл бұрын
എന്റെ സ്നേഹിതനായ. ഒരു ഡോക്ടർ, വൈറ്റമിൻ D3 വളരെ ഗൗരവമായി കണക്കിലെടുത്താണ് ചികിൽസിക്കുന്നത്, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 400 രോഗികളിൽ Vit D3 പരിശോധിച്ചപ്പോൾ കേവലം 12 രോഗികളിൽ മാത്രമാണ് D3 ലെവൽ 30 ng ൽ കൂടുതൽ ഉള്ളത്, പകുതിയിലധികം രോഗികളുടേയും റിപ്പോർട്ട് പ്രകാരം D3 ലെവൽ 10 നും 20 നും ഇടക്കണ്, 10 % രോഗികളിൽ D3 ലെവൽ 10 ലും കുറവാണ്, ഇവിടെ Dr സർ പറഞ്ഞതു പോലെ 60K സപ്ലിമെന്റാണ് അദ്ദേഹം നൽകാറുള്ളത്.. വർഷങ്ങളായി പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരായ ഇവർക്കൊക്കെ D3 ലെവൽ ചെക്കിങ് മൂലം അവരുടെ രോഗശമനം വളരെ എളുപ്പമായി മാറി, സമൂഹത്തിന് ഉയകരപ്പെടുന്ന ഇത്തരം അമൂല്യ അറിവുകൾ പങ്കുവെച്ച സാറിന് അഭിനന്ദങ്ങൾ, അർഹമായ പ്രതിഫലം പ്രപഞ്ചനാഥൻ നൽകുമാറാവട്ടെ....
@ameenamkd
@ameenamkd 4 жыл бұрын
നല്ല ചൂടുള്ള വെയിൽ തന്നെ കൊള്ളണമെന്നാണ് അദ്ദേഹം പറയുന്നത്, മലപ്പുറം ജില്ലയിലൊക്കെ നീതി ലാബ് / Nerthi Lab ൽ 500 രൂപക്ക് ഈ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഞാനും നോക്കി 18.6 ആയിരുന്നു റിപ്പോർട്ട്, Tab. Lumia 60K, എട്ടെണ്ണം കഴിച്ചു. ശേഷം ഉന്മേഷമൊക്കെ കൂടി, ഇടക്കുണ്ടായിരുന്ന ബോഡി പെയിൻ ഭേദമായി..
@sulfekkarkallan6407
@sulfekkarkallan6407 3 жыл бұрын
Please. Coll.9746588547
@sulfekkarkallan6407
@sulfekkarkallan6407 3 жыл бұрын
D3. 17.23
@greeshmakk9413
@greeshmakk9413 3 жыл бұрын
Very thankful to u dear doctor....
@lailababulailababu3902
@lailababulailababu3902 2 жыл бұрын
Thank you Dr.. Very informative... 👍👍🌹🌹
@bevitakc
@bevitakc 2 жыл бұрын
Thank you Doctor, very informative. I have a question though, there's a lot of articles recommending wearing sunscreen always, other wise it can damage the skin over time and even cause skin cancer, can you please clarify about this?
@miniputhen
@miniputhen Жыл бұрын
Dr . Can u pls explain vitamin D deficiency in kids and also the medication details…
@krishnamohan4590
@krishnamohan4590 3 жыл бұрын
Thank u dr.. 🙏
@sherinvinod9766
@sherinvinod9766 2 жыл бұрын
Thanks a lot dear dr.
@tnx_raptor_ff
@tnx_raptor_ff 3 жыл бұрын
Thank you sir🙏🙏
@fathuztips2489
@fathuztips2489 2 жыл бұрын
Thank you sir👍
@gemmaclementandrews1914
@gemmaclementandrews1914 3 жыл бұрын
Thank you doctor.
@sindhubiju7273
@sindhubiju7273 2 жыл бұрын
Thanks Docter🙏
@kkmampadkkmampadkkmampadkk270
@kkmampadkkmampadkkmampadkk270 2 жыл бұрын
നല്ല ഡോക്ടർ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@user-sj2fg1im7s
@user-sj2fg1im7s 2 жыл бұрын
Dr upload ചെയ്യുന്ന വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള description ഒരുപാട് ഉപകാരപ്പെടുന്നു.
@jeenp1655
@jeenp1655 3 жыл бұрын
What about people in UAE..they should get sunlight , is it beneficial ..at what time better?? I have all deficiency signs..pls reply
@littleflower4472
@littleflower4472 3 жыл бұрын
Pinned by Dr D better life, which time shall I get sunlight, will U please give reply
@mathewt.c890
@mathewt.c890 2 жыл бұрын
ThanksDr.Sir for your valuable Directions
@babyrani157
@babyrani157 2 жыл бұрын
Thankyou
@sarahjacob1810
@sarahjacob1810 4 жыл бұрын
Thank you so much doctor 🙏all massage's very important 🙏🌹🌹
@remya1669
@remya1669 3 жыл бұрын
F bxxpdlfff
@heavenlymomentsbln6035
@heavenlymomentsbln6035 3 жыл бұрын
Dr. Thank you very much for your valuable information. Really useful. May God bless you Dr.
@binavithayathil1528
@binavithayathil1528 3 жыл бұрын
In Europe VitD tab should take with vit k.what is your opinion dr?
@girijadhanesh8920
@girijadhanesh8920 3 жыл бұрын
Thank u doctor 🙏🙏🧡
@user-sz3lr1sw1q
@user-sz3lr1sw1q 2 күн бұрын
വളരെ നന്ദി സാർ.. 🙏
@adiameen4156
@adiameen4156 3 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു നന്ദിയുണ്ട്
@sadikebrahimebrahim
@sadikebrahimebrahim 3 жыл бұрын
Thanks a lot 👋🙂
@geethaulakesh7564
@geethaulakesh7564 2 жыл бұрын
Thank you doctor 🙏🙏🙏
@tharams2153
@tharams2153 3 жыл бұрын
താങ്ക്സ് ഡോക്ടർ...
@mariyasalam5072
@mariyasalam5072 3 жыл бұрын
Monthil oru tablet Anu jhan kazhikkunnath B p kuranju Ksheenam kuranju Kure months ayi continue cheyyan ente Dr parayunnu Ippol hospitalil pokarilla Nirthan pattumo
@farzeenahmed7035
@farzeenahmed7035 Жыл бұрын
Thank you ❤️
@thanzeelnishadthanzeelnish5379
@thanzeelnishadthanzeelnish5379 3 жыл бұрын
Thank u Dr.....😍
@ashrafmk3842
@ashrafmk3842 2 жыл бұрын
Thankyu super onformation
@deer1234ism
@deer1234ism 2 жыл бұрын
Doctor 80 years kazinjavark vit D or multivitamin kazikamo? Grandmotherinu melu muzuvan pain und, nadakan pattilla, kooduthalum irippum kedappumanu. Multivitamin gunam cheyumo
@nihalnaturalworld5981
@nihalnaturalworld5981 2 жыл бұрын
എനിക്ക് എന്റെ കൈ വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചു അപ്പൊ വിറ്റാമിൻ d നോക്കാൻ പറഞു അപ്പൊ വേഗം യൂട്യൂബിൽ സേർച്ച്‌ ചെയ്തു അപ്പൊ നിങ്ങടെ video കണ്ടത് നാളെ inshallah നോക്കാൻപോവന്നു useful video
@ambikadevin4076
@ambikadevin4076 4 жыл бұрын
Thanks.you.doctor.thanks.very.much
@sreedevi.s5084
@sreedevi.s5084 3 жыл бұрын
Thank you doctor
@ponnuandkukapi
@ponnuandkukapi 3 жыл бұрын
Thank you sir
@da_kshaki_shor
@da_kshaki_shor Жыл бұрын
Thank you so much....DOCTOR😊
@jampalathara1047
@jampalathara1047 2 жыл бұрын
Thank.u.Docter.🙏🙏🧡
@prasannakumargopalan8708
@prasannakumargopalan8708 2 жыл бұрын
Good information got from doctor. Thanks
@drantonyjose2051
@drantonyjose2051 2 жыл бұрын
Can we say vit d deficiency cause skeletal pain via inducing calcium deficiency?
@domingina1072
@domingina1072 3 жыл бұрын
online consulting undo fee ethraya doctor enik pregnency k shesham sheenavum body painum vannappol doctor kanich iron tablet thannu but changing illa nalla pole hairfoling um und Dr kanan pattumo
@shaijaprakasan8843
@shaijaprakasan8843 4 ай бұрын
Thanku sir 🙏 Nannayi manasilakkan patti sir nde ee topic
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@maheshmk7966
@maheshmk7966 2 жыл бұрын
Autoimmune diseases (symptoms like skin rashes) like vasculitis um vitamin D um aayi bandhamundo?
@nubailahameed3857
@nubailahameed3857 3 жыл бұрын
Had severe backpain and weakness for 1year, but thought it will be the after effects of spinal surgeries undergone 6years back. Actually it was due to vitamin D deficiency(8ng/mL), now taking cholecalciferol granules..
@Zzzzz5920
@Zzzzz5920 3 жыл бұрын
Well explained Dr 👍I have vitamin D deficiency and I am taking vit D2 50000 in weekly once.. But now this D2 is not available... Can I take VitD3(cholecalciferol) 50000IU weekly once... Please reply... I am in Qatar
@pubgaddict2975
@pubgaddict2975 9 ай бұрын
How long are you taking this in weekly once format?... U should check vit d level every 6 months
@sandhyadev9509
@sandhyadev9509 3 жыл бұрын
Thank you sir.
@fazim7551
@fazim7551 3 жыл бұрын
Hi sir Enik test cheythu 9.6 vitamins D3 Dr kanichu vitdee60k kazhikkunnath
@noushadmohammed5305
@noushadmohammed5305 3 жыл бұрын
Very very thanks
@ismailkeksrtcrtd4325
@ismailkeksrtcrtd4325 2 жыл бұрын
നല്ല അറിവ് കിട്ടി, സ്റ്റാറ്റിൻ ഗുളിക (കോളട്രോൾ kurayan)കഴിക്കുന്നവർക് vt:ഡി കുറവ് വരുമോ?
@marwatk1266
@marwatk1266 2 жыл бұрын
dr lives in canada enik 8 vare poyitund 4 yr old makalkum deficit anu daily 1000 1u kazhikunud mol 500 iu is it enough? or weekly kykunnathano nallathu daily kazhichu side effect undakumo
@moideenrajula8170
@moideenrajula8170 5 ай бұрын
Sir.. Ippoyaa ith kaanunnath valare upakaaram aayi 👍
@annegeorge5130
@annegeorge5130 3 жыл бұрын
ഞാൻ കഴിഞ്ഞ 6 വർഷമായി ഇടയ്ക്കിടയ്ക്ക് vit. D കഴിക്കുന്നുണ്ട്. അതിനു 20 വർഷം മുൻപു മുതൽ എനിക്ക് ചെറിയ തോതിൽ cold & asthma ഉണ്ടാകാൻ തുടങ്ങി. എനിക്ക് ഇപ്പൊ 58+ വയസ്സായി. 2015 ലാണ് vit D deficiency കണ്ടുപിടിച്ചത്. അതിനു ശേഷം asthma യും cold ഉം അങ്ങനെ വന്നിട്ടില്ല, 20 വർഷം തിരിച്ചറിയാതെ lungs ൻ്റെ ആരോഗ്യം കുറഞ്ഞുപോയി.
@alexmathew2050
@alexmathew2050 3 жыл бұрын
Good information🙏 Thanks Dr.
@abdulnazir6339
@abdulnazir6339 3 жыл бұрын
എനിക്ക് ഉപകരണത്തിൽ ചവിട്ടി ചെയ്യുന്ന Bone density test ചെയ്തപ്പോൾ എല്ലുകൾക്ക്‌ ബലം കുറവാണെന്ന് പറഞ്ഞിരുന്നു. ഞാൻ ഇടക്ക് Sea cod കാപ്സ്യൂൾ( vit. A + omega. 3), ഇടക്ക് കഴിക്കാറുണ്ട്. ഒന്നിടവിട്ടദിവസങ്ങളിൽ. ഇത് കൊണ്ട് പ്രയോജനമുണ്ടോ?
@ishwaryaviswanath7029
@ishwaryaviswanath7029 3 ай бұрын
Thank you Doctor 🙏
@rebekahmatthew3194
@rebekahmatthew3194 3 жыл бұрын
Dr , you are giving very good information in your busy schedule, God bless you and your family .
@funkyfizz
@funkyfizz 2 жыл бұрын
Sir..njangal europe il aanu thamasam..ivide veyil kittarilla..appol vjt D (eurovit 3000NE) kazhikkunund..kuttikalkum eurovit 20000 NE kodukkund..adhu continue cheyyamo dosage suggest cheyyu pls?
@nayanar6032
@nayanar6032 3 жыл бұрын
Ente monu vitamin d kuravanu, lakshanangal kandu doctor ne kandu blood test cheythu. Apo 18 ullu. Dr supliment thannu. Weely one kazhichal mathi. Ente monu ipo 3 vayasanu. Vitamine d marunnu kazhinjal varumo, vere enthelum problm undakumo. Marunnu kazhichal k akumo.
@ameenamkd
@ameenamkd 4 жыл бұрын
വിദേശ ടൂറിസ്റ്റുകൾ കോവളം ബീച്ച് പോലത്തെ സ്ഥലങ്ങളിൽ സൂര്യസ്നാനം / Sunbath നടത്തുന്നത് ഈ D3 പ്രശ്നം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ്, അല്ലെങ്കിൽ അത് പരിഹരിക്കാൻ വേണ്ടിയാണ്
@nabeesapk98
@nabeesapk98 10 ай бұрын
Thank you dr
@ridivlogs4256
@ridivlogs4256 2 жыл бұрын
Thank u Doctor
@liyayoonis7357
@liyayoonis7357 3 жыл бұрын
Dctr, kayyil white spots varunnu, vitamin d supplement enganeya kazhikkandath? can you pls reply?
@anujoseph941
@anujoseph941 3 жыл бұрын
Sir ente kunjin (girl)3years und vit d check cheythapol 9.6ng ann.walking diffuculties and hand deposturing symptoms und .enthenkilm problem undo.supplement start cheythitund.sir pls reply me
@fathimazaid3182
@fathimazaid3182 2 жыл бұрын
Sir ente vitamin D alav 21.52 same.. doctor told me to take tab lamia 2k for 15 days... idh edthal madhiyo ennh ariyanam
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Я не голоден
01:00
К-Media
Рет қаралды 9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 46 МЛН
My Lifestyle / What I Eat In A Day/ Dr. Manoj Johnson/
16:14
Dr Manoj Johnson
Рет қаралды 778 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН