692:ഫാറ്റി ലിവർ മാറ്റാനുള്ള ഫലപ്രദമായ 10 മാർഗ്ഗങ്ങൾ..10 effective tips for Fatty Liver

  Рет қаралды 567,143

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

ഫാറ്റി ലിവർ മാറ്റാനുള്ള 10 മാർഗ്ഗങ്ങൾ... മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
ഫാറ്റി ലിവർ ഇന്ന് പലരേയും അലട്ടുന്ന ഒരു ജീവിതശൈലീ രോഗമാണ്‌. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും‌. ​
🔴 എന്താണ് ഫാറ്റി ലിവര്‍?
∙ കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
🔴 ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ?
∙ ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്‌. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌.
∙ മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട്‌ മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്‌. ഇത്‌ നോണ്‍-ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ്‌ അറിയപ്പെടുന്നത്‌. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ‌.
∙ കരളിണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്‌. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ്‌ സി, വില്‍സണ്‍സ്‌ ഡിസീസ്‌ തുടങ്ങിയ ചില അപൂര്‍വ്വ കരള്‍ രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്‌.
∙ ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു സാധ്യത കൂട്ടും. അത് പോലെ തന്നെ പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടാകാം.
🔴ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍?
∙ തുടക്കത്തില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ മാത്രം ചില ലക്ഷണങ്ങള്‍ കണ്ടേക്കാം.
∙ അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ്‌ എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്‌.
🔴 ഇത് എങ്ങനെ കണ്ടു പിടിക്കാം?
∙ സാധാരണ അള്‍ട്രാസൗണ്ട് (Ultrasound) സ്കാനിങ്ങിലൂടെയാണ് ഫാറ്റി ലിവർ ആദ്യം കണ്ടെത്തുന്നത്. രക്തപരിശോധന (LFT-ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) ചെയ്താൽ തീവ്രത കുറച്ചും കൂടി മനസ്സിലാക്കാനാകും. (വേണ്ടിവന്നാൽ liver biopsy ചെയ്യാം) ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് കരള്‍ തകരാറുണ്ട് എന്നതിന്റെ ലക്ഷണമാണ്.
🔴 ഫാറ്റി ലിവര്‍ സിറോസിസ്‌ (CIRRHOSIS) ആകുമോ?
∙ സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക്‌ ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്‌.റ്റി-യില്‍ (LFT) അപാകതകളുണ്ടാകയും ചെയ്‌താല്‍ ഭാവിയില്‍ അത്‌ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക്‌ കാരണമായേക്കാം.
∙ പരിഹരിക്കാന്‍ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗം. ലിവര്‍ സിറോസിസ് വന്നുകഴിഞ്ഞാല്‍ കരളിനെ ചികില്‍സിച്ച് പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവര്‍ കണ്ടു പിടിച്ചാൽ, കരളിന് വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കണം.
🔴ഫാറ്റി ലിവര്‍ എങ്ങനെ ചികിത്സിക്കാം?
ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണ വ്യായാമ പ്ലാനുകളിലൂടെ ചികിത്സിക്കുക. ചികിത്സയ്ക്കുശേഷം രോഗി പഴയ ജീവിതശൈലിയിലേക്കുതന്നെ തിരികെപ്പോയാല്‍ ഫാറ്റി ലിവർ തിരികെ വരാന്‍ മാസങ്ങള്‍ മതി.
🔷ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
💥ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.
💥കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.
💥ഫാറ്റി ലിവർ രോഗമുള്ള ഒരാൾ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്.
💥പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക.
💥ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
💥 മദ്യം പൂർണമായി ഒഴിവാക്കുക.
💥സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികൾ ഒഴിവാക്കുക.
💥സോഫ്റ്റ്‌ ഡ്രിങ്ക്സ്
🔷 ചെയ്യേണ്ട കാര്യങ്ങൾ
💥കുറഞ്ഞത് 2 ലിറ്റർ വെള്ളം കുടിക്കുക. വിഷാംശം പുറന്തള്ളാനും ശരീരത്തിന് ഉണർവ് നൽകാനും വെള്ളത്തിന് കഴിവുണ്ട്.
💥അമിതവണ്ണം കുറയ്ക്കുക.
💥രക്തത്തിലെ പഞ്ചസാരയുടെയും, കൊളസ്ട്രോളിന്റെയും അളവുകള്‍ കൃത്യമായി നിലനിര്‍ത്തുന്നത് ഫാറ്റി ലിവർ കുറയ്ക്കും.
💥പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ‍ ഇവ ഉള്‍പ്പെട്ട നാരുകൾ ഉള്ള ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക.
💥 ഒമേഗ 3 അടങ്ങിയ പച്ചക്കറികളും മത്സ്യങ്ങളും ചില നട്സുകളും കരളിന്റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്.
💥 കരൾ രോഗം കൂടുന്നുണ്ട് എന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്
(Gastroenterologist)നെ കാണുക.
⚠️ഫാറ്റി ലിവർ
വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.!!
A platform to share Genuine & Verified Health Tips to public..
(നേരായ ആരോഗ്യ വിവരങ്ങൾ)
Dr Danish Salim,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala

Пікірлер: 386
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@sumasumadevi4739
@sumasumadevi4739 2 жыл бұрын
Great doctor 🙏
@shyamkumar5264
@shyamkumar5264 2 жыл бұрын
Thnk u dr
@angithkrishnap.rrajeesh3571
@angithkrishnap.rrajeesh3571 2 жыл бұрын
thank u dr
@mplanet100
@mplanet100 2 жыл бұрын
ഞണ്ട്, ചെമ്മീൻ ഒഴിവാക്കണോ?
@rayyana.rinshid.350
@rayyana.rinshid.350 2 жыл бұрын
എനിക്ക് ഫാറ്റി ലിവർ ഉണ്ട്. Grade 1 ആണ്. ഞാൻ 52 കിലോ മാത്രമേ ഉള്ളൂ. ഇനിയും wait കുറക്കണോ
@gireeshyakkikkavil9757
@gireeshyakkikkavil9757 2 жыл бұрын
വേണ്ടുന്ന കാര്യങ്ങൾ വേണ്ടതു പോലെ പറഞ്ഞു തന്നു. നന്ദി.
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
@lissyjames8365
@lissyjames8365 Жыл бұрын
നല്ല അറിവ് പങ്ക് വെച്ച ഡോക്ടർക്ക് നന്ദി
@shivanirachit892
@shivanirachit892 3 жыл бұрын
Useful video Dr. thank you 🙏🏻🙏🏻🙏🏻🌹
@SureshBabu-bo4ki
@SureshBabu-bo4ki Жыл бұрын
Excellent and apt presentation. Thank u doctor
@hemanair4473
@hemanair4473 3 жыл бұрын
Dr. Please can u give information about pressure ulcer & its treatment
@harikumardivakaran8599
@harikumardivakaran8599 2 жыл бұрын
വളരെ നന്ദി ഡോക്ടർ.
@nazaruddeenusman7713
@nazaruddeenusman7713 2 жыл бұрын
Thank you Dr for your valuable information
@suprabhan9204
@suprabhan9204 3 жыл бұрын
Very good information.. Thank you🙏🙏
@annaroseap3691
@annaroseap3691 2 жыл бұрын
നല്ല വിവരണം. ഗോഡ് ബ്ലെസ് you👍👍👍
@AmmuAmmu-dg7mg
@AmmuAmmu-dg7mg 2 жыл бұрын
സാധാരണ ക്കാർക്ക് മനസിലാകുന്ന വിധം കാര്യം പറഞ്ഞു തരുന്ന ഡോക്ടർ. നന്ദി
@arshadaliarshu6960
@arshadaliarshu6960 19 күн бұрын
Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്
@annammavarghese6278
@annammavarghese6278 2 жыл бұрын
Good information. Thankyou Dr.
@mercyabraham9203
@mercyabraham9203 2 жыл бұрын
Thank you Dr., May God bless you always
@lekshmis6503
@lekshmis6503 3 жыл бұрын
Thank you so much Dr. It is very useful video, my husband is having liver problem, taking medicine and under treatment. Tips in this video is very helpful.
@bennyc.p4631
@bennyc.p4631 2 жыл бұрын
Thank you Doctor for the valuable information. Is the fibrosis reversable?
@musthafakp6935
@musthafakp6935 2 жыл бұрын
Thank you sir for valuable information
@jyothisubhadra
@jyothisubhadra 3 жыл бұрын
Thank you so much Dr for this valuable information 🙏🙏
@soyamary9556
@soyamary9556 2 жыл бұрын
Good information doctor Thank u
@lathadevan973
@lathadevan973 3 жыл бұрын
Very valuable information....thank you...
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Thank you Dr for the steps for reducing the fatty leaver .Now a days it becomes almost common for diabetic patients as well as for others also. So it is better to follow the tips you have mentioned for every body.
@susanthomas9053
@susanthomas9053 Жыл бұрын
Thanq dr
@valsalababu1849
@valsalababu1849 3 жыл бұрын
Thank you very much Dr..
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
Good information Dr.
@prasannakumari6654
@prasannakumari6654 2 жыл бұрын
Thank u so much Dr...very good explanation..😊😍
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr, thank you very much God bless you and your family🙏
@jamunam242
@jamunam242 3 жыл бұрын
Thanks dr good infermation
@stmarryseangeniyaringworks356
@stmarryseangeniyaringworks356 2 жыл бұрын
കൊള്ളാം നല്ല അവതരണം ഇപ്പോളാണ് ഇതൊക്ക ചെയ്യാൻ പറ്റുമെന്ന് മനസിലായത് താങ്ക്സ് dr
@arshadaliarshu6960
@arshadaliarshu6960 19 күн бұрын
Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@Neutral_tms
@Neutral_tms 2 жыл бұрын
Very good information. Thank you so much.
@RazzaKsd-dd2bp
@RazzaKsd-dd2bp 3 ай бұрын
Njan sr nte video maathrame kaanunnullu karanam oru karyam paranjal ath njammak manassilakunna രീതിയിൽ parayunnu. ഉദാഹരണം oru inglish vak paranjaal athinte malayalathil vivarikunnu athan enik ishtapedunne karanam ellam manassilaavunnu sr good❤️❤️❤️❤️👍👍👍👍👍
@husainkuttikkadavu16
@husainkuttikkadavu16 Жыл бұрын
അടിപൊളി അവതരണം
@libabathnk3266
@libabathnk3266 3 жыл бұрын
Thank you doctor uncle
@suprabhakv1379
@suprabhakv1379 2 жыл бұрын
Thank you Doctor 🙏
@sidheeka3443
@sidheeka3443 Жыл бұрын
നല്ല അവതരണം
@jancychacko7813
@jancychacko7813 5 ай бұрын
Thanks for you great job
@sukanyanishad2874
@sukanyanishad2874 3 жыл бұрын
Thankyou Dr. For help full information
@RuwaidhaSafeer
@RuwaidhaSafeer 3 жыл бұрын
Thank you sir....👍
@lidiyalidiya2037
@lidiyalidiya2037 2 жыл бұрын
Thank you doctor🙏🏻
@rashidrahman1235
@rashidrahman1235 2 жыл бұрын
Thanks doctor. valuable information ❤️❤️
@myfavoritefavorite8328
@myfavoritefavorite8328 3 жыл бұрын
Thanks Dr, 🙏🙏🙏🙏
@esther41693
@esther41693 2 жыл бұрын
Thank you DR. Pancreas fat മാറ്റുന്നത് എങ്ങനെ ഒരു വീഡിയോ ഇടാമോ plz?.
@bijupillai6052
@bijupillai6052 2 жыл бұрын
Thanks Doctor 👍
@AnilKumar-wb8er
@AnilKumar-wb8er 2 жыл бұрын
Doctor .Whether fatty liver is possible without any change in liver enzimes
@sareenathaha2033
@sareenathaha2033 3 жыл бұрын
Thank you Dr
@husainkuttikkadavu16
@husainkuttikkadavu16 Жыл бұрын
നല്ല സംസാരം
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks doc
@jessyjose2222
@jessyjose2222 6 ай бұрын
Good salute Dr.
@mujeebmujeeb5981
@mujeebmujeeb5981 Жыл бұрын
Tnku Dr .valare upakara pradhamaya ariv nalkiyathin
@smruthi.psmruthi.p2697
@smruthi.psmruthi.p2697 3 жыл бұрын
Thank you so much Dr
@suprabhakv1379
@suprabhakv1379 2 жыл бұрын
Very good information
@shijipraveen6591
@shijipraveen6591 2 жыл бұрын
Thank you 🙏🏻
@nishamohandas233
@nishamohandas233 3 жыл бұрын
Thank You Sir
@shaneeworld455
@shaneeworld455 Жыл бұрын
Nalla avadaranam👍🏻😍😍
@pmmathew5441
@pmmathew5441 Жыл бұрын
Thank you very much 🙏
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks
@princeofdarkness874
@princeofdarkness874 2 жыл бұрын
V. Good presentation n informative video, presented by Dr Danish👍. Thank you soooo much Sir 🙏.
@girijathankappan1009
@girijathankappan1009 Жыл бұрын
Thanku
@sushilaachary6385
@sushilaachary6385 2 жыл бұрын
Thanks docter
@kmcmedia5346
@kmcmedia5346 2 жыл бұрын
നല്ലത് പറഞ്ഞു തന്നു 🙏😍
@abrahamjackson2843
@abrahamjackson2843 2 жыл бұрын
Thank you doctor
@mollythomas417
@mollythomas417 2 жыл бұрын
Good information
@aneeshkumartp142
@aneeshkumartp142 2 жыл бұрын
Absolutely correct 👍🏻👍🏻👍🏻
@valsalarrao3665
@valsalarrao3665 2 жыл бұрын
👍thanku doctor
@jareesharajdseecutithacoco6170
@jareesharajdseecutithacoco6170 2 жыл бұрын
Thank u so much Dr
@supersongbenny3856
@supersongbenny3856 2 жыл бұрын
തേങ്ക്സ് dr അറിവ് പറഞ്ഞു തന്നതിന് 🙏🙏
@ismailch8277
@ismailch8277 3 жыл бұрын
thanks/dr
@ushaanilnair4036
@ushaanilnair4036 2 жыл бұрын
Thank you dr for the information 🙏
@noblekuriakose9394
@noblekuriakose9394 3 жыл бұрын
Thanks sir
@minnumolshihab2694
@minnumolshihab2694 7 ай бұрын
Thank you
@hemamalini250
@hemamalini250 Жыл бұрын
Thanks doctor
@ashrafachu2460
@ashrafachu2460 3 жыл бұрын
Thank you dr
@ajsalaam4142
@ajsalaam4142 9 ай бұрын
❤❤❤good,information Dr sir
@SureshKumar-ct8uy
@SureshKumar-ct8uy 2 жыл бұрын
എനിക്ക് ഇൗ പ്രശ്നം ഉണ്ട്. പൊണ്ണത്തടി ഇല്ല. വയറും ഇല്ല. അടുത്ത വീഡിയോയിൽ ഇത്തരം സന്ദർഭം കൂടി പറയാമോ???
@anithamohan9182
@anithamohan9182 3 жыл бұрын
Thank you so much doctor 🙏
@irin5592
@irin5592 2 жыл бұрын
May God bless 🙏
@marykuttyxavier5475
@marykuttyxavier5475 2 жыл бұрын
Thankyou
@geetha6079
@geetha6079 Жыл бұрын
Can. we. use. extra. Virgin. coconut. oil. for. fatty. liver. and. also. for. uric. acid. problems?
@balakk3401
@balakk3401 Жыл бұрын
thanking you dr.
@anilvaduthala5299
@anilvaduthala5299 2 жыл бұрын
സൂപ്പർ ❤❤❤
@subhashsubhash3749
@subhashsubhash3749 4 ай бұрын
Thank you sir🎉
@kishorebabuambika3746
@kishorebabuambika3746 Жыл бұрын
thanks sir
@kiranrs6831
@kiranrs6831 Жыл бұрын
Thanks you sir
@shanyjose5844
@shanyjose5844 3 жыл бұрын
Thank u Dr
@ancyf72
@ancyf72 2 жыл бұрын
Liver cirrhosis ne kurich video cheyyyoo doctor
@hnp706
@hnp706 11 ай бұрын
What about carb intake like rice?
@remyasushilkumar2377
@remyasushilkumar2377 3 жыл бұрын
Sir,can u do a video about periambulary tumour?
@maneeshaarun4106
@maneeshaarun4106 2 жыл бұрын
Tks sir
@preejac1782
@preejac1782 3 жыл бұрын
Thanku sir
@sreejithapsreeju3692
@sreejithapsreeju3692 3 жыл бұрын
Thank u Sir
@user-de8fp5hv2r
@user-de8fp5hv2r Ай бұрын
Tnq sir
@anoopsteephan503
@anoopsteephan503 2 жыл бұрын
Thank u sir godbless you
@nsalisworld9924
@nsalisworld9924 2 жыл бұрын
Hi sir, sir nte videos valare upakarapradhamanu. Liver infection engane matan patum(Non alcoholic person - ill).Ethokke foodanu kazhikkendath?
@shahanashibin-su4zy
@shahanashibin-su4zy 10 ай бұрын
Thnkuu dr
@seenasalim3112
@seenasalim3112 2 жыл бұрын
Nice 👍
@jyothyssabari7781
@jyothyssabari7781 3 жыл бұрын
ഒരു നൂറു ടെൻഷൻ ഇല്ലാതാകുന്ന വീഡിയോ,.🙏🙏🙏
@anoopv4667
@anoopv4667 3 жыл бұрын
Boil disease ne patti video cheyyamo
@CATips
@CATips Жыл бұрын
Tips👌
@sudhacharekal7213
@sudhacharekal7213 2 жыл бұрын
Hai Doc
@shareenashareena7441
@shareenashareena7441 2 жыл бұрын
More usefull
@gopakumargopakumar2832
@gopakumargopakumar2832 2 жыл бұрын
ഒരു ഗ്ലാസ്‌ ഇളം ചൂട് വെള്ളത്തിൽ പകുതി നാരങ്ങാ നീരും ഒരു സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചു നോക്കൂ. ഒരു മണിക്കൂർ കഴിഞ്ഞേ വേറെ ആഹാരം കഴിക്കാവൂ. Sgpto 300 ആയിരുന്ന ഞാൻ ഇന്ന് ലിവർ ക്ലിയർ ചെയ്തത് അങ്ങനെ ആണ്. എല്ലാ കുടിയന്മാർക്കുമായി സമർപ്പിക്കുന്നു
@Gajaraja.natanam
@Gajaraja.natanam Жыл бұрын
Sherikkum...?
@ramachandranvkrsmc7975
@ramachandranvkrsmc7975 Жыл бұрын
Thank you
@akhil1753
@akhil1753 Жыл бұрын
Teeth also will go 🤣
@sreejithkalloor2920
@sreejithkalloor2920 Жыл бұрын
Thanks Dr gopakumar😄
@abdulhakkim5572
@abdulhakkim5572 Жыл бұрын
ഒരിക്കലും 300വരത്തില്ല sgot sgpt 60 70 ന് താഴെ ആയിരിക്കും.
@jalietageorge961
@jalietageorge961 2 жыл бұрын
Doctor, liver paishentnu orma problems undakumo
@ammuambadi2914
@ammuambadi2914 3 жыл бұрын
Haiii doctor pcod maranulla video idamo
Ouch.. 🤕
00:30
Celine & Michiel
Рет қаралды 26 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Simple technique to reverse Grade III Fatty Liver to Normal stage (Vno:304)
13:39
Tag him😳💕 #miniphone #iphone #samsung #smartphone #fy
0:11
Pockify™
Рет қаралды 4,6 МЛН
Xiaomi SU-7 Max 2024 - Самый быстрый мобильник
32:11
Клубный сервис
Рет қаралды 552 М.
Yanlışlıkla Telefonumu Parçaladım!😱
0:18
Safak Novruz
Рет қаралды 985 М.