കാർഷികബില്ലിലെ കാണാപ്പുറങ്ങൾ - സുരേഷ് കോടൂർ

  Рет қаралды 191

Suresh Kodoor

Suresh Kodoor

Күн бұрын

കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോൾ
(കാർഷികബില്ലിലെ കാണാപ്പുറങ്ങൾ)
- സുരേഷ് കോടൂർ
നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിലധികം ഭക്ഷ്യ ഉല്പ്പന്നങ്ങൾ നാം ഉത്പാദിപ്പിക്കുന്നു എന്നും, അതുകൊണ്ട് ബാക്കിയാവുന്നത് കയറ്റുമതി ചെയ്തു വിദേശ വിപണിയിൽ വിൽക്കേണ്ടതുണ്ടെന്നും, അങ്ങനെ വിൽക്കുന്നതിന് തടസ്സമാകുന്നത് നമ്മുടെ കാർഷികമേഖലയിലെ വർദ്ധിച്ച ചിലവായതുകൊണ്ട് അത് കുറയ്ക്കണമെന്നും, ആ ചെലവ് കുറക്കേണ്ടത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള ആളുകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടാണെന്നും, ആ എണ്ണം കുറക്കൽ സാധിക്കേണ്ടത് വ൯കിട കർഷകരെയും കോർപറേറ്റ് കുത്തകകളെയും മാത്രം ഈ രംഗത്ത് നിലനിർത്തി എല്ലാ ചെറുകിട കർഷകരെയും ഈ രംഗത്ത് നിന്ന് ഒഴിപ്പിച്ചു കൊണ്ടാണെന്നുമാണ് സർക്കാരിന്റെ സമീപനം. അഥവാ കാർഷിക നയങ്ങളുടെ കാതൽ. ഈ നയത്തിന്റെ സമഗ്രമായ പ്രയോഗവല്ക്കരണമാണ് ഈ കാർഷികബില്ലുകൾ. ഇതാണ് പുതിയ ബില്ലുകളുടെ യഥാർത്ഥ സത്ത അഥവാ ആത്യന്തികമായ ലക്‌ഷ്യം. ഈ ബില്ലുകളിലെ വ്യവസ്ഥകളൊക്കെ ഈ നയസമീപനത്ത്തിന്റെ പ്രതിഫലനമാണ്, അത് നടപ്പിലാക്കാനുള്ള നിർദേശങ്ങളാണ്.
ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കർഷകരെ മുഴുവ൯ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികൾ താലത്തിൽ വെച്ച് ദാനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്‍റെ ഏറ്റവും പുതിയ ശ്രമങ്ങൾ ആണ് 3 കാർഷിക ബില്ലുകളുടെ രൂപത്തിൽ ജനങ്ങൾക്ക് മുന്നിൽ ഭീഷണിയായി ഇപ്പോൾ വന്നിട്ടുള്ളത്. ആ ബില്ലുകൾ തങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തും എന്ന തിരിച്ചറിവിൽ നിന്നാണ് കർഷകർ അതിശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. പുതിയ കാർഷിക നിയമങ്ങള്‍ കർഷകരെ മാത്രമല്ല ഈ രാജ്യത്തെ സാമാന്യ ജനങളുടെ ജീവിതത്തെയും, നമ്മുടെ ഭക്ഷ്യ സുരക്ഷയെയും, ജനാധിപത്യ അവകാശങ്ങളേയും, രാജ്യത്തിന്റെ ഭാവിയെത്തന്നെയും ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് എല്ലാ വിഭാഗം ജനങ്ങളും ഈ സമരത്തിന് പിന്തുണ നല്കുന്നതും, വിവിധ രീതികളില്‍ അതിന്റെ ഭാഗമാവുന്നതും. ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ഈ കർഷക സമരം ആവശ്യപ്പെടുന്നു, അർഹിക്കുന്നു.
Exploring the new Farm Bill 2020 - Suresh Kodoor
#farmbills2020 #farmersstruggle #farmbills

Пікірлер: 2
@sivaprasadsiva3373
@sivaprasadsiva3373 3 жыл бұрын
👍
@nishadnt
@nishadnt 3 жыл бұрын
Explained well 👍
ഒരു മണി  വാർത്ത | 1 PM News | July 25, 2024
27:39
Женская драка в Кызылорде
00:53
AIRAN
Рет қаралды 374 М.
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 374 М.