മാ൪ക്സിസം കാലഹരണപ്പെട്ടോ? - സുരേഷ് കോടൂ൪ (‘മാ൪ക്സ്‌ തന്നെ ശരി’ പ്രഭാഷണ പരമ്പര - ഭാഗം#1)

  Рет қаралды 2,430

Suresh Kodoor

Suresh Kodoor

Жыл бұрын

‘മാ൪ക്സ്‌ തന്നെ ശരി’ - പ്രസിദ്ധ ചിന്തക൯ ടെറി ഈഗിൾടൺ രചിച്ച ‘Why Marx Was Right’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി 10 ഭാഗങ്ങളായി തയ്യാറാക്കിയ വിഡിയോ പ്രഭാഷണ പരമ്പര.
മാ൪ക്സിസത്തിനെതിരെ സാധാരണ ഉയ൪ന്നുവരാറുള്ള മുഖ്യമായിട്ടുള്ള പത്ത് വിമ൪ശനങ്ങളെ അഥവാ ചോദ്യങ്ങളെ ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കുന്ന പ്രഭാഷണ പരമ്പര.
ഭാഗം#1: മാ൪ക്സിസം കാലഹരണപ്പെട്ടോ?
“മാ൪ക്സിസം കാലഹരണപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പണ്ട് മാ൪ക്സിസം രൂപപ്പെട്ട കാലത്ത്, ഫാക്ടറികളും, അതീവദരിദ്രരായ തൊഴിലാളിവ൪ഗവും, പട്ടിണിക്കാരും, വ൯തോതിലുള്ള ക്ഷാമവും കഷ്ടപ്പാടും ഒക്കെ നിറഞ്ഞിരുന്ന സമയത്ത്, അതിന് ഒരു പക്ഷെ പ്രസക്തി ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഇന്നത്തെ വ്യാവസായികാനന്തര ആധുനിക സമൂഹത്തിൽ മാ൪ക്സിസത്തിന് ഒരു പ്രസക്തിയുമില്ല. ലോകം എത്രയോ മാറിപ്പോയിരിക്കുന്നു എന്ന് അംഗീകരിക്കാ൯ വിസമ്മതിക്കുന്നവരാണ് ഇന്ന് മാ൪ക്സിസം പറഞ്ഞുനടക്കുന്നത്‌”.
ഈ വിമ൪ശനത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ? മാ൪ക്സിസം ശരിക്കും കാലഹരണപ്പെട്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടുന്ന പ്രഭാഷണം.
മാ൪ക്സിസം കാലഹരണപ്പെട്ടോ? - സുരേഷ് കോടൂ൪

Пікірлер: 16
@shynadalas4507
@shynadalas4507 3 ай бұрын
great
@unnikrishnan190
@unnikrishnan190 Жыл бұрын
🙏
@somanchunakara1043
@somanchunakara1043 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം എന്നുണ്ടാകും? ഭംഗിയായും, വിശദമായും ഉദാഹരണ സഹിതം സാർ വിവരിച്ചു.
@sureshkodoor
@sureshkodoor Жыл бұрын
വളരെ സന്തോഷം 🙏🙏 താമസിയാതെ തന്നെ അടുത്ത ഭാഗം പുറത്തിറക്കാം.
@jayaprakashkk9499
@jayaprakashkk9499 Жыл бұрын
Congratulations sir Awaiting for the next video
@sureshkodoor
@sureshkodoor Жыл бұрын
🙏🙏
@r4rbose
@r4rbose Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@sureshkodoor
@sureshkodoor Жыл бұрын
🙏🙏
@vallpuzhachandrasekharan2393
@vallpuzhachandrasekharan2393 Жыл бұрын
'മാർക്സിസം കാലാഹരണപ്പെട്ടോ? മാർക്സ് തന്നെ ശരി' എന്ന സുരേഷ് കോടൂരിന്റെ പ്രഭാഷണം സശ്രദ്ധം ശ്രവിച്ചു. മാർക്സിസ്റ്റ് തത്വസംഹിത പുരാതനവും ആധുനികവുമായ മുതലാളിത്തത്തെ പ്രതിരോധിക്കുന്നതിൽ തികച്ചും പര്യാപ്തമാണ് എന്നതിന് ചരിത്രപരമായ പശ്ചാത്തലങ്ങളും മുതലാളിത്തത്തിനേറ്റ പരിക്കുകളും ഓരോ കാലഗതികളിലെ സംഭവങ്ങളും സമകാലിക നവവിവര സാങ്കേതിക ലോകത്തെ മുതലാളിത്തത്തിന്റെ വളർച്ചയും തിരിച്ചടികളും വ്യക്തമായ സൂചനകളോടെ, വിവരണങ്ങളോടെ, ലളിതമായ ഉപമകളോടെ, മാർക്സിസം കാലാഹരണപ്പെട്ടിട്ടില്ല ശക്തി കൈവരിക്കുകയാണ് എന്നതോടെപ്പം, മാർക്സിസ്റ്റ് വിമർശനത്തെ കൂടുതൽ മൂർച്ചയോടെ സാധുകരിക്കുന്ന പ്രഭാഷണ പരമ്പരയുടെ തുടക്കം തന്നെ മാർക്സിസ്റ്റ് പഠനങ്ങളുടെ തുടർ പ്രഭാഷണങ്ങൾ കേൾക്കുവാൻ പ്രചോദനം നൽകുന്നതാണ്. കാലഘട്ടത്തിന് അനിവാര്യമായ ഇത്തരം പ്രഭാഷണങ്ങളും രചനകളുമായി സജീവമായി രംഗത്തുള്ള സുരേഷ് കോടൂരിന് എന്റെ അനുമോദനങ്ങൾ.
@sureshkodoor
@sureshkodoor Жыл бұрын
🙏🙏 വളരെ സന്തോഷം, നന്ദി!
@miniprasad847
@miniprasad847 Жыл бұрын
ബാക്കി ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു
@sureshkodoor
@sureshkodoor Жыл бұрын
🙏🙏
@Sanilelampal
@Sanilelampal Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@Sanilelampal
@Sanilelampal Жыл бұрын
Why marx was right വായിക്കാൻ കഴിയാത്ത കുറവ് പരിഹരിക്കപ്പെടുന്നു.നന്ദി.
@sureshkodoor
@sureshkodoor Жыл бұрын
@@Sanilelampal 🙏🙏
@AskarPa-tw9lp
@AskarPa-tw9lp 4 күн бұрын
Koriean Kimminod poyi para
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 46 МЛН
ONV Kurup | Nerechowe  | Manorama News
27:46
Manorama News
Рет қаралды 89 М.