മുള്ളൻ പന്നിക്ക് മുള്ള് തെറിപ്പിക്കാൻ കഴിയില്ല Porcupines can't shoot their quills

  Рет қаралды 220,093

vijayakumar blathur

vijayakumar blathur

6 ай бұрын

Porcupines shooting their quills is a common misconception, but the quills still pose a serious threat, and it can be difficult to remove them because each one has backward-facing barbs that act as grappling hooks after they pierce skin
മുള്ളൻ പന്നിയെ ആക്രമിച്ച പുലികളും കടുവകളും പലതും ചത്തുപോയ വാർത്തകൾ ഏറെ ഉണ്ട്. തറച്ച മുള്ളുകൾ പറിച്ച് കളയാൻ കഷ്ടപ്പെടുന്ന വിഡിയോകൾ കണ്ടിട്ടുണ്ടാവും. മുള്ളൻ പന്നി മുള്ളുകൾ അമ്പ് പോലെ എയ്ത് കൊള്ളിക്കും എന്ന പരമ്പരാഗത അന്ധവിശ്വാസം നമ്മുടെ നാട്ടിൽ ഇപ്പഴും ഉണ്ട്. എയ്യൻ പന്നി എന്ന പേര് പോലും ഉണ്ട്. പക്ഷെ അങ്ങിനെ ഒരു കഴിവ് ഇതിനില്ല. അങ്ങോട്ട് പോയി ചോദിച്ച് വാങ്ങുന്നതാണ് മുള്ളുകൾ അധികവും. അങ്ങിനെ തറച്ച മുള്ളുകൾ ഒന്ന് കുടഞ്ഞ് കളഞ്ഞാൽ ഊരിപ്പോകില്ലെ - പിന്നെന്താണ് പ്രശ്നം എന്ന് നമ്മൾ കരുതും.
പക്ഷെ അതങ്ങിനെ ഊരിപ്പോവില്ല. പലപ്പോഴും പുലികളുടെയും കടുവകളുടെയും കാട്ട് നായ്ക്കളുടെയും അന്തകനാണ് മുള്ളൻ പന്നി . എതയോ കടുവകൾ മനുഷ്യരെയും വളർത്തുമൃഗങ്ങളേയും തീനികളായി മാറിയത് മുള്ളൻ പന്നിയുടെ മുള്ള് മൂലമാണ്. ആ മുള്ളാണെങ്കിൽ വെറും രോമവും ! നല്ല മൂർച്ചയുള്ള കൂർത്ത ഉറപ്പാർന്ന മുനയുള്ള ഈ മുൾ രോമം കുത്തിക്കയറുന്നത് മനസിലാക്കം. പക്ഷെ അതു കയറിക്കഴിയുന്നതോടെ കഥ മാറും. പുലികളും കടുവകളും ഇതിനു മുന്നിൽ സുല്ലുപറയും. തീറ്റകിട്ടിയ ആക്രാന്തത്തിൽ ഇതിനെ കയറിപ്പിടിക്കാൻ ശ്രമിച്ചാൽ പണി പാളും. മുള്ളൂകളുടെ അഗ്ര ഭാഗം പ്രത്യേക സ്വഭാവം ഉള്ളതാണ്. ഉള്ളീലേക്ക് കയറിയതുപോലെ വേഗത്തിൽ കുടഞ്ഞ് കളഞ്ഞ് ഒഴിവാക്കാം എന്നു കരുതേണ്ട. വലിച്ചാൽ ഊരിക്കിട്ടത്തവിധം ലോക്ക് ചെയ്യപ്പെടും എന്നു മാത്രമല്ല ദേഹത്തെ മസിലുകൾ വേദനകൊണ്ട് സങ്കോചിക്കും തോറും കുറേശെയായി ഇത് ആഴത്തിലേക്ക് ആഴ്ന്നു പോയ്ക്കൊണ്ടിരിക്കും.
മുള്ളുകളുടെ ഒന്നര ഇഞ്ച് മുനഭാഗം സൂക്ഷ്‌മായി നിരീക്ഷിച്ചാൽ ആയിരക്കണക്കിന് മൈക്റോസ്കോപ്പിക്ക് ശൽക്കങ്ങൾ കാണാം. പിറകിലേക്ക് മുനയുള്ള വജ്രരൂപികളായ ആരുകൾ ഒന്നിനു മീതെ ഒന്നായുള്ള അടരുകളായി ഷിംഗ്ഗിൾസ് ഷീറ്റ് പോലെ ചേർന്ന്കിടക്കുന്നത് കാണാം. സാധാരണ ഉണങ്ങി നിൽക്കുന്ന സമയങ്ങളിൽ അവ പരസ്പരം ഒട്ടി കിടക്കും. ഉള്ളിലേക്ക് കയറുന്ന നേരം ഇവ ചേർന്ന് നിന്ന് മുനയായി പ്രവർത്തിക്കുമെങ്കിലും മാംസത്തിനുള്ളിൽ എത്തിയാൽ , അവിടത്തെ ചൂടും നനവും ഏൽക്കുന്നതോടെ ഇവ പൊങ്ങി ഉയരും . അതോടെ ഇത് മുള്ളിന് പിറകിലേക്ക് നീങ്ങാൻ പറ്റാത്ത കൊളുത്തുകളായി അവ മാറും. എങ്കിലും മുന്നോട്ടുള്ള സഞ്ചാരം തടസപ്പെടുത്തുകയും ഇല്ല. മസിലുകൾ വേദനകൊണ്ട് സങ്കോചിക്കുന്നതിനനുസരിച്ച് ഇവ കൂടുതൽ ആഴത്തിലേക്ക് സ്വയം സഞ്ചരിച്ച് ലോക്കായികൊണ്ടിരിക്കും. വലിച്ച് ഊരാൻ ശ്രമിച്ചാൽ കൊളുത്തി മുറിവും വേദനയും ഉണ്ടാക്കും. അതിനാൽ തന്നെ പുള്ളിപ്പുലികൾ പോലും പലപ്പോഴും കൈയിലും മുഖത്തും വായിലും കൊണ്ട മുള്ളുകൾ നീക്കം
ചെയ്യാൻ പല സർക്കസും നടത്തും. കുറച്ച് ദിവസം കൊണ്ട് ഭക്ഷണം കഴിക്കാനാവാതെ പട്ടിണി കിടന്ന് ചത്തുപോകാറും ഉണ്ട്. കണ്ണിൽ കൊണ്ടാൽ പതുക്കെ കാഴ്ച നഷ്ടമാകുകയും ചെയ്യും. ഭീഷ്‌മരുടെ ശരപഞ്ചരം പോലെ മുഖത്ത് നിറയെ മുള്ളുകളുമായി വളർത്തു നായകൾ പൊന്തകളിൽ ഇവരുമായി യുദ്ധം കഴിഞ്ഞ് കീ കീ കീ എന്നു കരഞ്ഞ് ഓടിവരാറുണ്ട്. ഇവരുടെ മുള്ളുകൾ യജമാനൻ എങ്ങിനെയെങ്കിലും നീക്കം ചെയ്തുകൊടുക്കുമെങ്കിലും പുലികളേയും കാട്ട് മൃഗങ്ങളേയും മുള്ളെടുത്ത് സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ ഈ മുള്ളുകൾ അവരുടെ അന്തകരാകും.
facts about The Indian crested porcupine (Hystrix indica)
#biology #nature #malayalamsciencechannel #ശാസ്ത്രം #സയൻസ് #science facts #മുള്ളൻ പന്നി #porcupine #ഇന്ത്യൻ #Indian crested porcupine #Hystrix indica
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , retails etc. through visual illustration. This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism comment news reporting teaching scholarship and research. Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favor of fair use.

Пікірлер: 690
@vijayakumarblathur
@vijayakumarblathur
www.mathrubhumi.com/environment/columns/facts-about-porcupine-1.6370476
@josephkv7856
@josephkv7856
തികച്ചും വ്യത്യസ്ഥമായ ചാനൽ. അവതരണം നന്ന്. നല്ല നിരീക്ഷണം. ഗവേഷണം. റോഡൻറിന്റെ വംശം. എല്ലുകൾ കരണ്ടു നിന്നുന്ന സ്വഭാവം. ശക്തമായ നഖങ്ങൾ. രാത്രി ഛരന്മാർ. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. വൈജ്ഞാനികമായ വിവരങ്ങൾക്ക് നന്ദി.
@AjdasStories
@AjdasStories
നിലവിൽ മലയാളിക്ക് ജീവികളോടുള്ള കാഴ്ചപ്പാടും തെറ്റിദ്ധാരണയും ഒക്കെ ഈ ചാനൽ മറ്റിക്കൊടുക്കും all the best....
@nothingmorethanone1121
@nothingmorethanone1121
വിഷയത്തിൽ ചിത്രം ഉള്ളത് കൊണ്ട് വളരെ ഉപകാരപ്രതമാണ് 👌
@vabeeshchathoth5690
@vabeeshchathoth5690
ചിത്രം കാണിക്കുന്നത് വലിയ ഉപകാരം ആണ് പഠിക്കുന്ന കുട്ടികൾ ക്ക്
@mithunpv2453
@mithunpv2453
❤❤ മുള്ളിന്റെ അറ്റത്തു hook അതു ഇപ്പോളാണ് അറിയുന്നത് പുതിയ ഒരു അറിവ് തന്നതിന് നന്ദി.
@Breakfast_II
@Breakfast_II 2 сағат бұрын
മനുഷ്യന്റെ ഏതുതരത്തിലുള്ള ഭയവും - വസ്തുതകളിൽ ഊന്നിയതോ അല്ലാത്തതോ - മുള്ളൻപന്നിക്ക് ഹിതകരം തന്നെ.
@FasilFasilTK-lo3pq
@FasilFasilTK-lo3pq
രക്ഷപ്പെടാൻ കഴിയാത്തത് കൊണ്ടണു ഇവർക്കു പരിണാമംപരമായി മുള്ള് ഉണ്ടായത് 😂. ഹോ.. എന്തൊരു അഭാസം
@vigishpg4355
@vigishpg4355
കുറച്ചു നാൾ മുൻപ്.. എന്റെ ബൈക്കിൽ വന്നിട്ടിച്ചു.. ഞാനും വീണു.. മുള്ളൻ പന്നിയും തെറിച്ചു വീണു.. പക്ഷെ എന്റെ ശരീരത്തിലും ചുറ്റിലും... ഒരുപാട് മുള്ളുകൾ ഉണ്ടായിരുന്നു..എനിക്കും നല്ല പരിക്ക് പറ്റി.. പക്ഷെ എനിക്ക് തോന്നിയത്.. വണ്ടി ഇടിച്ചപ്പോൾ തെറിച്ചത് പോലെയാണ്
@ravia1486
@ravia1486
ഒരുപാട് നന്ദിയുണ്ട് സാറേ,ഞങ്ങളുടെ കൃഷിയിടത്തിൽ വരുമ്പോൾ ഇവറ്റകളെ ഓടിക്കാൻപോലും എല്ലാവർക്കും ഭയമാണ്, മുള്ളെയ്യുമെന്ന് വിചാരിച്ച് .
@rageshpandyancheri6329
@rageshpandyancheri6329
ഇതുപോലെ ഒരുപാട്‌ അറിവുകൾ നമുക്കായി പകർന്ന് നൽകും എന്ന് പ്രതീക്ഷിക്കുന്നൂ..❤❤
@AdvSajinKollara
@AdvSajinKollara
ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രശ്നം, ശരിയായ വിവരം ഇല്ലാത്ത ആളുകളാണ്. വനം,പ്രകൃതി,പ്രാണികൾ,വന്യജീവികൾ ഇവയുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് വിജയകുമാർ സാർ എടുക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ.
@sijojose3911
@sijojose3911
ആദ്യമായ് ആണ് ഞാൻ കാണുന്നത് ഈ ചാനൽ സയൻസ് പറയുന്ന നല്ലൊരു ലളിതമായ അവതരണം ❤️
@abhay1800
@abhay1800
ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് 👌🏻, നല്ല അവതരണം ❤
@vishnuvijayamohan4058
@vishnuvijayamohan4058
മുള്ളൻ പന്നി, പന്നി വർഗ്ഗത്തിൽ ഉള്ളത് അല്ല എന്നു ഇപ്പോൾ ആണ് അറിയുന്നത്.പുതിയ അറിവിന്‌ നന്ദി
@veekayrm
@veekayrm
നല്ലൊരു ചാനൽ!! പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി!! എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏
@sajijayamohan1514
@sajijayamohan1514
വിജയേട്ടാ അടിപൊളി. ജീവലോകത്തിൻ്റെ അറിവുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു👏👏👏
@babuss4039
@babuss4039
🙏🙏🙏🙏
@user-wr3gs4rh2p
@user-wr3gs4rh2p
Chetta adipoli channel.iniyum ingane mattu jeevikale kurichulla kauthukakaramaayulla videos venam subscribed your channel ❤❤
@kramakrishnanmannar761
@kramakrishnanmannar761
സാർ...ചാനൽ സമ്പൂർണ്ണ വിജയമാണ്..congrats..❤️
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
🤔Какой Орган самый длинный ? #shorts
00:42
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН