ബോധത്തിന്‍റെ ഭൌതികം (ഭാഗം# 1) - സുരേഷ് കോടൂർ

  Рет қаралды 935

Suresh Kodoor

Suresh Kodoor

3 жыл бұрын

ബോധത്തിന്‍റെ ഭൌതികം (ഭാഗം# 1) (Part#1 of 3)
- സുരേഷ് കോടൂർ
A 3-parts video series from Forum for Inculcating Scientific Temper (FIST)
by Suresh Kodoor
വളരെ ലളിതമായ രൂപത്തില്‍ തുടങ്ങി ജീവന്‍റെ പരിണാമപ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലൂടെ വളർന്ന് മനുഷ്യനിൽ സവിശേഷ രൂപത്തിൽ പ്രദർശിതമാകുന്ന ഉന്നതമായ ഒരു ഗുണവിശേഷമാണ് ‘ബോധം’ എന്ന പ്രതിഭാസം. ഇങ്ങനെ പരിണാമത്തിന്റെ നാൾവഴികളിൽ ജീവന്റെ അടിസ്ഥാന സവിശേഷതകളിലൊന്നായ ഉത്തേജകങ്ങളോട് പ്രതികരിക്കാനുള്ള കഴിവ് അഥവാ ‘റിഫ്ലക്സ്’ (reflex) എങ്ങിനെയാണ് അതിന്റെ സങ്കീർണവും സവിശേഷവുമായ ‘മനുഷ്യബോധം’ എന്ന ഉന്നതമായ അവസ്ഥാവിശേഷത്തിലേക്ക് പടിപടിയായി വളർന്നത് എന്നതിന്റെ ചരിത്രമാണ് ബോധത്തെകുറിച്ചുള്ള അന്വേഷണം. മനുഷ്യബോധം അഥവാ മനുഷ്യമനസ്സ് എന്നത് പ്രകൃത്യാതീതമായി ഇന്ന് കാണുന്ന രൂപത്തിൽ ഒറ്റയടിക്ക് സൃഷ്ടിക്കപ്പെട്ടതല്ലെന്നും ലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമപ്രക്രിയയിലൂടെ രൂപപ്പെട്ടതാണെന്നും വളരെ അടിസ്ഥാനപരമായ ഗുണധർമത്തിൽ (basic/primitive feature) നിന്ന് തുടങ്ങി ഉന്നതമായ രൂപത്തിലേക്ക് വികസിച്ച സവിശേഷതയാണ് മനുഷ്യന്റെ തലച്ചോറും ആ തലച്ചോറെന്ന ഭൌതിക പദാർത്ഥത്തിന്റെ മനസ്സ്, ബോധം എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന ഗുണധർമം അഥവാ പ്രവർത്തനം (activity) എന്നും ഉള്ള ഉൾക്കാഴ്ചയിലേക്കാണ് ആ അന്വേഷണത്തിലൂടെ നാം എത്തിച്ചേരുക.
ഭാഗം# 1:
• ബോധത്തിന്‍റെ ഭൌതികം (...
ഭാഗം# 2:
• ബോധത്തിന്‍റെ ഭൌതികം (ഭ...
ഭാഗം# 3:
• ബോധത്തിന്റെ ഭൌതികം (ഭാ...

Пікірлер: 13
@padmakumar6081
@padmakumar6081 Жыл бұрын
✊✊
@anilmitranandapuram9347
@anilmitranandapuram9347 3 жыл бұрын
വളരെ നല്ല പ്രഭാഷണം കോടൂർ സർ. അതിസങ്കീർണമായ വിഷയങ്ങൾ പരമാവധി ലളിതമായ രീതിയിൽ, അതിന്റെ അന്തസത്ത ഒട്ടും നഷ്ടപ്പെടാതെ പറഞ്ഞു തരാൻ സാറിന് സാധിച്ചു. ഭൂമിയിലെ ജീവജാലങ്ങളും അവയുടെ ഉൽപ്പത്തിയും സാധാരണ മനുഷ്യന്റെ അറിവിന്റെ തലത്തിൽ നിന്നുള്ള വീക്ഷണത്തിന് പകരം, വളരെ വ്യത്യസ്തമായ വിവരണത്തിലൂടെ അതിന്റെ ശാസ്ത്രീയവും ചരിത്രപരവുമായ ഒട്ടനവധി കാര്യങ്ങൾ വിവരിക്കുന്നു. യൗവ്വനം ജരാനര തുടങ്ങി ബോധമണ്ഡലവും മനസ്സിന്റെ ശാസ്ത്രീയ നിർവ്വചനങ്ങളും വരെ പ്രതിപാദിക്കുന്ന ഗഹനമായ പഠനം. അന്താരാഷ്ട്ര നിലവാരമുള്ള ഈ പ്രഭാഷണം എന്നെപ്പോലെ സാധാരണക്കാരന് പ്രാപ്തമായതിൽ ഒത്തിരി ഒത്തിരി സന്തോഷം, നന്ദി.. സാറിന്റെ ഇത്തരം അറിവും പല വിഷയത്തിലുമുള്ള ഗഹനമായ പഠനത്തിന്റെ പ്രഭാഷണ ശേഖരങ്ങളുമെല്ലാം ഇന്നത്തെ കാലഘട്ടത്തിൽ വിരളമാണ്, അമൂല്യമാണ്. ഏതെങ്കിലും വലിയ ചാനലുകളിലോ TED Talks പോലെയുള്ള വലിയ പ്ലാറ്റ്ഫോമുകളിലോ സർ ഇതെല്ലാം അവതരിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അതിനുള്ള മാർഗ്ഗരേഖകൾ കണ്ടെത്തി ഈ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. അനിൽ മിത്രാനന്ദപുരം
@sureshkodoor
@sureshkodoor 3 жыл бұрын
വളരെ സന്തോഷം, നന്ദി ശ്രീ.അനിൽ.
@binilsuggathan9262
@binilsuggathan9262 3 жыл бұрын
നന്ദി കോടൂർ സർ, ഇത്രയും സങ്കിർണമായ ഒരു വിഷയം, ശാസ്ത്രീയതയോടെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചതിൽ.. 🙏🙏🙏. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
@sinithilakanthilakan5968
@sinithilakanthilakan5968 3 жыл бұрын
മനസ്സൊരു പ്രഹേളിക എന്ന ചിന്തക്ക് ഒരു വിരാമം നൽകുന്ന വിവരണം.
@rajkaran732801
@rajkaran732801 3 жыл бұрын
അടുത്ത part എന്നാകും?
@sureshkodoor
@sureshkodoor 3 жыл бұрын
താമസിയാതെ പ്രസിദ്ധീകരിക്കാം
@rajkaran732801
@rajkaran732801 3 жыл бұрын
@@sureshkodoor eagerly looking for it sir
@sureshkodoor
@sureshkodoor 3 жыл бұрын
ഭാഗം# 2 kzfaq.info/get/bejne/fNmYfbyAvtLGXWQ.html
@rajkaran732801
@rajkaran732801 3 жыл бұрын
@@sureshkodoor thank u sir. Let me watch it
@gokulkrishna4764
@gokulkrishna4764 3 жыл бұрын
ക്യാമറയുടെ placing അത്ര നല്ലതല്ല ❌️❌️
@sivaprasadsiva3373
@sivaprasadsiva3373 3 жыл бұрын
ഒരൊറ്റ ആൺമുയലായാലും പെൺമുയലായാലും,പ്രത്യുൽപ്പാദനശേഷി തെളിയിക്കാനുള്ള സാധ്യതയുണ്ടോ എന്നതാണ്‌ പ്രധാനം.ആ സാധ്യത ഇല്ലാത്തത് കൊണ്ട് പ്രസ്തുത മുയലിന്റെ പ്രത്യുൽപ്പാദനശേഷി റദ്ദാവുന്നില്ല.
@sureshkodoor
@sureshkodoor 3 жыл бұрын
ആ സാദ്ധ്യത ഇല്ലാത്തത് കൊണ്ട് പ്രസ്തുത നിര്‍വചനം പൂര്‍ണമോ, പ്രായോഗികമോ, പ്രയോജനപ്രദമോ ആവില്ല എന്നാണ് ആ പ്രസ്താവനയുടെ പൊരുള്‍. പ്രത്യുല്‍പാദനശേഷി റദ്ദാവുന്നു എന്നല്ല. The scientist in there was pointing to the 'hole' in the definition and futility of the same.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
How to use ChatGPT explained in Malayalam
22:42
XL n CAD Malayalam
Рет қаралды 100 М.
#latest therapy for autism children#latest therapy for special children #autism awareness#adhdchild
5:47
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН