ബോധത്തിന്‍റെ ഭൌതികം (ഭാഗം# 2) - സുരേഷ് കോടൂർ

  Рет қаралды 360

Suresh Kodoor

Suresh Kodoor

3 жыл бұрын

ബോധത്തിന്‍റെ ഭൌതികം (ഭാഗം# 2) - സുരേഷ് കോടൂർ (Part#2 of 3)
A 3-parts video series from Forum for Inculcating Scientific Temper (FIST) by Suresh Kodoor
ജീവികളിലെ ഓരോ കോശവും അതിന്റെ ചുറ്റുപാടുകളുമായി (environment) ബന്ധം സ്ഥാപിക്കാ൯ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു. അഥവാ പുറംലോകത്തെക്കുറിച്ചുള്ള ‘അവബോധം’ (awareness) ഉണ്ടാക്കുന്നു. ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാവുന്തോറും അതിന്റെ അതിജീവനത്തിനുള്ള (survival) കഴിവ് അതിനനുസരിച്ച് വർദ്ധിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അതിജീവനത്തിന് വേണ്ടിയാണ് ജീവി അതിന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാ൯ ശ്രമിക്കുന്നത്. ഒരു കോശത്തിന് പകരം കൂടുതൽ കോശങ്ങൾ ഒത്തുചേരുമ്പോൾ ആ ജീവിയുടെ ചുറ്റുപാടിനെക്കുറിച്ചുള്ള അവബോധവും പല മടങ്ങായി (exponential) വർദ്ധിക്കുന്നു. കാരണം ജീവിക്ക് കൂടുതൽ ബാഹ്യലോക സിഗ്നലുകൾ (sensory signals) സ്വീകരിക്കാ൯ കഴിയുന്നു. അതായത് കോശങ്ങളുടെ ആധിക്യം അതിജീവനത്തിനുള്ള സാദ്ധ്യതയെ പല മടങ്ങ്‌ വർദ്ധിപ്പിക്കുന്നു എന്നതാണ് കോശങ്ങൾ കൂട്ടമായി ചേർന്ന് ഏകോപിതമായി പ്രവർത്തിക്കുന്ന ബഹുകോശ ജീവികളുടെ ആവിർഭാവത്തിനുള്ള മൂല കാരണമായത്. ജീവികൾ അതിന്റെ പരിണാമപ്രക്രിയയിലൂടെ സ്വായത്തമാക്കിയ സ്വാഭാവിക റിഫ്ലക്സുകളും, ബാഹ്യലോകവുമായുള്ള ഇടപെടലിലൂടെ ആർജിച്ചെടുത്ത ആർജിത റിഫ്ലക്സുകളും ഉൾപ്പെടുന്ന അസംഖ്യം ‘കണക്-ഷനുകളിലൂടെ (conditioned and unconditioned reflexes) ആണ് അവയുടെ ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കുന്നത്. ഈ പ്രവർത്തനങ്ങൾ നടക്കുന്നത് കേന്ദ്രനാഢീവ്യൂഹത്തിന്റെ ഭാഗമായ തലച്ചോറിലാണ്. അതായത് ഒരു ജീവിയും അതിന്റെ ബാഹ്യലോകവുമായുള്ള ബന്ധം രൂപപ്പെടുന്നത് അതിന്റെ തലച്ചോറിലാണ് എന്നർത്ഥം. ഇങ്ങനെ ബാഹ്യലോകവുമായി ജീവിയെ സ്വയം ബന്ധിപ്പിക്കുന്ന (relate itself to the external world) തലച്ചോറിന്റെ ഈ പ്രവർത്തനങ്ങളാണ് മാനസിക വ്യാപാരങ്ങൾ (mental activity) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ജീവിയുടെ കേന്ദ്രനാഢീവ്യവസ്ഥ ജീവിയും ബാഹ്യലോകവുമായി ബന്ധങ്ങൾ അഥവാ കണക്-ഷനുകൾ രൂപപ്പെടുത്തുന്ന ഈ പ്രക്രിയ (process) അല്ലെങ്കില്‍ പ്രവർത്തനം (activity) തന്നെയാണ് ‘ബോധം’ (conscious) എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാനം.
ഭാഗം# 1:
• ബോധത്തിന്‍റെ ഭൌതികം (...
ഭാഗം# 2:
• ബോധത്തിന്‍റെ ഭൌതികം (ഭ...
ഭാഗം# 3:
• ബോധത്തിന്റെ ഭൌതികം (ഭാ...

Пікірлер: 1
@sudheeshtk1171
@sudheeshtk1171 Жыл бұрын
good presentation
Stay on your way 🛤️✨
00:34
A4
Рет қаралды 5 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 20 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 5 МЛН