മിയാവാക്കി പഴത്തോട്ടം നാല് മാസങ്ങൾക്കു ശേഷം| Resilience of Miyawaki Fruit Forest After 4 Months |#59

  Рет қаралды 54,017

Crowd Foresting

Crowd Foresting

3 жыл бұрын

മിയാവാക്കി വനത്തിന്റെ ശക്തമായ ചെറുത്തു നില്‌പിന്‌ ഒരു സ്‌പഷ്ടമായ ഉദാഹരണമാണ്‌ ‌ നാല്‌ മാസം മുന്‍പ്‌ സ്ഥാപിച്ച മിയാവാക്കി ഫ്രൂട്ട്‌ ഫോറസ്റ്റ്‌. പേയാടിലെ ഈ പ്ലോട്ടിന്‌ ഒരുപാട്‌ പോരായ്‌മകള്‍ ഉണ്ടായിരുന്നു. കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഇവിടെത്തെ ഭൂമിയില്‍ വേഗം വെള്ളക്കെട്ട്‌ ഉണ്ടാകുകയും അതു പോലെ വരള്‍ച്ച ഉണ്ടാകുകയും ചെയ്യും. മൂന്നു വശങ്ങളിലും മരങ്ങളുടെ ശക്തമായ നിഴല്‍ കാരണം സൂര്യപ്രകാശത്തിന്റെ ലഭ്യത വളരെ കുറവ്‌ ആയിരുന്നു. ഇതിനു പുറമെ ശരിയായ പരിചരണത്തിന്റെ അഭാവവും, ജലലഭ്യതക്കുറവും, ചെടികള്‍ക്കിടയില്‍ അനാവശ്യ വള്ളിച്ചെടികളുടെ വളര്‍ച്ചയും കടന്നു കയറ്റവും ഉണ്ടായി. ഈ പ്രതികൂല സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും ഈ മിയാവാക്കി ഫ്രൂട്ട്‌ ഫോറസ്റ്റിന്‌ നല്ല വളര്‍ച്ച ഉണ്ടായി എന്നത്‌ ശ്രദ്ധേയമാണ്‌.
A Miyawaki fruit forest set up four months back by Anitha and Jayakumar her husband is a palpable example of the resilience of the Miyawaki forest. The plot at Peyad where it was created suffers from multiple disadvantages. It is a marshy area that gets water-logged and dry by turns, and has thick shade falling on it from three sides. Besides, the forest suffered some neglect too that resulted in poor irrigation and invasion of creepers. Despite all these adverse conditions, the forest shows impressive growth.
#FruitForest #MiyawakiFruitForest #FruitForestIndia #MiyawakiForestKerala #MiyawakiForest #Createforest #MiyawakiVegetableForest #MRHari #CrowdForesting #miyawaki
Click on the link below to subscribe our channel
bit.ly/CFSuscribe
For Training videos
Afforestation Techniques by M. R. Hari
bit.ly/CF_Eng
വനവത്കരണ രീതികള്‍ മിയാവാക്കി മാതൃക by M. R. Hari
bit.ly/CF_Mal

Пікірлер: 156
@mohan10221
@mohan10221 3 жыл бұрын
ഞാൻ down to earth എന്ന channel കാണാറുണ്ട്. വളരെ യാദൃശ്ചികമായാണ് സാറിന്റെ ഈ video കണ്ടത്. ഞാൻ ഇപ്പൊൾ ഈ channel subscribe ചെയ്തിട്ടുണ്ട് also watching previous videos. Good initiative sir.
@CrowdForesting
@CrowdForesting 3 жыл бұрын
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ ആണ് ഭൂരിഭാഗം ആളുകൾക്കും താൽപര്യം. എന്നാല് ഇത്തരം കാര്യങ്ങൽ ചെയ്യുമ്പോൾ പറ്റാവുന്ന നഷ്ടങ്ങളും അബദ്ധങ്ങളും ഓർത്തു വേവലാതിയും ഉണ്ട്. ഞങൾ ഇതിനെ ഒരു ലാബ് ആയി കാണുന്നു. ശരി ആവുന്ന കാര്യങ്ങൽ എല്ലാവരെയും അറിയിക്കാൻ ശ്രമിക്കുന്നു. ആവശ്യക്കാർക്ക് പകർത്താമല്ലോ
@simi536
@simi536 2 жыл бұрын
Hi,njanum down to earth nte പ്രേക്ഷക ആണ്. അത് കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ permaculture okke practical ano എന്ന് ഞാന്‍ ചിന്തിച്ചിരുന്നു.. എന്നാൽ njan ഇന്ന്‌ ആണ് ആദ്യമായി ഈ channel കാണുന്നത്.... തീര്‍ച്ചയായും നമുക്ക് ഫോളോ cheyyan പറ്റുന്ന ഒരു system. ഒരുപാട് കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചു.. ഒത്തിരി നന്ദി. എല്ലാ വിധ ആശംസകളും നേരുന്നു.
@nallakeralamdotcom
@nallakeralamdotcom 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ... നമ്മുടെ നാട്ടിൽ ഇത്തരം മിയാവാക്കി തോട്ടങ്ങൾ എല്ലാവർക്കും ചെയ്യാവുന്നതാണ് ...
@CrowdForesting
@CrowdForesting 3 жыл бұрын
തീർച്ചയായും
@muhammedsafeer1867
@muhammedsafeer1867 3 жыл бұрын
സർ മിയാവാക്കി മാതൃകയിൽ വനവത്കരണം നടത്താൻ ആവശ്യമായ നിർദേശങ്ങൾ അടങ്ങുന്ന ഒരു ഗൈഡ്(പുസ്തകം) തയാറാക്കുകയാണെങ്കിൽ വലിയ ഒരു ഉപകാരമാണ്. പലപ്പോഴും video നോക്കി വനവൽക്കരണം അല്പം പ്രയാസകരമാണ്. കൂട്ടുകാർക്ക് പറഞ്ഞു കൊടുക്കുന്നതിൽ ഒരു കൃത്യത ഇല്ലായ്മ ഇപ്പോൾ അനുഭവിക്കുന്നതിന് ഒരു പരിഹാരവുമാകും.. നന്ദി.
@CrowdForesting
@CrowdForesting 3 жыл бұрын
ചെയ്തു കൊണ്ടിരിക്കുകയാണ്. സമയം കിട്ടുന്നില്ല
@starofthesea1943
@starofthesea1943 3 жыл бұрын
Also if you can make a book identifying the different species of trees and plants native to kerala would be very helpful and useful for future generations. Adding the benefits of each plant and tree too would be very useful.
@nathanshakespeare8411
@nathanshakespeare8411 3 жыл бұрын
Amazing work
@dxbjoshi
@dxbjoshi 3 жыл бұрын
Excellent growth
@primelabgallery3743
@primelabgallery3743 3 жыл бұрын
❤️ഇനിയുമൊരുപാട് കാടുകൾ മുളപൊട്ടി വരട്ടെ..
@thahirsm
@thahirsm 3 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്. ശരിക്കും തേടിയ വള്ളി കാലിൽ ചുറ്റിയ അനുഭവം ആണ്. എനിക്ക് നാട്ടിൽ ഒരു 15 സെന്റ് സ്ഥലം ഉണ്ട് ഇപ്പോൾ അതിൽ ഒരു 510 ചതുരശ്ര അടി ഉള്ള ഓടിട്ട വീട് നിർമ്മിക്കുവാൻ ഉള്ള അടിസ്ഥാനം നിർമ്മിച്ചിട്ടുണ്ട്. പ്രവാസി ആയ ഞാൻ വളരെ നാളുകൾ ആയി അതിനു ചുറ്റും പരമാവധി സ്ഥലം മിയാവാക്കി ചെയ്യണം എന്ന് ആഗ്രഹിച്ചു പക്ഷെ നാട്ടിൽ ഇതിനെ കുറിച്ച് ഗ്രാഹ്യ ഉള്ള ആളുകൾ വളരെ കുറവാണു... ശരിക്കും ഒരു കുന്നിൻ മുകളിൽ ആണ്‌ സ്ഥലം മിയാവാക്കി നിർമ്മിക്കാനുള്ള അടിസ്ഥാന കാര്യങ്ങളും മറ്റും വിശദമാക്കുന്ന വിഡിയോകൾ തിരക്കി നടക്കുകയായിരുന്നു
@CrowdForesting
@CrowdForesting 3 жыл бұрын
വളരെ സന്തോഷം. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാം
@suchitrasukumaran9829
@suchitrasukumaran9829 3 жыл бұрын
ആ സുന്ദര സ്വപ്നം നടക്കട്ടെ...
@thahirsm
@thahirsm 3 жыл бұрын
@@suchitrasukumaran9829 നന്ദി നല്ല വാക്കുകൾക്ക്
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ ഹ്യദാർത്ഥനായി. വളരുക വളർത്തുക ഭാവുകങ്ങൾ...
@pluviophile1276
@pluviophile1276 3 жыл бұрын
Superbbb
@ABJ07
@ABJ07 3 жыл бұрын
Very nice.. Please update such videos frequently. 👍🏻👍🏻
@CrowdForesting
@CrowdForesting 3 жыл бұрын
Shall definitely keep updating 🙏
@e.nlaxmanane.n4851
@e.nlaxmanane.n4851 3 жыл бұрын
Super
@anjanab9159
@anjanab9159 3 жыл бұрын
Awesome ♥️
@abctou4592
@abctou4592 3 жыл бұрын
Fantastic follow up video and narration 👌👌🍀
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou, shall keep updating🙏
@abhijithkashok203
@abhijithkashok203 3 жыл бұрын
04:14 sarcasm on its peak 😂😂 👏👏
@adarshirumba3534
@adarshirumba3534 3 жыл бұрын
Great👌👌
@CrowdForesting
@CrowdForesting 3 жыл бұрын
Thanks 😊
@bijeeshnilampat2338
@bijeeshnilampat2338 3 жыл бұрын
Inspired
@CrowdForesting
@CrowdForesting 3 жыл бұрын
നന്ദി
@painter1050
@painter1050 3 жыл бұрын
like is for way you present it..
@CrowdForesting
@CrowdForesting 3 жыл бұрын
നന്ദി
@vedanga7710
@vedanga7710 3 жыл бұрын
wahhhhhhh❤️❤️❤️❤️
@sreenandaswamidasan
@sreenandaswamidasan 3 жыл бұрын
No words🙏good effort
@CrowdForesting
@CrowdForesting 3 жыл бұрын
Thank you very much🙏
@subintenny7089
@subintenny7089 3 жыл бұрын
😍😍👍
@srinivasannagalingam7437
@srinivasannagalingam7437 2 жыл бұрын
വളരെ യാദൃശ്ചികമായാണ് ഞാൻ സാറിന്റെ ഈ വീഡിയോ കാണുന്നത്. എന്റെ ഒരുപാട് കാലത്തെ സംശയവും ആശങ്കയും ആയിരുന്നു വീടിനടുത്ത് മരങ്ങൾ നട്ടാൽ അതെ വീടിനെ ബാധിക്കുമോ എന്നത്. എനിക്ക് വീടിന്റെ ഇരുവശത്തും വളരെ കുറച്ച് സ്ഥലം മാത്രമേ ഉള്ളൂ. പക്ഷേ അവിടെ നടാവുന്ന കുറെ ചെടികളും മരങ്ങളും ഞാൻ നട്ടിട്ടുണ്ട്. എനിക്ക് വലിയ ഒരു ആശങ്കയായിരുന്നു ഈ മരങ്ങൾ വീടിന് ദോഷം ആണോ എന്ന്. എല്ലാത്തിനും സാറിന്റെ ഈ വീഡിയോ എനിക്ക് മറുപടി തന്നു. ഇടയ്ക്കിടയ്ക്ക് വരുന്ന വിരുന്നുകാർ ആയ പാമ്പുകളെ കാണുമ്പോൾ പേടി തോന്നുമെങ്കിലും ഒരിക്കലും ഈ ചെടികളെയും മരങ്ങളെയും നശിപ്പിക്കാൻ മനസ്സ് അനുവദിക്കാറില്ല. ഇത്രയും കുറച്ച് സ്ഥലത്ത് ചെടികളെ തിങ്ങി നടന്നല്ലോ അതിനാവശ്യമായ സൂര്യപ്രകാശ് കിട്ടുമോ എന്നുള്ളതും എന്റെ സംശയം ആയിരുന്നു എല്ലാത്തിനും സാറിന്റെ വീഡിയോ മറുപടി തന്നു ഒരായിരം നന്ദി
@CrowdForesting
@CrowdForesting 2 жыл бұрын
ആ വീഡിയോ ഉപകാരപ്രദമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏
@Sreejith_naturelover
@Sreejith_naturelover 3 жыл бұрын
Thanks for explanining these wonderful things....i will definetly start one from my side....love nature ...love trees... ❤️....Can you explain me the maintanence need to be done in these miyawaki forest apart from watering. ...like of cutting of branches.....Also, if possible can you people supply seedlings by courier on orders placed...
@highfive55
@highfive55 3 жыл бұрын
✌️
@shafeeqani3737
@shafeeqani3737 3 жыл бұрын
Definitely I will do this when I built my home
@CrowdForesting
@CrowdForesting 3 жыл бұрын
Good 🙏
@MyFoodiesByJosna
@MyFoodiesByJosna 3 жыл бұрын
തീർച്ചയായും ശ്രമിക്കും
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@healthybrains9491
@healthybrains9491 3 жыл бұрын
❤️
@jayakrishnanj4611
@jayakrishnanj4611 3 жыл бұрын
Super 🌳🍊
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@agritech5.08
@agritech5.08 3 жыл бұрын
Save nature❤️
@madhavamaths8989
@madhavamaths8989 3 жыл бұрын
👍🙏
@amazingworld7943
@amazingworld7943 2 жыл бұрын
Thanks...
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@manojcbs4073
@manojcbs4073 2 жыл бұрын
സർ, ഞാൻ അങ്ങയുടെ എല്ലാ വീഡിയോസ് കാണിക്കാൻ ശ്രമിക്കാറുണ്ട്. വീട്ടുവളപ്പും സാധ്യമായ എല്ലാ ഭൂ ഭാഗവും പച്ചപ്പ്‌ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും എന്റെ കുടുംബവും. എനിക്ക് വളരെ വളരെ കുറഞ്ഞ അളവിലുള്ള സ്ഥലം ഉണ്ട് 14 സെന്റ് അളവെ ഒള്ളു അവിടെ. അതിൽ ഏകദേശം പകുതി ഭാഗം വീട് വെക്കാനുള്ള ഒരു പ്ലാനുണ്ട്. ബാക്കി ഭാഗത്തു മാക്സിമം പറ്റുന്ന സ്ഥലത്തു പകുതിയിൽ മിയവാക്കി വനവും പകുതിയിൽ മിയവാക്കി ഫ്രൂട്ട് വനവും വെക്കാൻ ശക്തമായ ആഗ്രഹം ഉണ്ട്. അതിനു വേണ്ടി അങ്ങയുടെ പൂർണ സഹായ സഹകരണംത്തിനു വേണ്ടി അപേക്ഷിക്കുന്നു. മലപ്പുറത്തുള്ള എന്റെ ഈ സ്ഥലം മുഴുവനും പാറയാണ്. ഇപ്പോൾ വീടിനു വേണ്ടി കല്ല് വെട്ടി നിരത്തി. അവിടെ ചുറ്റുഭാഗത്തു നല്ല വെള്ളം കിട്ടുന്ന സ്ഥലം ആണ്. ഒരു കിണർ കുത്തിയാൽ എനിക്കും നല്ല വെള്ളം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സർ, മുഴുവൻ പാറ ആയതു കൊണ്ട് മിയവാക്കി വനം വിജയിക്കാൻ സാധ്യത ഇല്ലേ? എന്റെ പ്ലാൻ വീടിനുള്ള ഫൌണ്ടേഷൻ ഒഴിവാക്കി ബാക്കി ഭാഗം മുഴുവൻ കുറച്ചൂടെ കല്ല് വെട്ടി താഴ്ത്തി മണ്ണിട്ട് നികത്തി മിയവാക്കി വനം ചെയ്യാം എന്നാണ്. ഇത് വിജയിക്കുമോ. എങ്കിൽ എത്ര താഴ്ചയിൽ കല്ല് വെട്ടി മണ്ണിട്ട് നികത്തണം. സർ, അങ്ങയുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ
@CrowdForesting
@CrowdForesting 2 жыл бұрын
ഈ വീഡിയോ ഒന്ന് കണ്ടു നോക്കു kzfaq.info/get/bejne/gNKFipVmz9mVlYU.html 6282903190
@Vikas-zd1rj
@Vikas-zd1rj 3 жыл бұрын
Sir a great environmentalist from our uttrakhand sh sunderlal bahuguna passed away. He was a pioneer in environment cause
@CrowdForesting
@CrowdForesting 3 жыл бұрын
Yes Sir, his name was very familiar to Keralites since the eighties. In fact, one of our new ministers participated in his Andolans as an environmentalist.
@kutvlogs7865
@kutvlogs7865 3 жыл бұрын
നൈസ്.. എനിക്കും ചെയ്യണം ഇതുപോലെ.
@CrowdForesting
@CrowdForesting 3 жыл бұрын
നല്ല കാര്യം
@aswadaslu4430
@aswadaslu4430 8 ай бұрын
❤️‍🔥❤️‍🔥🌳🌳🌳🌳
@iamgroot6988
@iamgroot6988 3 жыл бұрын
Sir, please do a video about terrace farming
@CrowdForesting
@CrowdForesting 3 жыл бұрын
ചെയ്യാം
@AvialOfficial
@AvialOfficial 2 жыл бұрын
💞💞💞
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@athulrk6305
@athulrk6305 2 жыл бұрын
This is working, ha ha , njan ethu cgeythu Hyderabda cheyte, Chedi maramayi😃, Thank you Miyavaki,RIP
@CrowdForesting
@CrowdForesting 2 жыл бұрын
🙏. please do contact 6282903190 and give more details on your planting. We could put it up at our website, www.crowdforesting.org and share it with many. It shall definitely be an inspiration to many.
@graylinedom9587
@graylinedom9587 3 жыл бұрын
kidu .. thai okke evidennu kittum
@CrowdForesting
@CrowdForesting 3 жыл бұрын
എല്ലാ നഴ്‌സറികളിലും കിട്ടുന്ന തൈകൾ വാങ്ങി ഗ്രോ ബാഗിൽ മൂന്ന് മാസം വളർത്തി വലുതാക്കിയ ശേഷം നടുക
@jobinjoseph11
@jobinjoseph11 3 жыл бұрын
Thakkali
@arunma9787
@arunma9787 3 жыл бұрын
👍👍🌄💐💐🌱🍀💯
@Harikrishnan-dn8zw
@Harikrishnan-dn8zw 3 жыл бұрын
Sir
@suchitrasukumaran9829
@suchitrasukumaran9829 3 жыл бұрын
ഞാൻ Miyavaki യെ കുറിച്ച് അറിയുന്നതിന് മുൻപ് സിറ്റിയിലെ ആറു സെന്റിലെ സാമാന്യം വലിയ വീടും മുറ്റവും രണ്ടു കാർ ഷെടും പോയിട്ടുള്ള സ്ഥലം പച്ചപ്പ്‌ നിറയ്ക്ക ൻ ശ്രമിച്ചു . തെങ്ങു പ്ലാവ് മാവും റംബൂട്ടൻ ബേർ ആപ്പിൾ സീത പഴം മുന്തിരി, പപ്പായ വേപ്പ് ഏന്നീ മരങ്ങളും ചട്ടി കളിലും നിലത്തും ആയി കുറെ പൂച്ചെടികളും ഉണ്ട്‌.. ഇപ്പോൾ മിയവക്കി ചെയ്യണം എങ്കിൽ കായ്ച്ചു തുടങ്ങിയ ഇവയെല്ലാം വെട്ടേണ്ടി വരും... ഇതിനുള്ളിൽ ഞാൻ ഇപ്പോഴും പുതിയവ വക്കുന്നു... Mandaaram വച്ചപ്പോൾ പൂക്കുമോ എന്ന് സംശയം ആയിരുന്നു... പക്ഷെ ഇപ്പോൾ പൂവ് കിട്ടുന്നു.. ഇത് തുടരാൻ ഈ അറിവുകൾ വളരെ സഹായം ആണ്.. ടെറസിൽ 60 -70 grow bags ഉം കുറച്ച് ചെറിയ മരങ്ങൾ ബാര ലിലും ഉണ്ട്‌..കൂടാതെ ഒരു കൊച്ചു കിണരും മഴ വെള്ളം കിണറിൽ വിടാനും സംവിധാനം ചെയ്തു... ഒരു തുള്ളി വെള്ളവും പ്ലോട്ടിനു വെളിയിൽ പോകുന്നില്ല..
@CrowdForesting
@CrowdForesting 3 жыл бұрын
താങ്കൾ ചെയ്തത് വളരെ നല്ല കാര്യങ്ങൾ ആണ് . സന്തോഷം 🙏
@MrSalimkka
@MrSalimkka 3 жыл бұрын
ഞാനും കുറഞ്ഞ സ്ഥലത്തു ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. കിണറിൽ വെള്ളം കുറവായതിനാൽ മഴവെള്ളം റീചാർജ് ചെയ്യുന്നുമുണ്ട്. സാറിനെ വാട്സാപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു....
@CrowdForesting
@CrowdForesting 3 жыл бұрын
നമ്പർ പരസ്യമായി ഇടാത്തത് വരുന്ന calls മുഴുവൻ answer ചെയ്യുക പ്രായോഗികം അല്ലാത്തത് കൊണ്ടാണ്. താങ്കളുടെ സംശയങ്ങൾ 6282903190 ലേക്ക് ശബ്ദ സന്ദേശം ആയോ വിളിക്കൂ. ഞായറാഴ്ചകളിൽ തിരിച്ചു വിളിക്കുകയോ മറുപടി അയക്കുകയോ ചെയ്യാം
@MrSalimkka
@MrSalimkka 3 жыл бұрын
@@CrowdForesting Thank you sir
@sarathpillai2436
@sarathpillai2436 3 жыл бұрын
Hari sir, idak paramarsicha poochappazham kittaan vakayundo? Parents orupaad nostalgia paranju kettittund, pakshe njaan ithuvare kandittillaa...kaavilum mattum undennaan avar parayunnath.
@CrowdForesting
@CrowdForesting 3 жыл бұрын
പൂച്ചപ്പഴം ഇപ്പോഴും കിട്ടാനുണ്ട്. അടുത്ത വർഷം ഇത്തരം ചെടികൾക്കായി ഒരു നഴ്സറിയിൽ ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു. പൂചപ്പഴം, മൂട്ടിപ്പഴം, പൊങ്കുറിഞ്ഞി കൊരണ്ടി, വെട്ടി, അമ്പഴം, കാര, പാണൽ, കാട്ടു ചെത്തി, കിളി ഞാവൽ, ചെറു പേര, അങ്ങിനെ കുറെ ഉണ്ട്.
@sarathpillai2436
@sarathpillai2436 3 жыл бұрын
@@CrowdForesting sir, poochappazham ennu parayunnath nalla hairy aayittulla fruit aano? Amma paranju vaayil ittaal cotton candy pole alinju pokum enn. Ath oru kuttichedy aanennum paranju.
@ratheeshkumarug4724
@ratheeshkumarug4724 2 жыл бұрын
Sir I attend the miyawaki training program very informative.is there any live workshop in trivandrum pls let me know
@CrowdForesting
@CrowdForesting 2 жыл бұрын
Glad that you found it informative. Any future such worshops/programmes shall be announced in our site www.crowdforesting.org
@starofthesea1943
@starofthesea1943 3 жыл бұрын
Sir, i have been reading on permaculture for over 17 years and when i stumbled across miyawaki i was very interested. But when i came across your videos i was excited because you have tested and made it work in our land - kerala. I am now close to my dream of buying a plot of land to materialize my dream. My question is would it be possible for you to guide and support with your team to initiate or develop this on the land i plan to buy. I would of course bear all the related expenses. Thanks in advance.
@CrowdForesting
@CrowdForesting 3 жыл бұрын
തീർച്ചയായും. ഇത്ര താത്പര്യം ഉള്ള സ്ഥിതിക്ക് താങ്കൾക്ക് സ്വയം ചെയ്യാൻ പറ്റും. എന്ത് ഗൈഡൻസും തരാം
@starofthesea1943
@starofthesea1943 3 жыл бұрын
@@CrowdForesting that is wonderful. How can i contact you please?
@CrowdForesting
@CrowdForesting 3 жыл бұрын
Do call 6282903190
@starofthesea1943
@starofthesea1943 3 жыл бұрын
@@CrowdForesting thank you sir. Will do so when i reach Kerala.
@lathack985
@lathack985 3 жыл бұрын
Ivide chodikkenda chodyamallennariyam Pakshe vere option ariyilla Ente kayyil oru creeper undu mannu vellam onnumillathe athu jeevikkunnu kazhinja 6-7 masamayi Ithu ethu chediyanu Arkkenkilum ariyamenkil paranju tharoo
@CrowdForesting
@CrowdForesting 3 жыл бұрын
athinte padam whatsapp il 6282903190 yil idu.
@shijumclakshman8769
@shijumclakshman8769 3 жыл бұрын
Hello sir, i live in Bangalore. where can I source husk for the garden. what is the alternative for husk if not available near me
@CrowdForesting
@CrowdForesting 3 жыл бұрын
Husk can be collected from rice Mills. The alternative is wood chips. Can get it from garden material suppliers I hope. Waste from furniture works can also be used. No saw dust please
@immoski
@immoski 2 жыл бұрын
@@CrowdForesting why not saw dust ?
@ajmalmuhamed2490
@ajmalmuhamed2490 3 жыл бұрын
Sir enikum cheyyanam pls share link how to set the soil and how much distance between trees
@CrowdForesting
@CrowdForesting 3 жыл бұрын
www.crowdforesting.org എന്ന സൈറ്റിൽ ഞങ്ങൾ വച്ച മിയാവാക്കി കാടുകളുടെ വിവരങ്ങളും, വീഡിയോ ദൃശ്യങ്ങളും ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി 6282903190 യിൽ വിളിക്കുക
@abdulnazarap9351
@abdulnazarap9351 3 жыл бұрын
Can I do it in my courtyard where light is limited... highly shaded area
@CrowdForesting
@CrowdForesting 3 жыл бұрын
Miyawaki planting require atleast 7 hours of sdirect unlight. Unavailability of this shall adversely effect its growth.
@AjayRaj-vi8pk
@AjayRaj-vi8pk 3 жыл бұрын
പല സ്ഥലത്തായി മിയാവാക്കി യെ പറ്റി വായിച്ചപ്പോൾ a segregation of local trees based on growth into shrubs, perennial, trees and canopy ശ്രദ്ധയിൽ പെട്ടു. കേരളത്തിലെ സ്വാഭാവിക വൃക്ഷ വർഗങ്ങളിൽ ആ segregation നടത്തുമ്പോൾ ഏതൊക്കെ ആണ് വിഭാഗങ്ങളിൽ വരിക ?? I think this segregation is a key element in Miyawaki.
@CrowdForesting
@CrowdForesting 3 жыл бұрын
ചെടികൾ കൃത്യമായി വേർ തിരിച്ചു പറയുന്ന പല ബുക്സ് ഉണ്ട്. KFRI , പീച്ചി പ്രസിദ്ധീകരിച്ച ഒരു നല്ല പുസ്തകം ഉണ്ട്
@zeeshanshanu2052
@zeeshanshanu2052 3 жыл бұрын
Sir.. Thengukalkkidayil miyawaki forest cheyyan sadhikkumo
@CrowdForesting
@CrowdForesting 3 жыл бұрын
Miyawaki reethiyil nadumbol, avide mattu marangal onnum paadilla. Karanam, sooryaprakashathinte labhyatha ava thadassapeduthum. Porenkil, kadundakkunna muzhuvan sthalavum JCB kondu kuzhikkum. Ethu avide nilppulla marangalude verinu dosham varuthum. Mattoru pradhanapetta karyam..... Thengum, kaamukum ee reethiyile kaadukalil ninnum ozhivakkarundu.Valare aduthuthaduthanu Miyawaki reethiyil marangal nadunnathu. Appol evayiil ninnum veezhunna olayum, kaaiphalangalum okke aduthulla sasyangale nashippikkum.
@shijoyjereenajovelsneha1764
@shijoyjereenajovelsneha1764 2 жыл бұрын
സാർ എന്റെ വീടിനോട് ചേർന്ന് ഒരു സെന്റ് സ്ഥലത്ത് മിയാവാക്കി രീതിയിൽ പഴച്ചെടികൾ നടുവാൻ ആഗ്രഹിക്കുന്നു ❤ സാറിന്റെ വീഡിയോ കണ്ടതിനു ശേഷം എനിക്ക് ഇതുപോലെ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു ❤ പക്ഷേ സ്ഥലം ഇല്ലാത്തതുകൊണ്ട് ചെയ്യുവാൻ സാധിച്ചില്ല പക്ഷേ ഇപ്പോൾ ഒരു സെന്റ് സ്ഥലം വീടിനോട് ചേർന്ന് ലഭിക്കുകയുണ്ടായി ❤ അതിൽ ചെയ്യുവാനാണ് ആഗ്രഹിക്കുന്നു. ഇത് ഏതു മാസത്തിൽ വേണം ചെയ്തു തുടങ്ങാൻ❤ ഇത്ര സ്ഥലത്ത് എത്ര മരം നട്ടുപിടിപ്പിക്കാൻ പറ്റും ❤ ഇതിനു കൃഷിഭവനിൽ നിന്ന് നമുക്ക് സബ്സിഡി കിട്ടുമോ ❤ ഞാൻ പാലക്കാട് ജില്ലയിൽ കുഴൽമന്ദത്ത് ആണ് വീട്❤ സാർ എന്റെ ഈ സംശയത്തിനു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ❤
@reethamk3790
@reethamk3790 2 жыл бұрын
😀👍👌👏👏👏👏👏👏🌹
@CrowdForesting
@CrowdForesting 2 жыл бұрын
🙏🏻
@anamikanair9004
@anamikanair9004 3 жыл бұрын
സർ, അവിടെ വച്ചേക്കുന്ന മാവിനും പ്ലാവിനും എത്ര അകലം ഉണ്ട്?
@CrowdForesting
@CrowdForesting 3 жыл бұрын
ഒന്നിൽ കൂടുതൽ മാവും പ്ലാവും ഉണ്ട്. രണ്ടെണ്ണം തമ്മിൽ ഒരു മീറ്ററിൽ അധികം ഒരിടത്തും വരില്ല
@sumithp4214
@sumithp4214 3 жыл бұрын
ചെടി ചട്ടിയില്‍ വളര്‍ത്തന്‍ തുടങ്ങി . 3 മാസം കഴിയുമ്പോള്‍ മഴ ആകും , മഴക്കാലത്ത് ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ,എന്തൊക്കെ ശ്രദ്ധിയ്ക്കണം .
@CrowdForesting
@CrowdForesting 3 жыл бұрын
കാടു വയ്ക്കുന്ന തറ മഴക്കാലത്തു പാകപ്പെടുത്താൻ ബുദ്ധിമുട്ടാണ്. മണ്ണും, ചകിരിച്ചോറും, ഉണക്ക ചാണകവും , ഉമ്മിയുമൊക്കെ ഒന്നിച്ചിളക്കിയെടുക്കാൻ മഴ കാലത്തു സാധ്യമല്ല.വേണമെങ്കിൽ ഈ പാകപ്പെടുത്താൽ നേരത്തെ ചെയ്യാം. പക്ഷെ അതിൽ കള കയറാതിരിക്കാൻ ടാർപോളിനോ, ചാക്കുകളോ ഈ തറയുടെ മുകളിൽ വിരിക്കണം. അല്ലെങ്കിൽ മണ്ണിൽ ചേർത്ത വളം ഒക്കെ കള തിന്നു തീർക്ക0
@smithakv7610
@smithakv7610 3 жыл бұрын
Terrace il miyawakki thottam undakkan pattumo
@CrowdForesting
@CrowdForesting 3 жыл бұрын
kzfaq.info/get/bejne/iMiZgdxhqJmWnGw.html ee video kandu nokku
@sebyjoseph3075
@sebyjoseph3075 3 жыл бұрын
ഒരേ ഇനത്തിലുള്ള മരങ്ങൾ ഉപയോഗിച്ച് മിയവാക്കി ഫോറസ്റ്റ് ഉണ്ടാക്കാൻ സാധിക്കുമോ?? എനിക്ക് ഊദ് മരങ്ങൾ മാത്രം ഉപയോഗിച്ച് ഒന്ന് try ചെയ്യണം എന്നുണ്ട്. ഇടയ്ക്കു കശുമാവ് കൂടി വയ്ക്കണം എന്നുണ്ട്.. ഒരു പ്ലാൻ പറഞ്ഞു തരുമോ???
@CrowdForesting
@CrowdForesting 3 жыл бұрын
ഇല്ല, മിയാവാക്കി വന മാതൃക ഉണ്ടാക്കാൻ ഒരു സ്ഥലത്ത് കുറഞ്ഞത് 30 ഇനം ചെടികൾ എങ്കിലും വേണം
@CrowdForesting
@CrowdForesting 3 жыл бұрын
പക്ഷേ താങ്കൾക്ക് ഒരു തോട്ടം ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്
@irinzaara7544
@irinzaara7544 3 жыл бұрын
Snake okke undakumo ??lokathulla jeevikalil enikk ettavum pediyan snake 😫but nature ennal enik jeevan aan ?? So wat can I do??
@CrowdForesting
@CrowdForesting 3 жыл бұрын
ഇൗ രണ്ടോ മൂന്നോ സെന്റിൽ പാമ്പ് വരാൻ സാധ്യത കുറവാണ്. വരില്ല എന്ന് പറയാൻ ആവില്ല. കിണറിലും മറ്റും കരിയില വീഴുന്നത് തടയാൻ ഉപയോഗിക്കുന്ന നൈലോൺ വള കൊണ്ട് ഒരു വേലി കെട്ടുക. സാധാരണ ഗതിയിൽ പാമ്പിന് കടക്കാൻ പ്രയാസം ആകും. പിന്നെ പാമ്പിനെ നമ്മൾ അറിയാതെ ചവിട്ടാതെ നോക്കിയാൽ മതി. അല്ലാതെ പാമ്പ് ഇങ്ങോട്ട് വന്നു ആക്രമി ക്കാറില്ല.
@CrowdForesting
@CrowdForesting 3 жыл бұрын
ഇൗ വിഷയത്തിൽ വിശദമായ വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്.
@irinzaara7544
@irinzaara7544 3 жыл бұрын
Crowd Foresting ;; thanku for ur detailed reply !!! But athinod oru pedi mari kittunnilla 😂😂
@vs-tv2gu
@vs-tv2gu 3 жыл бұрын
ഇലകൾ തെങ്ങിന് ചുറ്റും ഇടുമ്പോൾ ചിതൽ വരാറുണ്ട് ഇതു പോലെ ചെടികൾക്ക് ചുറ്റും ഇട്ടാലും വരില്ലേ അതൊഴുവാക്കാൻ എന്താണ് ചെയ്യേണ്ടത്
@CrowdForesting
@CrowdForesting 3 жыл бұрын
കൃത്യമായി അറിയില്ല. ഉണങ്ങിയ ഇലകളും തടികളും കിടക്കുന്നിടതാണ് ചിതൽ കാണുന്നത്. പച്ചിലയും മറ്റും അഴുകി പോവുകയാണ് പതിവ്.വെള്ളം വീഴുമ്പോൾ ചിതലിന്റെ കൂട് ഇളകി പോകുമല്ലോ.പിന്നെ ചിതൽ മണ്ണിൽ സ്വാഭാവികമായി വരുന്ന ഒന്നല്ലേ. അത് കൊണ്ടും പ്രയോജനം കാണും
@CrowdForesting
@CrowdForesting 3 жыл бұрын
സമയം ഉള്ളപ്പോൾ ഇത് കൂടി ഒന്ന് കണ്ട് നോക്കു ക kzfaq.info/get/bejne/lbJyndaqlpa5ZGg.html
@vs-tv2gu
@vs-tv2gu 3 жыл бұрын
Ok sir thanks ♥️
@anirudhtd7193
@anirudhtd7193 3 жыл бұрын
സർ മിയാവാകിയിൽ തെങ്ങൂകൾക് സ്ഥാനം ഇല്ലെ? ഒരു വീഡിയോയും തെങ്ങൂകൾ ഉള്ള കാടുകൾ കാണുവാൻ സാധിച്ചില്ല
@CrowdForesting
@CrowdForesting 3 жыл бұрын
തെങ്ങ് ഒരു അധിനിവേശ സസ്യം ആണെന്ന് തോന്നുന്നു. പശ്ചിമ ഘട്ട വനങ്ങളിൽ ഒരിടത്തും തെങ്ങ് കാണാനില്ല. അത് എവിടെ നിന്നോ വന്നു കടൽ തീരത്ത് മുളച്ചു ഇടനാട്ടിലെക്ക് പരന്നതാവണം. തെങ്ങിൻ്റെ ഓല വീഴുന്നതോടെ ചുറ്റുമുള്ള ചെറിയചെടികൾ നശിക്കില്ലെ? MiyawakI മാതൃകയിൽ നമ്മൾ സ്വാഭാവിക സസ്യങ്ങൾ മാത്രമാണ് വളർത്തുക
@anirudhtd7193
@anirudhtd7193 3 жыл бұрын
@@CrowdForesting കവുങ്ങ്, പ്ലാവ്,കുരുമുളക് എന്നിവയുദേ കാര്യമോ സർ?
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
ഒരിടം കാടാകുന്നതോടെ തെങ്ങുകൾ പെട്ടെന്ന് നശിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. തെങ്ങ് കടൽ തീരത്തല്ലാതെ എങ്ങും സ്വാഭാവികമായി വളരില്ല
@reghuu7243
@reghuu7243 3 жыл бұрын
ഈ രീതിയിൽ ഫല വൃക്ഷങ്ങൾ നടുമ്പോൾ നല്ല നിലക്ക് പഴങ്ങൾ കിട്ടുമോ?
@CrowdForesting
@CrowdForesting 3 жыл бұрын
പറയാറായിട്ടില്ല, അടുത്ത കൊല്ലം പറയാം
@sunthoms
@sunthoms 3 жыл бұрын
I don't understand how this will work..Oru maavu padarnu pandalikkum..oru plaavu angane thanne. ഇതെല്ലാം കൂടെ അടുപ്പിച്ചു നട്ടാൽ എങ്ങനെ ശെരി ആകും
@CrowdForesting
@CrowdForesting 3 жыл бұрын
സ്വാഭാവിക വനങ്ങളിൽ മരങ്ങൾ അടുത്തടുത്ത് നിൽകുന്നില്ലെ ( ഇത്ര അടുത്തല്ല). ഞങ്ങളുടെ ഒരു plot കണ്ട് നോക്കൂ.
@MohamedAshraf-nv9er
@MohamedAshraf-nv9er 3 жыл бұрын
ഇങ്ങിനെ മിയാവാക്കി പഴത്തോട്ടം സെറ്റ് ചെയ്‌തു തരുന്ന പ്രോഗ്രാം ഉണ്ടോ പ്ലീസ്
@CrowdForesting
@CrowdForesting 3 жыл бұрын
ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി 6282903190 ൽ വിളിക്കുക
@MohamedAshraf-nv9er
@MohamedAshraf-nv9er 3 жыл бұрын
@@CrowdForesting Thanks a lot
@rahmathka8160
@rahmathka8160 3 жыл бұрын
Minimum എത്ര സ്ഥലം വേണം സർ?
@CrowdForesting
@CrowdForesting 3 жыл бұрын
ഞാൻ 100 sq feet സ്ഥലത്തും ചെയ്തിട്ടുണ്ട്
@heartbeatz6860
@heartbeatz6860 3 жыл бұрын
കണ്ടം മേടിച്ചു മിയവാക്കി വാനം ചെയ്യാൻ കഴിയുവോ?
@CrowdForesting
@CrowdForesting 3 жыл бұрын
ഭൂമി നിക ത്തലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവാം
@heartbeatz6860
@heartbeatz6860 3 жыл бұрын
@@CrowdForesting അതല്ലാതെ മരങ്ങൾക്ക് വളരുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമോ? വർഷത്തിൽ ഒന്ന് രണ്ട് മാസം നല്ല വെള്ളം കയറി കിടക്കുന്ന വയലാണ്
@naseerasherif110
@naseerasherif110 3 жыл бұрын
മൂന്നു നാലു തെങ്ങുകൾ ഉണ്ടെങ്കിൽ പിന്നെ ഒന്നും വളരില്ല.
@CrowdForesting
@CrowdForesting 3 жыл бұрын
നിരാശപ്പെടേണ്ട, ശ്രമിക്കുക
@mahesh736
@mahesh736 3 жыл бұрын
Sappotta anno musambi anno ennu ariyaatha all anno miyavakki pazha thottam undakkunathu
@CrowdForesting
@CrowdForesting 3 жыл бұрын
ബഷീർ ആണ് എന്റെ ഗുരു. മലയാള വ്യാകരണം അറിയാഞ അദ്ദേഹം മഹത്തായ പുസ്തകങ്ങൾ എഴുതി
@pappanganga8230
@pappanganga8230 3 жыл бұрын
You people are not even responding to your queries
@CrowdForesting
@CrowdForesting 3 жыл бұрын
ശ്രമിക്കാറുണ്ട്. ഏതെങ്കിലും വിട്ടു പോയി എങ്കിൽ ക്ഷമിക്കണം. മനപൂർവ്വം അല്ല. അതൊന്നു ചൂണ്ടിക്കാണിച്ചാൽ മതി
@jayakumartt7662
@jayakumartt7662 2 жыл бұрын
സർ ബന്ധപ്പെടുന്നത് തിന് നമ്പർ തരുമോ?
@CrowdForesting
@CrowdForesting 2 жыл бұрын
6282903190
@AbdulLatheef-pd7pn
@AbdulLatheef-pd7pn 3 жыл бұрын
ഇതിന് എന്തെങ്കിലും വളം ചെയ്യണോ?
@CrowdForesting
@CrowdForesting 3 жыл бұрын
മിഴാവാക്കി വനത്തിനിടയിലാണ് ഈ പച്ചക്കറികൾ നട്ടിരിക്കുന്ന . താഴെ കൊടുത്തിരിക്കുന്ന വിഡിയോകൾ കണ്ടാൽ, മിയാവാക്കി രീതിയിൽ എങ്ങനെ ഇതു ചെയ്യാം എന്ന് വ്യക്തമാകും kzfaq.info/get/bejne/os2oqsJptLeRcX0.html kzfaq.info/get/bejne/oshxab2A18Wrf5s.html kzfaq.info/get/bejne/a7x1nrigsau7gX0.html
@sajithvarma9625
@sajithvarma9625 3 жыл бұрын
റോയൽ ബയോഗ്യാസ് പ്ലാൻ്റ് 22 വർഷത്തെ നിർമാണ പരിചയം വിശ്വസനീയമായ മാലിന്യ സംസ്കരണ സംവിധാനം പുതിയ മോഡൽ (സീൽഡ് ടൈപ്പ്, നട്ട് , ബോൾട്ട് സംവിധാനം ) കൊതുക് ശല്യം ഉണ്ടാകാത്തവ ആവർത്തന ചിലവില്ല 2 - 3 വർഷത്തെ ഉപയോഗത്തിൽ മുടക്കു മുതൽ തിരികെ ലഭിക്കുന്നു ' 5 വർഷത്തെ നിർമ്മാണ ഗ്യാരൻ്റി പൂർണമായും അപകടരഹിതം കൂടാതെ സ്ളറിയിൽ നിന്ന് ഉത്തമ ജൈവവളം ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു (ഒരു ഡയമീറ്റർ) പ്രതിദിനം 8 കിലോ വരെ മാലിന്യം നിക്ഷേപിക്കാം ജൈവമാലിന്യങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിലൂടെ സാമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാം ,പരിസര മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നു ' Contact 9447367680 ....
@sabstalk
@sabstalk 2 жыл бұрын
sir nte number tharaamo
@CrowdForesting
@CrowdForesting 2 жыл бұрын
6282903190 yilekku vilikkuka
@krishnadasnamboothir
@krishnadasnamboothir 3 жыл бұрын
Super
@CrowdForesting
@CrowdForesting 3 жыл бұрын
🙏 Thank you
അന്നവിചാരം 79
3:09
veettupacha വീട്ടുപച്ച
Рет қаралды 394
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 191 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН