“പ്രപഞ്ചമുരുക്കുന്നിടത്ത് ദൈവത്തിനെന്തുകാര്യം” - സുരേഷ് കോടൂർ (Stephen Hawking Memorial Lecture)

  Рет қаралды 531

Suresh Kodoor

Suresh Kodoor

3 жыл бұрын

“പ്രപഞ്ചമുരുക്കുന്നിടത്ത് ദൈവത്തിനെന്തുകാര്യം” - സുരേഷ് കോടൂർ
സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം
Stephen Hawking Memorial Lecture - Suresh Kodoor
തമോദ്വാരവും ഹോക്കിങ്ങ് വികിരണവും (Black holes and Hawking Radiation)
പ്രപഞ്ചങ്ങൾ കൃത്യമായ ഭൌതിക നിയമങ്ങൾക്കനുസൃതമായി സ്വാഭാവികമായി പിറവിയെടുക്കുകയാണെന്നും അവയുടെ സൃഷ്ടിക്ക് ഏതെങ്കിലും പ്രകൃത്യാതീത അമാനുഷിക ശക്തികളുടേയോ ദൈവത്തിന്റെയോ ഒന്നും ഇടപെടൽ ആവശ്യമില്ലെന്നും ലോകത്തോട്‌ അസന്നിഗ്ദമായി വിളിച്ചുപറഞ്ഞ ഒരു അസാമാന്യ ശാസ്ത്രപ്രതിഭയാണ് ലോകപ്രസിദ്ധ സൈദ്ധാന്തികഭൌതിക ശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രകാരനുമായിരുന്ന സ്റ്റീഫൻ ഹോക്കിങ്ങ്. പ്രപഞ്ചസൃഷ്ടിയെ വിശദീകരിക്കാൻ ഒരു ദൈവത്തിന്റെ സാന്നിദ്ധ്യമോ, സഹായമോ ആവശ്യമില്ലെന്ന് ഹോക്കിങ്ങ് നിരീക്ഷിച്ചു. പ്രപഞ്ച൦ ഉലയിൽ ഉരുകുന്നിടത്തുനിന്ന് ദൈവത്തെ പുറത്താക്കുകയായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ് എന്ന മഹാപ്രതിഭ.
ശാസ്ത്രത്തെ സാധാരണക്കാരനിലേക്ക് എത്തിക്കുന്നതിലും, ജനകീയമാക്കുന്നതിലും ഹോക്കിങ്ങ് വലിയ സംഭാവന നല്കി. ഐ൯സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തവും, ക്വാണ്ടം ബാലതന്ത്ര സിദ്ധാന്തവും (Quantum Mechanics) കൂട്ടിയിണക്കി പ്രപഞ്ചത്തിന്റെ വികാസ പരിണാമങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളുമാണ് ഹോക്കിങ്ങിന്റെ് നിർണായകമായ ശാസ്ത്രസംഭാവനകൾ. തമോദ്വാരങ്ങളെ (Black Holes) സംബന്ധിച്ച ‘ഹോക്കിങ്ങ് വികിരണം’ (Hawking Radiation) എന്നറിയപ്പെടുന്ന ഹോക്കിങ്ങിന്റെ‘ ശാസ്ത്രസിദ്ധാന്തമാണ്‌ അദ്ധേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത്. തമോദ്വാരങ്ങൾക്ക് എങ്ങനെയാണ് അവയുടെ പിണ്ഡം (mass) നഷ്ടപ്പെടുന്നതെന്നും, ഒടുവില്‍ അവ എങ്ങനെ അപ്രത്യക്ഷമാകുമെന്നും ആണ് ഹോക്കിങ്ങ് വിശദീകരിച്ചത്. ഹോക്കിങ്ങിന്റെ ശാസ്ത്രനേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും തിളങ്ങുന്നത് എന്ന് അദ്ധേഹത്തിന്റെങ തമോദ്വാരങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളെ വിശേഷിപ്പിക്കാം.

Пікірлер: 4
@natarajanp2456
@natarajanp2456 3 жыл бұрын
ദൈവത്തിന്റ അസ്തിത്വത്തിന്റെ അസ്ഥിമാടം തോണ്ടിയ മനുഷ്യൻ 🙏👌👌👌👍❤💙💚
@nazeemnazi2219
@nazeemnazi2219 3 жыл бұрын
വളരെ ഗഹനമായ വിഷയത്തെ കുറിച്ചാണ് താങ്കൾ സംസാരിക്കുന്നത് വിദഗ്ദ്ധരായ പലരുടെയും പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഇടമുറിയാതെ അല്പം പോലും പതറാതെ സംസാരിക്കുന്ന താങ്കൾ ഒരു അത്ഭുതം തന്നെ ആണ് ഇനിയും ഇതുപോലുള്ള ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വീഡിയോകൾ പ്രതീക്ഷിച്ചു കൊള്ളുന്നു
@binilsuggathan9262
@binilsuggathan9262 3 жыл бұрын
Thank you sir...my salute
@sureshkodoor
@sureshkodoor 3 жыл бұрын
Most welcome! Thank you very much
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 5 МЛН