ബോധത്തിന്റെ ഭൌതികം (ഭാഗം# 3) - സുരേഷ് കോടൂർ

  Рет қаралды 240

Suresh Kodoor

Suresh Kodoor

3 жыл бұрын

ബോധത്തിന്റെ ഭൌതികം (ഭാഗം# 3) - സുരേഷ് കോടൂർ
A 3-parts video series from Forum for Inculcating Scientific Temper (FIST)
- by Suresh Kodoor
ബാഹ്യലോകത്തെക്കുറിച്ച് പുറത്തുനിന്നുള്ള ഉത്തേജകങ്ങളുടെ സംവേദനത്തിലൂടെ നമ്മുടെ തലച്ചോറിൽ രൂപീകൃതമാവുന്ന അവബോധം നമ്മുടെ ചുറ്റുപാടും സ്ഥിതിചെയ്യുന്ന ലോകത്തിന്റെ ‘പ്രതിഫലന’മാണ്. ചുറ്റുപാടുകളിൽ നിന്നുള്ള ഉത്തേജകങ്ങളെ അടിസ്ഥാനമാക്കി ‘റിഫ്ലക്സ് കണ-ക്ഷനുകള്‍’ നിർമിക്കുന്നതിലൂടെ ബാഹ്യലോകത്തെ വസ്തുക്കളും, പ്രതിഭാസങ്ങളും ഒക്കെ അടങ്ങുന്ന യഥാർത്ഥ ലോകത്തിന്റെ ‘പ്രതിബിംബ’മാണ് ഈ പ്രതിഫലന പ്രക്രിയയിലൂടെ നമ്മുടെ തലച്ചോറിൽ രൂപീകൃതമാവുന്ന ‘ബോധം’. ബാഹ്യപ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അവബോധത്തിന്റെ’യും, ധാരണയുടെയും, ചിന്തയുടേയും ഒക്കെ രൂപത്തിലാണ് ഈ പ്രതിഫലനം സംഭവിക്കുന്നത്. ബാഹ്യലോകം നമ്മുടെ ബോധത്തിൽ അഥവാ തലച്ചോറിലെ ജൈവികപ്രക്രിയകളിൽ ഉണ്ടാക്കുന്ന ഏറെ സങ്കീർണമായ ഈ പ്രതിഫലനത്തെ ‘സക്രിയ പ്രതിഫലനം’ അഥവാ ‘സൈക്കിക് പ്രതിഫലനം’ എന്ന് വിശേഷിപ്പിക്കാം. പ്രത്യക്ഷത്തിൽ പുറമെയുള്ള വസ്തുനിഷ്ഠപ്രപഞ്ചത്തിലെ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് നമുക്ക് തോന്നുന്ന നമ്മുടെ ബോധത്തിൽ സൃഷ്ടിക്കപ്പെടുന്ന അമൂർത്ത സങ്കൽപ്പങ്ങൾക്കെല്ലാം അടിസ്ഥാനമായി ബാഹ്യലോകത്തിൽ നിലനില്‍ക്കുന്ന യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനം നമ്മുടെ ബോധത്തിൽ സൃഷ്ടിച്ച പ്രതിബിംബങ്ങൾ ഉണ്ടായിരിക്കും. ബാഹ്യലോകത്തിന്റെ പ്രതിഫലനത്തിലൂടെ രൂപപ്പെടുന്ന ബോധത്തിന് ആ പ്രതിഫലന പ്രക്രിയയെത്തന്നെ സ്വാധീനിക്കാനും കഴിയുന്നു. ഇതാണ് വ്യക്ത്യാധിഷ്ഠിതം അല്ലെങ്കിൽ സബ്ജക്ടിവിറ്റിക്ക് അടിസ്ഥാനം. ബാഹ്യലോകം മസ്തിഷ്കത്തിൽ പ്രതിഫലിക്കുന്നതിലൂടെ ബോധം രൂപപ്പെടുമ്പോൾത്തന്നെ, അഥവാ ബാഹ്യലോകവുമായുള്ള ജീവിയുടെ ബന്ധമാണ് ബോധം എന്ന് വരുമ്പോൾത്തന്നെ, ഈ ബന്ധത്തെ സ്വന്തം അതിജീവനത്തിന് അനുകൂലമായ രീതിയിൽ മാറ്റിമറിക്കുന്നതിന് ആ ബോധം തന്നെ ജീവിയെ സഹായിക്കുകയും അഥവാ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ബാഹ്യലോകവും ബോധവും തമ്മിലുള്ള ബന്ധം പാരസ്പര്യത്തിന്റെതാണ് എന്നർത്ഥം . ചുരുക്കത്തില്‍, ബോധം എന്നത് ജീവ൯ അതിന്റെ ജൈവപ്രക്രിയയെ അഥവാ ജീവിതത്തെ അതിന്റെ ബാഹ്യലോകവുമായി സമരസപ്പെട്ട്‌ അതിജീവനത്തിലൂടെ മുന്നോട്ട് നയിക്കുന്നതിനുവേണ്ടി സ്വയം രൂപപ്പെടുത്തിയ പ്രതിഭാസമാണെന്ന് പറയാം.
Part#1: • ബോധത്തിന്‍റെ ഭൌതികം (...
Part#2: • ബോധത്തിന്‍റെ ഭൌതികം (ഭ...
Part#3: • ബോധത്തിന്റെ ഭൌതികം (ഭാ...

Пікірлер: 1
@rishikesh1301
@rishikesh1301 3 жыл бұрын
കാത്തിരിക്കുകയായിരുന്നു, ആദ്യത്തെ രണ്ടു ഭാഗങ്ങളും കണ്ടു. നന്നായിട്ടുണ്ട് 👍🏻
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
മരണത്തിനും അപ്പുറം | ABC JYOTHISHAM
16:46
Abc Malayalam Jyothisham
Рет қаралды 15 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН